ETV Bharat / state

ആറ്റുകാൽ പൊങ്കാലക്കൊരുങ്ങി അനന്തപുരി: പ്രത്യേക മെഡിക്കൽ ടീം സജ്ജമെന്ന് മന്ത്രി വീണ ജോർജ് - സുരക്ഷാക്രമീകരണങ്ങൾ

45 ലക്ഷം ഭക്തർ ഇത്തവണ പൊങ്കാല ഇടുമെന്ന് ധാരണ. ദേവീ സ്‌തുതികളോടെ ഭക്തർ അനന്തപുരിയിലേക്ക് എത്തുന്നു. സർവസന്നാഹവുമായി പൊലീസും ബന്ധപ്പെട്ട വകുപ്പുകളും

Veena George  special medical teams  Health Department  Attukal Pongala  ആറ്റുകാൽ പൊങ്കാല  അനന്തപുരി  പ്രത്യേക മെഡിക്കൽ ടീം  മന്ത്രി വീണാ ജോർജ്  പൊങ്കാല  ആരോഗ്യവകുപ്പ്  സുരക്ഷാക്രമീകരണങ്ങൾ  കേരള
Veena George announced appointment of special medical team
author img

By

Published : Mar 5, 2023, 3:21 PM IST

തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാല ഇടുന്ന ഭക്തജനങ്ങൾ ആരോഗ്യവകുപ്പിന്‍റെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് വിവിധ സ്ഥലങ്ങളില്‍ മെഡിക്കല്‍ ടീമുകളെ സജ്ജമാക്കിയിട്ടുണ്ടെന്നും എന്തെങ്കിലും തരത്തിൽ ബുദ്ധിമുട്ട് നേരിടുന്നവർ ടീമിന്‍റെ സേവനം തേടേണ്ടതാണെന്നും മന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു.

'ചൂട് വളരെ കൂടുതലായതിനാല്‍ എല്ലാവരും സുരക്ഷിതത്വം ഉറപ്പാക്കണം. ചൂട് കൂടുതലായതിനാല്‍ നിര്‍ജലീകരണം ഉണ്ടാകാതിരിക്കുവാനായി ഇടയ്ക്കിടെ ധാരാളം വെള്ളം കുടിക്കണം. ക്ഷീണം, തലവേദന, തലകറക്കം തുടങ്ങിയവ ഉണ്ടായാല്‍ തണലത്തേക്ക് മാറുകയും വൈദ്യസഹായം തേടണമെന്നും' മന്ത്രി അറിയിച്ചു.

പൊങ്കാല ആഘോഷമാക്കാനൊരുങ്ങി അനന്തപുരി: പ്രശസ്‌തമായ ആറ്റുകാൽ പൊങ്കാല ആഘോഷമാക്കാനൊരുങ്ങുകയാണ് തലസ്ഥാന നഗരി. കൊവിഡ് നിയന്ത്രണങ്ങളില്ലാത്ത ഇത്തവണ ആറ്റുകാലമ്മയുടെ അനുഗ്രഹവും തേടി എത്തുന്നത് നിരവധി ഭക്തജനങ്ങളാണ്. മാർച്ച് ഏഴിന് ആറ്റുകാല്‍ പൊങ്കാല നടക്കും. പൊങ്കാലയോടനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങൾ സംസ്ഥാന സർക്കാരിൻ്റെയും തിരുവനന്തപുരം നഗരസഭയുടെയും നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് തകൃതിയായി പുരോഗമിക്കുകയാണ്. ഇത്തവണ മറ്റൊരു പ്രത്യേകത കൂടിയുണ്ട്, ആദ്യമായാണ് ഒരു സ്ത്രീ ആറ്റുകാൽ ക്ഷേത്ര ട്രസ്‌റ്റിന്‍റെ തലവനായി എത്തുന്നത്. ഭക്തർക്കായി എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ക്ഷേത്രം ട്രസ്‌റ്റ് ചെയർപേഴ്‌സൺ ഗീതാകുമാരി പറഞ്ഞു.

വിട്ടുവീഴ്‌ചയില്ലാതെ സുരക്ഷാക്രമീകരണങ്ങൾ : തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും 2000 പുരുഷ പൊലീസിനെയും 750 വനിത പൊലീസിനെയും ഉത്സവമേഖലകളിൽ നിയോഗിക്കും. 45 ലക്ഷം ഭക്തർ ഇത്തവണ പൊങ്കാല ഇടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്ഷേത്ര പരിസരത്ത് പൊങ്കാല അർപ്പിക്കുന്നതിനുള്ള ഇടംപിടിച്ച് നിരവധി പേരാണ് എത്തുന്നത്.

ക്ഷേത്രപരിസരത്തും ഉത്സവമേഖലകളിലും ഭക്ഷണശാലകളും ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെയും നഗരസഭയുടെ ഹെൽത്ത് സ്ക്വാഡിൻ്റെയും സജീവ മേല്‍നോട്ടം ഉണ്ടാകും. ഉത്സവ മേഖലയിൽ പ്രത്യേക മെഡിക്കൽ ക്യാമ്പിന്‍റെ പ്രവർത്തനവും ആംബുലൻസ് സേവനവും ഒരുക്കിയിട്ടുണ്ട്. അഗ്നിശമനസേനയുടെ ആറ് കൺട്രോൾ റൂമുകൾ ആറ്റുകാലിൽ പ്രവർത്തനം ആരംഭിച്ചു. പൊങ്കാലയോടനുബന്ധിച്ച് ജില്ലയിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനായി ഫെബ്രുവരി 27 മുതൽ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ നേതൃത്വത്തിൽ പരിശോധനകൾ നടത്തിയിരുന്നു. ഇതിനായി സഞ്ചരിക്കുന്ന മൊബൈൽ ലാബ് പ്രവർത്തനം ആരംഭിച്ചിരുന്നു.

പൊങ്കാല നിവേദ്യത്തിനായി ഉപയോഗിക്കുന്ന ഭക്ഷ്യ വസ്‌തുക്കൾ നിശ്ചിത ഗുണനിലവാരമുള്ളതും ലേബൽ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ളതുമായിരിക്കണമെന്നും ഭക്ഷ്യസുരക്ഷ വകുപ്പ് അറിയിപ്പ് നൽകിയിട്ടുണ്ട്. ഭക്ഷണവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പരാതികൾ 1800 425 1125 എന്ന ടോൾഫ്രീ നമ്പറിൽ വിളിച്ച് അറിയിക്കാം.

ആചാരങ്ങളിങ്ങനെ: ഇത്തവണത്തെ പൊങ്കാലയ്ക്ക് തന്ത്രി ബ്രഹ്മശ്രീ തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്നും ദീപം പകർന്ന് മേൽശാന്തി ബ്രഹ്മശ്രീ പി കേശവൻ നമ്പൂതിരിക്ക് കൈമാറും. മേൽശാന്തി ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലും വലിയ തിടപ്പിള്ളിയിലെ പൊങ്കാല അടുപ്പിലെ തീ പകർന്ന ശേഷം ദീപം സഹമേൽശാന്തിക്ക് കൈമാറും. ശേഷം സഹമേൽശാന്തി പണ്ടാര അടുപ്പിലേക്ക് തീ പകർന്നായിരിക്കും ഇത്തവണത്തെ ആറ്റുകാൽ പൊങ്കാലയ്ക്ക് തിരിതെളിയുക.

അതേസമയം കൊവിഡ് മൂലം കഴിഞ്ഞ തവണ ആറ്റുകാൽ പൊങ്കാല വീട്ടുമുറ്റങ്ങളിലായിരുന്നു നടന്നിരുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ ഏറെയുള്ളതിനാല്‍ ക്ഷേത്ര പരിസരത്തോ സമീപത്തെ റോഡുകളിലോ പൊതു ഇടങ്ങളിലോ പൊങ്കാലയ്‌ക്ക് അനുവാദമുണ്ടായിരുന്നില്ല. എന്നാല്‍ ആചാരങ്ങള്‍ക്ക് ഭംഗമേല്‍ക്കാതെ തന്നെ വീട്ടുമുറ്റങ്ങളില്‍ ചാണകം തളിച്ചു വീട്ടുമുറ്റം ശുദ്ധമാക്കി അടുപ്പ് കൂട്ടിയുമായിരുന്നു പൊങ്കാല നടന്നത്. ദേവീ സന്നിധിയിലെ പണ്ടാര അടുപ്പിൽ മാത്രമാണ് പൊങ്കാല നടന്നത്. തുടര്‍ന്ന് വീട്ടുമുറ്റങ്ങളിലെ പൊങ്കാലയടുപ്പുകളിലും തീ തെളിയിക്കുകയായിരുന്നു. മാത്രമല്ല ദേവീ സ്‌തുതികളോടെ ഭക്തർ സ്വയം പൊങ്കാല നിവേദിക്കണമെന്നും ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.