ETV Bharat / state

'സര്‍ക്കാറിന്‍റേത് വെറും വാചകമടിയും പ്രഖ്യാപനങ്ങളും, ഇടതു മുന്നണിയ്ക്കും‌ അവസ്ഥ ബോധ്യമായി':വി.ഡി സതീശന്‍ - kerala news updates

സംസ്ഥാന സര്‍ക്കാറിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സര്‍ക്കാറിന്‍റേത് വെറും വാചകമടിയാണെന്ന് പറയുന്ന പ്രതിപക്ഷ ആക്ഷേപം സത്യമാണെന്ന് ഇടത് മുന്നണിയ്‌ക്കും ബോധ്യമായി. സര്‍ക്കാറിന്‍റെ പരാജയത്തിന്‍റെ ആഴം ജനങ്ങള്‍ക്ക് മനസിലായി. ബജറ്റ് വെറും പ്രസംഗമായി ചുരുങ്ങുമെന്നും ആരോപണം.

VD Satheesan ridiculed the government  VD Satheesan  Opposition Leader VD Satheesan  സര്‍ക്കാറിന്‍റേത് വെറും വാചകമടിയും പ്രഖ്യാപനങ്ങളും  ബജറ്റ്  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  തിരുവനന്തപുരം പുതിയ വാര്‍ത്തകള്‍  kerala news updates  latest news in kerala
സര്‍ക്കാറിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍
author img

By

Published : Jan 25, 2023, 8:50 AM IST

തിരുവനന്തപുരം: വാചകമടിയും പ്രഖ്യാപനങ്ങളും മാത്രമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന പ്രതിപക്ഷ ആക്ഷേപം ഭരണ മുന്നണിയിലെ ഘടകക്ഷികള്‍ക്കും ബോധ്യമായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഭരിക്കാന്‍ മറന്ന് പോയ സര്‍ക്കാരാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്ന ആക്ഷേപം പ്രതിപക്ഷം പലപ്പോഴും ആരോപിച്ചിരുന്ന കാര്യമാണ്. ഇതാണ് ഇന്നലെ നടന്ന എല്‍.ഡി.എഫ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ ഘടക കക്ഷി നേതാവും ഉന്നയിച്ചത്.

വാചകമടിയും പ്രഖ്യാപനങ്ങളും മാത്രമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും മന്ത്രിമാരുടെയും വകുപ്പുകളുടെയും പ്രവര്‍ത്തനം പോരെന്നും കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും സി.പി.എമ്മിലെയും സി.പി.ഐയിലെയും എം.എല്‍.എമാര്‍ അത് കൈയടിച്ച് അംഗീകരിക്കുകയും ചെയ്‌തു. ഭരണകക്ഷി എം.എല്‍.എ തന്നെ ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞതിലൂടെ സര്‍ക്കാരിന്‍റെ പരാജയത്തിന്‍റെ ആഴം ജനങ്ങള്‍ക്ക് കൂടുതല്‍ ബോധ്യപ്പെട്ടു.

നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണറെ കൊണ്ട് പച്ചക്കള്ളം പറയിച്ച അതേ ദിവസമാണ് ഭരണ കക്ഷി എം.എല്‍.എ സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചതെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ ധന പ്രതിസന്ധിയിലേക്കാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ സംസ്ഥാനത്തെ എത്തിച്ചിരിക്കുന്നത്. ഇത്തവണത്തെ ബജറ്റ് വെറും പ്രസംഗം മാത്രമായി ചുരുങ്ങാന്‍ പോകുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

മുന്‍ ബജറ്റുകളില്‍ പ്രഖ്യാപിച്ചിരുന്ന ഒരു പദ്ധതിയും നടപ്പാക്കാനായിട്ടില്ല. വികസന പ്രവര്‍ത്തനങ്ങളും സാമൂഹിക സുരക്ഷ പദ്ധതികളും അവതാളത്തിലായിരിക്കുകയാണ്. കൊട്ടിഘോഷിക്കപ്പെട്ട കിഫ്ബിയും ഇപ്പോള്‍ നിലച്ച മട്ടാണ്.

ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ബഫര്‍ സോണ്‍ വിഷയത്തിലും സര്‍ക്കാര്‍ ഗുരുതര അലംഭാവമാണ് കാട്ടിയത്. തീരദേശവാസികളെയും അവഗണിച്ചു. കാര്‍ഷിക മേഖല പൂര്‍ണമായും തകര്‍ന്നു. ഇതിനിടയിലും ജപ്‌തി ഭീതിയില്‍ ജീവിതം മുന്നോട്ട് കൊണ്ട് പോകാനാകാത്ത അവസ്ഥയിലാണ് കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാര്‍.

നികുതി വരുമാനം ഇല്ലാതെ ട്രഷറി പൂട്ടേണ്ട അവസ്ഥയിലാണെങ്കിലും ധൂര്‍ത്തും പാഴ് ചെലവുകളുമായി സര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണ്. ജനങ്ങളെ സഹായിക്കേണ്ട സര്‍ക്കാര്‍ കൈ കെട്ടി നോക്കി നില്‍ക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പ്രസ്‌താവനയില്‍ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.