ETV Bharat / state

ഗവർണറോടുള്ള വിരോധം പറഞ്ഞ് സർവകലാശാലകളില്‍ മാർക്‌സിസ്റ്റ്‌ വത്കരണത്തിനുള്ള നീക്കം അംഗീകരിക്കാനാവില്ല : വി ഡി സതീശൻ

author img

By

Published : Dec 13, 2022, 2:04 PM IST

Updated : Dec 13, 2022, 6:09 PM IST

സർക്കാരിനോടും ഗവർണറോടും പ്രതിപക്ഷത്തിന് ഒരേ നിലപാടാണെന്ന് വി ഡി സതീശൻ. ചാൻസലർ നിയമനത്തിൽ ഭേദഗതികള്‍ നിര്‍ദേശിച്ച് പ്രതിപക്ഷനേതാവ്

vd satheeshan about vc appointment in university  vd satheeshan assembly session  vd satheeshan on vc appointment  assembly session  വി ഡി സതീശൻ  വി ഡി സതീശൻ നിയമസഭയിൽ  നിയമസഭയിൽ വിസി നിയമനത്തെക്കുറിച്ച് വി ഡി സതീശൻ  വി ഡി സതീശൻ നിലപാട് വിസി നിയമനം  പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

തിരുവനന്തപുരം : ഗവർണറോടുള്ള വിരോധം പറഞ്ഞ് സർവകലാശാലകളില്‍ മാർക്‌സിസ്റ്റ്‌വത്കരണം നടപ്പാക്കാനുള്ള സർക്കാർ നീക്കം അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർക്കാരും ഗവർണറും തെറ്റുകൾ ചെയ്യുന്നുണ്ട്. ഇതിനാലാണ് സർവകലാശാലയുമായി ബന്ധപ്പെട്ട് സർക്കാരും ഗവർണറും സുപ്രീം കോടതിയിൽ പരാജയപ്പെട്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സർക്കാരിനോടും ഗവർണറോടും പ്രതിപക്ഷത്തിന് ഒരേ നിലപാടാണ്. ഗവർണറുടെ നിയമ വിരുദ്ധമായ നിലപാടിനെ എതിർത്തിട്ടുണ്ട്. അതിനാൽ സർക്കാരിനെ വിമർശിച്ചതിനേക്കാൾ മോശമായ ഭാഷയാണ് പ്രതിപക്ഷത്തിന് നേരെ ആരിഫ് മുഹമ്മദ് ഖാന്‍ ഉപയോഗിച്ചതെന്നും വി ഡി സതീശൻ ചൂണ്ടിക്കാട്ടി.

ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റുന്നതിനെ അനുകൂലിക്കുന്നു. പകരം ചാൻസലർ നിയമനത്തിൽ ചില ഭേദഗതികൾ നിർദേശിക്കുന്നതായും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. 14 സർവകലാശാലകൾക്കും കൂടി ഒരു ചാൻസലറെ നിയമിക്കണം.

Also read: ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റാന്‍ സര്‍ക്കാര്‍ ; ബില്‍ ഇന്ന് നിയമസഭയില്‍ ; എതിര്‍പ്പുമായി പ്രതിപക്ഷം

വിരമിച്ച സുപ്രീം കോടതി ജഡ്‌ജിയാകണം ചാൻസലർ. ഹൈക്കോടതി ചീഫ് ജസ്റ്റിസിനെയും പരിഗണിക്കാം. നിയമനത്തിന് പ്രത്യേക സമിതിയുണ്ടാക്കണം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ പ്രതിപക്ഷ നേതാവിനെയും ഹൈക്കോടതി ചീഫ് ജസ്റ്റിസിനെയും സമിതിയിൽ ഉൾപ്പെടുത്താം. ഇത് സമിതിയുടെ ഭൂരിപക്ഷം അനുസരിച്ചാകാം. അങ്ങനെ വിമർശനങ്ങളേയും നിയമ പ്രശ്നങ്ങളേയും മറികടക്കാമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സർവകലാശാല ബിൽ നിയമസഭ പരിഗണിക്കുമ്പോൾ തടസവാദമുന്നയിച്ച് സംസാരിക്കുകയായിരുന്നു വി ഡി സതീശൻ.

Last Updated : Dec 13, 2022, 6:09 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.