ETV Bharat / state

'ഒരു ക്യാമറയ്ക്ക് 33 ലക്ഷം ചെലവാക്കിയെന്നത് അവിശ്വസനീയം'; എഐ ക്യാമറ സംബന്ധിച്ച എല്ലാ വിവരങ്ങളും പുറത്തുവിടണമെന്ന് വിഡി സതീശൻ - കെല്‍ട്രോണ്‍

എഐ ക്യാമറകൾ സ്ഥാപിക്കുന്നതിനായി സർക്കാർ ചുമതലപ്പെടുത്തിയ കെൽട്രോൺ ക്യാമറകള്‍ വാങ്ങാനും സ്ഥാപിക്കാനും സാങ്കേതിക സഹായത്തിനും ഉപകരാറുകൾ നൽകിയിട്ടുണ്ടോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.

vd satheesan  vd satheesan on ai camera  ai camera kerala  എഐ ക്യാമറ  വിഡി സതീഷന്‍  കേരളത്തിലെ എഐ ക്യാമറ  കെല്‍ട്രോണ്‍  keltron
'ഒരു ക്യാമറയ്ക്ക് 33 ലക്ഷം ചെലവാക്കിയെന്നത് അവിശ്വസനീയം'
author img

By

Published : Apr 22, 2023, 9:46 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രാഫിക് നിയമ ലംഘനങ്ങൾ കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പ് സംസ്ഥാനത്താകെ എഐ ക്യാമറകൾ സ്ഥാപിച്ചതിൽ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഓരോ എഐ ക്യാമറകൾക്കും 33 ലക്ഷത്തോളം രൂപ ചെലവാക്കിയെന്നത് അവിശ്വസനീയമാണെന്നും വിഡി സതീശൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. എഐ ക്യാമറകൾ സംബന്ധിച്ച എല്ലാ വിവരങ്ങളും പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സാങ്കേതിക വിദ്യയിലെ സംശയം ഗൗരവകരം: ഖജനാവില്‍ നിന്ന് 236 കോടി രൂപ ചെലവഴിച്ച് സ്ഥാപിക്കുന്ന ക്യാമറകള്‍ എഐ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്നതാണോയെന്ന സംശയം സാങ്കേതിക വിദഗ്‌ധര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രകടിപ്പിച്ചത് ഗൗരവതരമാണ്. ക്യാമറയിൽ പതിയുന്ന ദൃശ്യങ്ങൾ ദീർഘകാലത്തേക്ക് സൂക്ഷിച്ചുവയ്ക്കുന്നതിന് ഏത് സെർവറാണ് സജ്ജീകരിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല.

സെർവർ പ്രൊവൈഡർ ആരാണെന്ന് വ്യക്തമാക്കണം. അടുത്ത ഘട്ടത്തിൽ വാഹന ഉടമയുടെ ഫാസ്റ്റ് ടാഗുമായി ബന്ധിപ്പിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ടില്‍ നിന്നും നിയമലംഘനത്തിനുള്ള പിഴ ഈടാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുമ്പോൾ, അനുമതി ഇല്ലാതെ ഒരാളുടെ അക്കൗണ്ടില്‍ നിന്നും എങ്ങനെയാണ് ഇത്തരത്തില്‍ പണം പിന്‍വലിക്കുന്നത്. ഏത് നിയമത്തിന്‍റെ പിന്‍ബലത്തിലാണിതെന്നും ഇതിന് റിസര്‍വ് ബാങ്കിന്‍റെ അനുമതി വാങ്ങിയിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

വിദേശ കമ്പനികള്‍ ഉള്‍പ്പെട്ടോ?: ക്യാമറകൾ സ്ഥാപിക്കുന്നതിനായി സർക്കാർ ചുമതലപ്പെടുത്തിയ കെൽട്രോൺ ക്യാമറകള്‍ വാങ്ങാനും സ്ഥാപിക്കാനും സാങ്കേതിക സഹായത്തിനും ഉപകരാറുകൾ നൽകിയിട്ടുണ്ടോയെന്നും സതീശൻ ചോദിച്ചു. ഉണ്ടെങ്കിൽ കമ്പനികളുടെ പേര് വ്യക്തമാക്കണമെന്നും അതിൽ വിദേശ കമ്പനികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നും അദ്ദേഹം ആരാഞ്ഞു.

എഐ ക്യാമറകളുമായി ബന്ധപ്പെട്ട എല്ലാ സഹായങ്ങൾക്കും സർക്കാർ മറുപടി നൽകണം. നോട്ട് നിരോധനത്തിന് പിന്നാലെ പുറത്തിറക്കിയ 2000 രൂപയുടെ കറന്‍സിയില്‍ അതിസുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന തരത്തിൽ കെട്ടുകഥകള്‍ സംഘപരിവാര്‍ സംഘടനകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് സമാനമായാണ് എഐ ക്യാമറയെ സംബന്ധിച്ച വിവരങ്ങൾ സര്‍ക്കാരും ഗതാഗത വകുപ്പും പൊലീസും പൊതുസമൂഹത്തിന് നല്‍കുന്നതെന്നും സതീശൻ വാർത്താക്കുറിപ്പിൽ ആരോപിച്ചു.

ആദ്യ മാസം പിഴയില്ല: അതേസമയം എഐ (ആർട്ടിഫിഷ്യൽ ഇന്‍റലിജന്‍റ്‌സ്‌) ക്യാമറകളിലൂടെ നിയമലംഘനം കണ്ടെത്തുന്ന പദ്ധതിയിൽ ആദ്യത്തെ മാസം പിഴ ഇല്ല, പകരം ബോധവത്‌കരണം നൽകുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു അറിയിച്ചിരുന്നു. പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. മെയ് 19 വരെ പിടികൂടുന്ന നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കേണ്ടതില്ലെന്നാണ് തീരുമാനം.

നിയമലംഘനം നടത്തുന്നവരുടെ ഫോണിൽ വിളിച്ചു ബോധവത്‌കരണം നൽകും. എന്നാൽ മെയ് 20 മുതൽ പിഴ ഈടാക്കുമെന്നും മന്ത്രി വ്യക്തമാക്കി. നേരത്തെ മുൻ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയും എഐ ക്യാമറകളുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. എ ഐ ക്യാമറകൾ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കുന്നതിൽ നിന്ന് വിഐപി പരിഗണന ഒഴിവാക്കി എല്ലാവർക്കും തുല്യനീതി ഉറപ്പ് വരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. സാധാരണക്കാരുടെ കാറിടിച്ചാലും വി.ഐ.പിയുടെ കാർ ഇടിച്ചാലും ഉണ്ടാകുന്നത് ഒരേ അപകടം ആണെന്ന് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണ് ഇത്. എ ഐ ക്യാമറ സ്ഥാപിച്ചതിൽ വലിയ ആശയക്കുഴപ്പം നിലനിൽക്കുന്നുവെന്ന് പറഞ്ഞ ചെന്നിത്തല അഴിമതി ആരോപണവും ഉന്നയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.