ETV Bharat / state

'ചിറ്റയം ഗോപകുമാറിന് ഗൂഢലക്ഷ്യം'; എല്‍ഡിഎഫ്‌ നേതൃത്വത്തിന് പരാതി നല്‍കി മന്ത്രി വീണ ജോര്‍ജ്‌ - വീണ ജോര്‍ജിനെതിരെ ചിറ്റയം ഗോപകുമാര്‍

അനാവശ്യ വിവാദമുണ്ടാക്കി പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കാനാണ് ചിറ്റയം ഗോപകുമാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി വീണ ജോര്‍ജ്‌

Allegation against Veena George  veena george complaint against Chittayam gopakumar  വീണ ജോര്‍ജിനെതിരെ ചിറ്റയം ഗോപകുമാര്‍  ചിറ്റയം ഗോപകുമാറിനെതിരെ പരാതിയുമായി വീണ ജോര്‍ജ്‌
ചിറ്റയം ഗോപകുമാറിന് ഗൂഢലക്ഷ്യമുണ്ട്‌; എല്‍ഡിഎഫ്‌ നേതൃത്വത്തിന് പരാതി നല്‍കി മന്ത്രി വീണ ജോര്‍ജ്‌
author img

By

Published : May 14, 2022, 11:57 AM IST

Updated : May 14, 2022, 1:34 PM IST

തിരുവനന്തപുരം : ഡെപ്യൂട്ടി സ്‌പീക്കര്‍ ചിറ്റയം ഗോപകുമാറിനെതിരെ പരാതിയുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ചിറ്റയം ഗോപകുമാര്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അനാവശ്യ വിവാദമുണ്ടാക്കി മുന്നണി പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പമുണ്ടാക്കുകയാണെന്നും മന്ത്രി എല്‍ഡിഎഫ്‌ നേതൃത്വത്തിന് നല്‍കിയ പരാതിയില്‍ പറയുന്നു.

മന്ത്രിയെ വിളിച്ചാല്‍ ഫോണ്‍ എടുക്കില്ലെന്നും സര്‍ക്കാരിന്‍റെ വാര്‍ഷികാഘോഷത്തിന് അവസാന നിമിഷമാണ് തന്നെ ക്ഷണിച്ചതെന്നും വീണാ ജോര്‍ജിനെതിരെ ചിറ്റയം ഗോപകുമാര്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.എന്നാല്‍ താന്‍ ഫോണ്‍ എടുത്തില്ലെന്ന ആരോപണം തെറ്റാണെന്നും അത് ചിറ്റയം ഗോപകുമാറിന്‍റെ ഫോണ്‍ കോള്‍ രേഖകള്‍ പരിശോധിച്ചാല്‍ മനസിലാകുമെന്നും മന്ത്രി തിരിച്ചടിച്ചു.

Also Read: 'എംഎല്‍‌എമാരെ ഏകോപിപ്പിക്കുന്നതില്‍ പരാജയം'; മന്ത്രി വീണ ജോര്‍ജിനെതിരെ തുറന്നടിച്ച് ചിറ്റയം ഗോപകുമാർ

എംഎല്‍എമാരുടെ യോഗത്തിലും എല്‍ഡിഎഫിലും പറയാത്ത കാര്യങ്ങളാണ്പരസ്യമായി ആരോപിക്കുന്നത്. സര്‍ക്കാരിന്‍റെ വാര്‍ഷികത്തിന് ക്ഷണിക്കേണ്ടത് ജില്ല ഭരണകൂടമാണ്, അല്ലാതെ മന്ത്രിയല്ല. ചിറ്റയം ഗോപകുമാറിന് ഗൂഢലക്ഷ്യമുണ്ടെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നും മന്ത്രി പരാതിയില്‍ ആവശ്യപ്പെടുന്നു. എന്നാല്‍ മന്ത്രിക്കെതിരെ എൽഡിഎഫിൽ പരാതി നൽകുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും വെള്ളിയാഴ്‌ച പ്രതികരിച്ചിരുന്നു.

ഇതിനിടെ മന്ത്രി വീണ ജോര്‍ജിനെ പിന്തുണച്ചുകൊണ്ട് ജില്ലയിലെ സിപിഎം നേതാക്കള്‍ സമൂഹമാധ്യമങ്ങളില്‍ പരസ്യ പ്രതികരണവുമായി രംഗത്തെത്തി. കേരളത്തിലെ ആരോഗ്യരംഗത്തെ ജനകീയമാക്കിയ ശ്രീമതി ടീച്ചറിന്‍റെയും ശൈലജ ടീച്ചറിന്‍റെയും യഥാർഥ പിൻഗാമി തന്നെയാണ് വീണ ജോര്‍ജ്‌ എന്ന് അടൂരില്‍ നിന്നുള്ള സിപിഎം ജില്ല സെക്രട്ടറിയേറ്റ് അംഗം പി.ബി ഹര്‍ഷകുമാര്‍ ഫേസ്‌ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

പി.ബി ഹര്‍ഷ കുമാര്‍ ഫേസ്‌ബുക്കില്‍ പോസ്റ്റ്‌ ചെയ്‌ത കുറിപ്പ്

കുത്തഴിഞ്ഞ പുസ്തകമായിരുന്ന

ആരോഗ്യ മേഖലയെ

അടുക്കി പെറുക്കി,

വലിയതോതിൽ വെളിച്ചം

വിതറിയ ശൈലജ ടീച്ചർ

ഇരുന്ന ഇടത്തേക്കായിരുന്നു,

വീണാ ജോർജിൻ്റെ

കടന്നു വരവ്.

കോവിഡ് അതിൻ്റെ

രൗദ്ര രൂപം പൂണ്ട്

ഉറഞ്ഞു തുള്ളിയനേരം.

അതിനിടയിലൂടെ 'നിപ'

ഒരു രണ്ടാം വരവിൻ്റെ

കാൽവയ്പ്പും നടത്തി..

"വീണ എങ്ങിനെ ശരിയാകും "?

ആശങ്കാകുലർ നെറ്റി ചുളിച്ചു.

തികഞ്ഞ ആത്മവിശ്വാസത്തോടെ

നിറഞ്ഞ പുഞ്ചിരിയുമായി

എല്ലാം മറന്ന്, വീണ ഇറങ്ങി.

നിപ വന്നവഴിയെ പമ്പ കടന്നു.

കോവിഡിൻ്റെ നിയന്ത്രണത്തിൽ

മികച്ച കൈയ്യടക്കം കാട്ടി.

W H O വീണ്ടും മികച്ച മാതൃകക്ക്

കേരളത്തെ ചൂണ്ടിക്കാട്ടി.

കേരളത്തിലെ ആരോഗ്യരംഗത്തെ

ജനകീയമാക്കിയ

ശ്രീമതി ടീച്ചറിൻ്റെയും

ശൈലജ ടീച്ചറിൻ്റെയും

യഥാർത്ഥ പിൻഗാമി തന്നെയാണ്

താനെന്ന് തെളിയിക്കാൻ

വീണക്കശ്ശേഷം സങ്കോചപ്പെടേണ്ടി

വന്നില്ല.

മായാത്ത പുഞ്ചിരിയോടെ

തന്നെ തെരഞ്ഞെടുത്ത

ജനങ്ങളുമായി സംവദിക്കുന്ന,

വീണയുടെ പെരുമാറ്റത്തിൻ്റെ

പ്രതികരണമാണവരുടെ

രണ്ടാമൂഴത്തിലെ 'ഭൂരിപക്ഷ'പെരുക്കം.

രാഷ്ട്രീയ അടിത്തറ

ശക്തമായ ചില മണ്ഡലങ്ങളിലെങ്കിലും

കൈയ്യിലിരിപ്പ് മോശം കൊണ്ട്

മെലിഞ്ഞ 'ഭൂരിപക്ഷം'

ആഘോഷിച്ച വേളയിലാണി

തെന്നോർമ്മ വേണം.

കിട്ടിയ പദവി അർമ്മാദിച്ചു

തീർക്കാനുള്ളതല്ല, പരമാവധി

മര്യാദക്കു പെരുമാറി

ജന സേവികയാകാനുള്ള

ഭാഗ്യമായി കരുതുന്ന

വീണാ ജോർജിൻ്റെ

ശൈലി വേറിട്ടതു തന്നെ.

കഠിനാദ്ധ്വാനത്തിലൂടെ

വികസന നേട്ടങ്ങളിൽ

സ്വന്തം മുദ്രപതിപ്പിക്കാനുള്ള

ശ്രമം ജനങ്ങൾ തിരിച്ചറിയുന്നു.

ചിലയിടങ്ങളിലെങ്കിലും

മറ്റുള്ളവരുടെ പരിശ്രമത്തെ

സ്വന്തമാക്കിക്കാണിക്കാൻ

നടത്തുന്ന' എട്ടുകാലി മമ്മൂഞ്ഞ് '

മാരിൽ നിന്നെത്രയോ വ്യത്യസ്ഥ .

കേരളത്തിലെ ആശുപത്രികളിൽ

പ്രസരിക്കുന്ന വെള്ളി വെളിച്ചം,

ചില അസ്വസ്ഥ മനസ്സുകളിലെങ്കിലും

സൃഷ്ടിക്കുന്ന അങ്കലാപ്പ് ചെറുതല്ല.

കായ്ക്കുന്ന മാവിൽ മാത്രമെ

കല്ലേറുണ്ടാകാറുള്ളു.

നവ കേരളത്തിലെ

ആരോഗ്യമേഖലയിൽ

വെള്ളി വെളിച്ചവുമായി

വീണ മുന്നിൽ തന്നെ നടക്കട്ടെ,

കുറുക്കൻമാർ ഓരിയിട്ടു

കൊണ്ടേയിരിക്കട്ടെ!

Last Updated : May 14, 2022, 1:34 PM IST

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.