ETV Bharat / state

'കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നുപോയിട്ടില്ല'; മുഖ്യമന്ത്രിക്കെതിരെ വി.ഡി.സതീശന്‍

2015 ഡിസംബര്‍ 2ന് ഉമ്മൻചാണ്ടിയെ വിമർശിച്ചുകൊണ്ടുള്ള പിണറായി വിജയന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചാണ് പ്രതിപക്ഷനേതാവിന്‍റെ വിമര്‍ശനം

VD Satheeshan facebook post against Pinarayi Vijayan  VD Satheeshan facebook post  GOLD SMUGGLING REVELATIONS CPM FACING CRISIS  CHIEF MINISTER PINARAYI VIJAYAN  മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി ഡി സതീശൻ  വിമര്‍ശനം ഉന്നയിച്ച് പ്രതിപക്ഷം  മുഖ്യമന്ത്രിക്കെതിരെ വി ഡി സതീശൻ  വിമര്‍ശനവുമായി പ്രതിപക്ഷ നേതാവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്  സ്വപ്‌ന സുരേഷിന്‍റെ വെളിപ്പെടുത്തൽ  മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിട്ട് വി ഡി സതീശൻ  മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ട് വി ഡി സതീശൻ
'കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന് പോയിട്ടില്ല'; മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി.ഡി.സതീശന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
author img

By

Published : Jun 9, 2022, 2:18 PM IST

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോഴുളള പിണറായി വിജയന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചാണ് സതീശന്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

സ്വപ്‌ന സുരേഷിന്‍റെ വെളിപ്പെടുത്തലില്‍ നീതിയുക്തമായ അന്വേഷണം നടക്കട്ടേയെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറി നില്‍ക്കുന്നതിന് പകരം അന്വേഷണം അട്ടിമറിച്ചും അധികാര ദുര്‍വിനിയോഗം നടത്തിയും രക്ഷപ്പെടാനുള്ള ശ്രമമാണ് പിണറായി വിജയന്‍ നടത്തുന്നതെന്ന് വി.ഡി സതീശന്‍ ആരോപിച്ചു. ക്രിമിനല്‍ കേസ് പ്രതിയായ ബിജു രാധാകൃഷ്‌ണന്‍ അഞ്ചരക്കോടി രൂപ കോഴ നല്‍കിയെന്ന മൊഴിയോടെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്ക് രക്ഷപ്പെടാന്‍ ഒരു പഴുതും ഇല്ലാതായെന്ന് 2015 ഡിസംബര്‍ 2ന് പിണറായി വിജയന്‍ പങ്കുവച്ച പോസ്റ്റ് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.

VD Satheeshan facebook post against Pinarayi Vijayan  VD Satheeshan facebook post  GOLD SMUGGLING REVELATIONS CPM FACING CRISIS  CHIEF MINISTER PINARAYI VIJAYAN  മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി ഡി സതീശൻ  വിമര്‍ശനം ഉന്നയിച്ച് പ്രതിപക്ഷം  മുഖ്യമന്ത്രിക്കെതിരെ വി ഡി സതീശൻ  വിമര്‍ശനവുമായി പ്രതിപക്ഷ നേതാവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്  സ്വപ്‌ന സുരേഷിന്‍റെ വെളിപ്പെടുത്തൽ  മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിട്ട് വി ഡി സതീശൻ  മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ട് വി ഡി സതീശൻ
മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി.ഡി.സതീശന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

ഉമ്മന്‍ ചാണ്ടിക്ക് ഒരു നീതി, പിണറായി വിജയന് മറ്റൊരു നീതി എന്നത് ഇവിടെ നടക്കില്ല. ഇനിയെങ്കിലും പിണറായിക്ക് രാജിവയ്ക്കാനുള്ള ബുദ്ധി തെളിയുമെന്നാണ് കരുതുന്നതെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്. പഴയ പോസറ്റിന്‍റെ സ്‌ക്രീന്‍ ഷോട്ട് പ്രതിപക്ഷ നേതാവ് പങ്കുവച്ചു.

പ്രതിപക്ഷ നേതാവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ; 'കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നുപോയിട്ടില്ല'. ക്രിമിനല്‍ കേസ് പ്രതിയായ ബിജു രാധാകൃഷ്‌ണൻ അഞ്ചരക്കോടി രൂപ കോഴ നല്‍കിയെന്ന മൊഴിയോടെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്ക് രക്ഷപ്പെടാന്‍ ഒരു പഴുതും ഇല്ലാതായെന്ന് 2015 ഡിസംബര്‍ രണ്ടിന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട സിപിഎം സംസ്ഥാന സെക്രട്ടറിയാണ് ഇന്ന് മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുന്നത്. കേസില്‍ ഉള്‍പ്പെട്ട വനിതയെ വിളിച്ചുവരുത്തി പരാതി എഴുതി വാങ്ങി ഉമ്മന്‍ ചാണ്ടിക്കെതിരെ സിബിഐ അന്വേഷണത്തിന് ശിപാര്‍ശ ചെയ്‌ത മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍.

  • " class="align-text-top noRightClick twitterSection" data="">

Also read: 'മുഖ്യമന്ത്രിക്ക് വേണ്ടി ഷാജി കിരണ്‍ കാണാന്‍ വന്നു, പിന്‍മാറാനാവശ്യപ്പെട്ടു' ; മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി സ്വപ്‌നയും സരിത്തും

എന്നാലിപ്പോള്‍ സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് കേസുകളില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന സ്വപ്‌ന സുരേഷാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ അതീവ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നതും കോടതിയില്‍ രഹസ്യമൊഴി നല്‍കിയതും. ഇതേക്കുറിച്ച് നീതിയുക്തമായ അന്വേഷണം നടക്കട്ടേയെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറി നില്‍ക്കുന്നതിന് പകരം അന്വേഷണം അട്ടിമറിച്ചും തെളിവുകള്‍ നശിപ്പിച്ചും പണം ഒഴുക്കിയും പൊലീസിനെ ഉപയോഗിച്ച് നഗ്നമായ അധികാര ദുര്‍വിനിയോഗത്തിലൂടെയും രക്ഷപ്പെടാനുള്ള ശ്രമമാണ് പിണറായി വിജയന്‍ നടത്തുന്നത്.

പിണറായി പണ്ട് പറഞ്ഞതു പോലെ, 'ഈ തട്ടിപ്പില്‍ മുഖ്യമന്ത്രി ഒന്നാം പ്രതിയാണ് എന്ന് തുടക്കം മുതല്‍ തെളിവുകള്‍ നിരത്തി പ്രതിപക്ഷം പറയുന്നതാണ്. അന്വേഷണം അട്ടിമറിച്ചും തെളിവുകള്‍ നശിപ്പിച്ചും പണം ഒഴുക്കി സാക്ഷികളെ സ്വാധീനിച്ചും നഗ്നമായ അധികാര ദുര്‍വിനിയോഗത്തിലൂടെയും രക്ഷപ്പെടാന്‍ ശ്രമിച്ച മുഖ്യമന്ത്രിയുടെ തനിനിറം കൂട്ടുപ്രതിയുടെ വെളിപ്പെടുത്തലിലൂടെ മറനീക്കി പുറത്തു വന്നിരിക്കുന്നു.'

ഉമ്മന്‍ ചാണ്ടിക്ക് ഒരു നീതി, പിണറായി വിജയന് മറ്റൊരു നീതി എന്നത് ഇവിടെ നടക്കില്ല. ഇനിയെങ്കിലും പിണറായിക്ക് രാജിവയ്ക്കാനുള്ള ബുദ്ധി തെളിയുമെന്നാണ് കരുതുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.