ETV Bharat / state

സ്ത്രീധന പീഡന മരണങ്ങൾ കേരളത്തിന് അപമാനമെന്ന് വി.ഡി സതീശൻ

വെങ്ങാനൂരിൽ തീപ്പൊള്ളലേറ്റ് മരിച്ച അർച്ചനയുടെ വീട് സന്ദർശിച്ച് പ്രതിപക്ഷനേതാവ്.

VD Satheesan  Dowry torture deaths are an insult to Kerala  സ്ത്രീധന പീഡന മരണങ്ങൾ കേരളത്തിന് അപമാനം  വി ഡി സതീശൻ  പ്രതിപക്ഷനേതാവ് വി ഡി സതീശൻ
സ്ത്രീധന പീഡന മരണങ്ങൾ കേരളത്തിന് അപമാനം; വി ഡി സതീശൻ
author img

By

Published : Jun 24, 2021, 10:52 PM IST

തിരുവനന്തപുരം : ആർത്തി പണ്ടാരങ്ങളായ യുവാക്കൾക്ക് തലയിൽ മുണ്ടിട്ട് നടക്കേണ്ട അവസ്ഥ ഉണ്ടാക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. വെങ്ങാനൂരിൽ തീപ്പൊള്ളലേറ്റ് മരിച്ച അർച്ചനയുടെ വീട് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീധന പീഡന മരണങ്ങൾ കേരളത്തിൽ കൂടി വരികയാണ്. ഉത്തരേന്ത്യയിൽ മാത്രം കേട്ടുകേൾവിയുള്ള സംഭവങ്ങളാണ് ഇപ്പോൾ ഇവിടെയും നടക്കുന്നത്. ഇത്തരം സംഭവങ്ങൾ കേരളത്തിന് അപമാനകരമാണ്.

സ്ത്രീധന പീഡന മരണങ്ങൾ കേരളത്തിന് അപമാനം; വി ഡി സതീശൻ

സത്യസന്ധമായ അന്വേഷണം നടത്തി യഥാര്‍ഥ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ബോധവത്കരണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. കോവളം എം.എൽ.എ വിൻസന്‍റ്, നെയ്യാറ്റിൻകര സനൽ തുടങ്ങിയവർ പ്രതിപക്ഷ നേതാവിനോടൊപ്പമുണ്ടായിരുന്നു.

ALSO READ: അർച്ചനയുടെ മരണം; ക്രൈംബ്രാഞ്ച് മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി

വെങ്ങാനൂർ അർച്ചനയിൽ അശോകൻ-മോളി ദമ്പതികളുടെ ഏക മകൾ അർച്ചനയെ തിങ്കളാഴ്‌ചയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രണയത്തെ തുടർന്ന് വീട്ടുകാരുടെ സമ്മതമില്ലാതെ ഉച്ചക്കട കട്ടച്ചൽക്കുഴി സ്വദേശി സുരേഷിനെ അർച്ചന ഒരു വർഷം മുമ്പാണ് വിവാഹം കഴിച്ചത്.

തുടർന്ന് ഇരുവരും വാടക വീട്ടിൽ ആയിരുന്നു താമസം. സ്ത്രീധനം ആവശ്യപ്പെട്ട് ഉൾപ്പെടെ സുരേഷും അർച്ചനയും വീട്ടിൽ വഴക്ക് പതിവായിരുന്നെന്ന് നാട്ടുകാർ പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.