ETV Bharat / state

ആകാശ് തില്ലങ്കേരിയുടെയും സ്വപ്‌നയുടെയും വെളിപ്പെടുത്തലുകള്‍ സിപിഎം ജീര്‍ണതയുടെ തെളിവ്: പ്രതിപക്ഷ നേതാവ്

ഷുഹൈബ് വധക്കേസ് സിബിഐ അന്വേഷിക്കണം എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എല്ലാം ചെയ്യിച്ചത് പാര്‍ട്ടി ആണെന്ന് ആകാശ് തില്ലങ്കേരി വെളിപ്പെടുത്തിയത് ഉയര്‍ത്തിക്കാട്ടിയാണ് വി ഡി സതീശന്‍റെ പ്രതികരണം

VD Satheesan wants CBI probe in Shuhaib murder  VD Satheesan  VD Satheesan demands CBI probe in Shuhaib murder  Shuhaib murder  Shuhaib murder case  Akash Thillankeri  Akash Thillankeri statement on Shuhaib murder  Akash Thillankeri involvement in Shuhaib murder  CPM involvement in Shuhaib murder  പ്രതിപക്ഷ നേതാവ്  ഷുഹൈബ് വധക്കേസ് സിബിഐ അന്വേഷിക്കണം  ഷുഹൈബ് വധക്കേസ്  പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍  വി ഡി സതീശന്‍  സിപിഎം  ആകാശ് തില്ലങ്കേരി  സ്വപ്‌ന സുരേഷ്  സുപ്രീം കോടതി  ലൈഫ് മിഷന്‍ കോഴ  ഷുഹൈബ് വധക്കേസും സിപിഎമ്മും  ഷുഹൈബ് വധക്കേസില്‍ സിപിഎം ബന്ധം
വി ഡി സതീശന്‍
author img

By

Published : Feb 16, 2023, 1:16 PM IST

തിരുവനന്തപുരം: ആകാശ് തില്ലങ്കേരിയുടെ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ ഷുഹൈബ് വധക്കേസ് സിബിഐ അന്വേഷിക്കണം എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേസില്‍ സിബിഐ അന്വേഷണത്തെ സിപിഎം എതിര്‍ക്കുന്നത് എന്തുകൊണ്ടാണ് എന്ന് ഇപ്പോള്‍ വ്യക്തമായി. സാധാരണക്കാരന്‍റെ നികുതി പണത്തില്‍ നിന്ന് ഒന്നര കോടിയോളം രൂപ ചെലവഴിച്ച് സുപ്രീം കോടതിയില്‍ മുന്‍നിര അഭിഭാഷകരെ രംഗത്ത് ഇറക്കിയാണ് സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ത്തത്.

ശരിയായ രീതിയില്‍ അന്വേഷണം നടന്നാല്‍ സിപിഎം നേതാക്കള്‍ കുടുങ്ങും എന്നത് തീര്‍ച്ചയാണ്. എല്ലാം ചെയ്യിച്ചത് പാര്‍ട്ടിയാണെന്ന ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍ വന്നിട്ട് കേരള പൊലീസ് ചെറുവിരല്‍ അനക്കിയിട്ടില്ല. സത്യം പുറത്തു വരാന്‍ സിബിഐ അന്വേഷണം തന്നെ വേണം. സമൂഹത്തോട് ഉത്തരവാദിത്തവും മനസാക്ഷിയും ഉണ്ടെങ്കില്‍ സര്‍ക്കാര്‍ സിബിഐ അന്വേഷണത്തെ എതിര്‍ക്കരുത് എന്നും വി ഡി സതീശന്‍ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.

സിപിഎം അധഃപതിച്ചു: സിപിഎമ്മിന്‍റെ ജീര്‍ണതയുടെ തെളിവുകളാണ് ഓരോ ദിവസവും പുറത്തു വരുന്നത്. ആകാശ് തില്ലങ്കേരിയുടെയും സ്വപ്‌ന സുരേഷിന്‍റെയും വെളിപ്പെടുത്തലുകള്‍ ഇതിന്‍റെ തെളിവുകള്‍ ആണ്. ആകാശ് തില്ലങ്കേരിയെ പോലുള്ള ക്രിമിനലിനെ ഉപയോഗിച്ച് രാഷ്‌ട്രീയ എതിരാളികളെ കൊന്നു തള്ളുകയും സ്വപ്‌ന സുരേഷിനെ പോലുള്ളവരെ ഉപയോഗിച്ച് അനധികൃത ധനസമ്പാദനം നടത്തുകയും ചെയ്യുന്ന സിപിഎം ഒരു രാഷ്‌ട്രീയ പ്രസ്ഥാനം എന്നതിനപ്പുറം ഒരു ഭീകര സംഘടനയായി അധഃപതിച്ചു. ഗുണ്ട മാഫിയകളുമായും ക്രിമിനല്‍ സംഘങ്ങളുമായും സിപിഎമ്മിനുള്ള ബന്ധം ഭരണത്തണലില്‍ തഴച്ചുവളരുകയാണ്. ഇത് കേരളീയ പൊതുസമൂഹം നേരിടുന്ന ഏറ്റവും വലിയ വിപത്താണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ മുഖ്യമന്ത്രിയും പ്രതികൂട്ടിലാണ്. സ്വപ്‌ന സുരേഷിന് ജോലി നല്‍കണമെന്ന് എം ശിവശങ്കറിനോട് മുഖ്യമന്ത്രി നിര്‍ദേശിച്ചതായി ഇഡി റിപ്പോര്‍ട്ടിലുണ്ട്. സ്പേസ് പാര്‍ക്ക് പ്രൊജക്‌ടിനായി സ്വപ്‌നയെ പിഡബ്ല്യുസി നിയമിച്ച കാര്യവും മുഖ്യമന്ത്രിക്ക് അറിയാമായിരുന്നു. തുടക്കം മുതല്‍ ഈ കേസ് അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്.

സിബിഐ അന്വേഷണത്തിന് തടയിടാനാണ് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്. ഉന്നതരിലേക്ക് എത്തുമെന്ന ഘട്ടത്തില്‍ വിജിലന്‍സ് അന്വേഷണവും നിലച്ചു. സ്വപ്‌ന സുരേഷിനെ ധനസമ്പാദനത്തിനുള്ള ഇടനിലക്കാരി ആക്കിയ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും മറച്ചുപിടിക്കാന്‍ ഒരുപാടുണ്ട്. പക്ഷേ പ്രതിപക്ഷവും ജനങ്ങളും ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.