ETV Bharat / state

VD Satheesan On Sunil Kanugolu സുനില്‍ കനുഗോലു കോണ്‍ഗ്രസ് ടാസ്‌ക് ഫോഴ്‌സ് അംഗം; മുഖ്യമന്ത്രി അസ്വസ്ഥനാകുന്നത് എന്തിനെന്നും വിഡി സതീശൻ - Sunil Kanugolu attended the Congress meeting

PR agencies are deciding CM's makeover says VD Satheesan : തെരഞ്ഞെടുപ്പ് എങ്ങനെ നടത്തണമെന്ന് കോണ്‍ഗ്രസിനും യുഡിഎഫിനും നന്നായി അറിയാം. പിആര്‍ ഏജന്‍സി കൊടുക്കുന്ന കാപ്‌സ്യൂളാണ് എല്ലാ ദിവസവും മുഖ്യമന്ത്രി വിതരണം ചെയ്യുന്നതെന്നും വിഡി സതീശന്‍

VD Satheesan On Sunil Kanugolu Controversy  PR agencies are deciding CMs makeover  സുനില്‍ കനുഗോലു കോണ്‍ഗ്രസ് ടാസ്‌ക് ഫോഴ്‌സ് അംഗം  VD Satheesan against government  VD Satheesan against cm  തെരഞ്ഞെടുപ്പ് വിദഗ്‌ധന്‍ സുനില്‍ കനുഗോലു  Sunil Kanugolu  Sunil Kanugolu Controversy  കോണ്‍ഗ്രസ് യോഗത്തില്‍ പങ്കെടുത്ത് സുനില്‍ കനുഗോലു  Opposition leader VD Satheesan  Sunil Kanugolu attended the Congress meeting  Sunil Kanugolu in Congress meeting
VD Satheesan On Sunil Kanugolu
author img

By ETV Bharat Kerala Team

Published : Oct 16, 2023, 3:38 PM IST

മുഖ്യമന്ത്രിയുടെ മേക്കോവര്‍ തീരുമാനിക്കുന്നത് പിആര്‍ ഏജന്‍സികളെന്ന് വിഡി സതീശന്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് വിദഗ്‌ധന്‍ സുനില്‍ കനുഗോലു (Sunil Kanugolu) കോണ്‍ഗ്രസ് യോഗത്തില്‍ പങ്കെടുത്തതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇത്രയും അസ്വസ്ഥനാകുന്നത് എന്തിനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ (VD Satheesan On Sunil Kanugolu Controversy). കോണ്‍ഗ്രസ് എങ്ങനെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തണമെന്ന് പിണറായി വിജയന്‍ പഠിപ്പിക്കേണ്ടതില്ല. കോണ്‍ഗ്രസ് യോഗത്തില്‍ ആരെയൊക്കെ ക്ഷണിതാവായി വിളിക്കണം എന്ന് എകെജി സെന്‍ററില്‍ ചോദിച്ചല്ല തീരുമാനിക്കുന്നത്.

സുനില്‍ കനുഗോലു എഐസിസി രൂപീകരിച്ചിട്ടുള്ള ഏഴ് അംഗ സുപ്രധാന ടാസ്‌ക് ഫോഴ്‌സ് അംഗമാണ്. അയാളെ ഇരുത്തി ചര്‍ച്ച നടത്തുന്നത് കോണ്‍ഗ്രസിന്‍റെ സൗകര്യമാണ്. കഴിഞ്ഞ മഹാമാരി കാലത്ത് വൈകിട്ട് ഒരു മണിക്കൂര്‍ കുരങ്ങനും നായയ്‌ക്കും ഭക്ഷണം കൊടുക്കണമെന്ന് മുഖ്യമന്ത്രിക്ക് എഴുതിക്കൊടുത്തിരുന്ന ഏജന്‍സി ഏതാണെന്ന് തന്നെക്കൊണ്ട് പറയിപ്പിക്കേണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഏജന്‍സിയുടെ പബ്‌ളിസിറ്റി തന്‍റെ നാവിലൂടെ വേണ്ട. മുംബൈയിൽ നിന്ന് വന്ന പിആര്‍ ഏജന്‍സിയുടെ ആളുകള്‍ ഇപ്പോഴും ഇവിടെയുണ്ട്. തെരഞ്ഞെടുപ്പിന് രണ്ടു വര്‍ഷം മുന്‍പ്, അസംബ്ലിയുടെ ഗാലറിയില്‍ വരെ ഈ പിആര്‍ ഏജന്‍സിയുടെ ആളുകള്‍ ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ശരീര ഭാഷ പഠിച്ച് വിലയിരുത്തി, വൈകുന്നേരം എങ്ങനെ പറയണം എന്ന് പിണറായി വിജയന്‍റെ മേക്കോവര്‍ തീരുമാനിച്ചിരുന്ന പിആര്‍ ഏജന്‍സിയെ കുറിച്ച് തന്നോടു പറയേണ്ട.

രണ്ടു കണ്ണിലും തിമിരം ബാധിച്ച ഒരാള്‍ മറ്റുള്ളവര്‍ക്ക് കാഴ്‌ചയില്ലെന്ന് പറയുന്നത് പോലെയാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. ഇങ്ങനെയൊക്കെ പറയുമ്പോള്‍ മനുഷ്യന് അല്‍പ്പമെങ്കിലും നാണം വേണ്ടേ. ഇനി കനുഗോലു പിആര്‍ ഏജന്‍സിയാണെന്നിരിക്കട്ടെ, ഇന്ത്യയില്‍ ഏത് രാഷ്‌ട്രീയ പാര്‍ട്ടിയാണ് പിആര്‍ ഏജന്‍സിയെ ഉപയോഗിക്കാത്തത്.

പിആര്‍ ഏജന്‍സികളെ ഉപയോഗിക്കുന്നതില്‍ എന്താണ് തെറ്റ്. സുനില്‍ കനുഗോലു ഒരു പിആര്‍ ഏജന്‍സിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്ന ആളായിരുന്നു. അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നു. അതിനെന്താണിത്ര വിവാദം?

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രി പിആര്‍ ഏജന്‍സികളെ കയറ്റിയിരുത്തി വൈകുന്നേരം ആറുമണിക്ക് രണ്ടു കൊല്ലം മുഴുവന്‍ ചര്‍ച്ച നടത്തിയില്ലേ. എന്നിട്ട് വന്നാണ് ഇങ്ങനെ എന്തും സംസാരിക്കുന്നത്. എന്തായാലും മുഖ്യമന്ത്രി ഇപ്പോള്‍ മൗനം വെടിഞ്ഞ് രംഗത്തു വന്ന് ഇത്തരം കാര്യങ്ങള്‍ പറയാന്‍ തുടങ്ങിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് എങ്ങനെ നടത്തണമെന്ന് കോണ്‍ഗ്രസിനും യുഡിഎഫിനും നന്നായി അറിയാം. രണ്ട് ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഇക്കാര്യം പിണറായി വിജയനെ ഞങ്ങള്‍ നന്നായി ബോധ്യപ്പെടുത്തിയിട്ടുണ്ട്. ചിലപ്പോള്‍ ഞങ്ങള്‍ പിആര്‍ ഏജന്‍സിയുടെ സഹായം തേടിയെന്നിരിക്കും.

കഴിഞ്ഞ തെരഞ്ഞെടുപ്പിനു മുന്‍പ് സിപിഎം എത്ര സര്‍വേ നടത്തിയിട്ടുണ്ട് എന്നതിന്‍റെ കണക്ക് ഞാന്‍ തരാം. കേരളത്തിലെ സിപിഎമ്മുകാര്‍ സാമൂഹിക മാധ്യമ വിദഗ്‌ധരെ കൊണ്ടു വന്ന് യുഡിഎഫിനെതിരെ പ്രചാരണം നടത്തുന്നതിന് നിരവധി തെളിവുകളുണ്ട്. കരുവന്നൂര്‍ തട്ടിപ്പ് കേസിലെ ഒന്നാം പ്രതി സതീഷ്‌ കുമാര്‍ വിഡി സതീശനാണെന്ന് പ്രചാരണം നടത്തിയവരാണ് സിപിഎമ്മുകാര്‍.

എന്തും പറയാന്‍ മടിക്കാത്തവരാണ്. എതിരായി സംസാരിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തുകയല്ലേ സിപിഎം ചെയ്യുന്നത്. സ്‌ത്രീകളായ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേട്ടാലറയ്‌ക്കുന്ന ഭാഷയില്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ സിപിഎം അധിക്ഷേപം നടത്തിയത് മുഖ്യമന്ത്രിയുടെ അറിവോടെയല്ലേ.

എന്നിട്ട് ഇത്തരത്തിൽ വന്നിരുന്നു പറയുന്നത് വല്ലാത്ത തൊലിക്കട്ടിയാണ്. എല്ലാം ചെയ്‌ത് കൂട്ടിയിട്ട് അത് മറ്റുള്ളവരുടെ തലയില്‍ കൊണ്ടുവയ്‌ക്കുകയാണ്. എത്ര കൊല്ലമായി മുഖ്യമന്ത്രി പിആര്‍ ഏജന്‍സിയെയും കെട്ടിപ്പിടിച്ച് നടക്കുന്നു. പിആര്‍ ഏജന്‍സി കൊടുക്കുന്ന കാപ്‌സ്യൂളാണ് എല്ലാ ദിവസവും മുഖ്യമന്ത്രി വിതരണം ചെയ്യുന്നതെന്നും സതീശന്‍ പരിഹസിച്ചു.

പൊതു ഖജനാവില്‍ നിന്ന് പണമെടുത്ത് സര്‍ക്കാരിന്‍റെ പ്രചാരണം നടത്താനുള്ള കേരളീയം പദ്ധതി യുഡിഎഫ് ബഹിഷ്‌കരിക്കുമെന്ന് പറഞ്ഞ അദ്ദേഹം സര്‍ക്കാരിന്‍റെ പ്രചാരണ പരിപാടിയായ കേരളീയം സാമ്പത്തിക പ്രതിസന്ധിക്കാലത്തെ ധൂര്‍ത്താണെന്നും ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്‍റെ പ്രചാരണം സിപിഎമ്മോ എല്‍ഡിഎഫോ ആണ് നടത്തേണ്ടത്.

കേരളത്തില്‍ നടക്കുന്നത് കൊള്ളക്കാരുടെ ഭരണമാണ്. കരുവന്നൂരിലെ തട്ടിപ്പിനു പിന്നില്‍ സിപിഎം ഉപസമിതിയാണെന്ന് ഇഡി കഴിഞ്ഞ ദിവസം നല്‍കിയ പ്രൊവിഷണല്‍ അറ്റാച്ച്‌മെന്‍റ് ഓര്‍ഡറിലൂടെ വ്യക്തമായിരിക്കുകയാണ്. റേഷന്‍കട മുതല്‍ സെക്രട്ടേറിയറ്റുവരെ സര്‍ക്കാരിനെതിരെ യുഡിഎഫ് നടത്തുന്ന സമരത്തിന്‍റെ ഭാഗമായി ഒക്‌ടോബർ 18ന് രാവിലെ ആറുമുതല്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ ഉപരോധം തീര്‍ക്കുമെന്നും ഡിസംബര്‍ മാസത്തില്‍ 140 നിയോജക മണ്ഡലത്തിലും സര്‍ക്കാരിനെതിരെ ജനകീയ വിചാരണ സംഘടിപ്പിക്കുമെന്നും സതീശന്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.