തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസിൽ അടിമുടി മാറ്റമുണ്ടാകുന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ന്യൂനതകൾ പരിഹരിച്ച് സംഘടനയെ ശക്തമാക്കും. പുനസംഘടന സംബന്ധിച്ച് രാഷ്ട്രീയ കാര്യ സമിതി ചർച്ച ചെയ്യുമെന്നും വിഡി സതീശൻ പറഞ്ഞു.
ഹൈക്കമാൻഡ് അനുമതിയോടെ പുനഃസംഘടന വേഗത്തിൽ പൂർത്തിയാക്കുമെന്നും സതീശൻ പറഞ്ഞു. ബ്രണ്ണൻ കോളേജ് വിഷയത്തിൽ നിന്ന് മുഖ്യമന്ത്രി പിന്മാറിയതിൽ സന്തോഷമുണ്ടെന്നും സതീശൻ കൂട്ടിച്ചേർത്തു.
കൊവിഡിൽ വായ്പകൾ തിരിച്ചടയ്ക്കാൻ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. ഈ സാഹചര്യത്തിൽ ബാങ്കുകളുടെ യോഗം വിളിച്ച് ജനങ്ങൾക്ക് ഒരാശ്വാസം കൊടുക്കാൻ സർക്കാർ തയ്യാറാകുന്നില്ല. തികച്ചും നിരുത്തരവാദ പരമായ സമീപനമാണ് സർക്കാരിനെന്നും വിഡി സതീശൻ പറഞ്ഞു.
Also Read: കെപിസിസി രാഷ്‌ട്രീയകാര്യസമിതി യോഗം ഇന്ന്
ജനങ്ങളുടെ ദുരിതം പരിഹരിക്കാൻ കൊവിഡ് ദുരന്തനിവാരണ കമ്മിഷൻ രൂപീകരിക്കാൻ സർക്കാർ തയ്യാറാകണം. കൊവിഡിൽ മാതാപിതാക്കൾ നഷ്ടമായ കുട്ടികളെ പൂർണമായും സർക്കാർ ദത്തെടുക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.