ETV Bharat / state

പി.സി ജോര്‍ജിന്‍റെ പ്രസംഗത്തിന് പിന്നില്‍ സംഘപരിവാര്‍ ഗൂഢാലോചന: വി.ഡി സതീശൻ - പിസി ജോര്‍ജ് അറസ്റ്റിൽ വി ഡി സതീശൻ

വിദ്വേഷ ക്യാമ്പെയിൻ നടത്താൻ പി.സി ജോര്‍ജ് ഒരു ഉപകരണം മാത്രം; പിന്നില്‍ സംഘപരിവാര്‍ നേതാക്കളെന്ന് സതീശൻ

VD Satheesan on PC George hate speech  VD Satheesan on PC George arrest  പിസി ജോര്‍ജിന്‍റെ വിദ്വേഷ പ്രസംഗത്തിന് പിന്നില്‍ സംഘപരിവാര്‍ ഗൂഢാലോചന  പിസി ജോര്‍ജ് അറസ്റ്റിൽ വി ഡി സതീശൻ  പിസി ജോര്‍ജിന്‍റെ വിദ്വേഷ പ്രസംഗം പ്രതിപക്ഷ നേതാവ് പ്രിതികരണം
പി.സി ജോര്‍ജിന്‍റെ വിദ്വേഷ പ്രസംഗത്തിന് പിന്നില്‍ സംഘപരിവാര്‍ ഗൂഢാലോചന; വി.ഡി സതീശൻ
author img

By

Published : May 1, 2022, 11:40 AM IST

Updated : May 1, 2022, 12:38 PM IST

തിരുവനന്തപുരം: പി.സി ജോര്‍ജിന്‍റെ വിദ്വേഷ പ്രസംഗത്തിന് പിന്നില്‍ സംഘപരിവാര്‍ ഗൂഢാലോചനയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പി.സി ജോര്‍ജിന്‍റെ വാക്കുകളെ ന്യായീകരിക്കുന്നവരാണ് വിദ്വേഷ ക്യാമ്പയിന്‍റെ പിറകില്‍ ചരട് വലിക്കുന്നത്. പി.സി ജോര്‍ജിനെ കൊണ്ട് ഈ വര്‍ത്തമാനം പറയിപ്പിക്കാന്‍ ഗൂഢാലോചന നടത്തിയ സംഘപരിവാര്‍ നേതാക്കള്‍ക്കെതിരെയും കേസെടുക്കണമെന്ന് സതീശന്‍ ആവശ്യപ്പെട്ടു.

വെള്ളത്തിന് തീപിടിപ്പിക്കുന്ന വര്‍ത്തമാനം പറഞ്ഞ് വിദ്വേഷത്തിന്‍റെ ക്യാമ്പയിൻ നടത്തുകയാണ്. പി.സി ജോര്‍ജ് ഒരു ഉപകരണം മാത്രമാണ്. ജോര്‍ജിന്‍റെ പിന്നില്‍ സംഘപരിവാര്‍ നേതാക്കളുണ്ട്.

പി.സി ജോര്‍ജിന്‍റെ പ്രസംഗത്തിന് പിന്നില്‍ സംഘപരിവാര്‍ ഗൂഢാലോചന: വി.ഡി സതീശൻ

കേരളത്തിന്‍റെ രാഷ്ട്രീയ സാമൂഹിക ഇടങ്ങളില്‍ സ്ഥാനം നഷ്‌ടപ്പെട്ട സംഘപരിവാര്‍ ശക്തികള്‍ ഇടം ഉണ്ടാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ന്യൂനപക്ഷ വര്‍ഗീയ ശക്തികളും ഇതേ നിലപാടാണ് സ്വീകരിക്കുന്നത്. രണ്ട് കൂട്ടരും പരസ്‌പരം സഹായിക്കുന്നു. മുഖ്യമന്ത്രിയും സിപിഎമ്മും സ്വീകരിച്ച വര്‍ഗീയപ്രീണന നയത്തിന്‍റെ ഭവിഷ്യത്താണിതെന്നും സതീശൻ ആരോപിച്ചു.

READ MORE: പൊട്ടിത്തെറിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ: പി.സി.ജോർജിനെ കാണാൻ അനുമതി നിഷേധിച്ച് പൊലീസ്

വോട്ട് ബാങ്ക് രാഷ്ട്രത്തിന് വേണ്ടി വര്‍ഗീയ ശക്തികളുടെ തോളില്‍ കൈയിടാതെ മുഖ്യധാര രാഷ്ട്രീയ കക്ഷികള്‍ നിലപാടെടുക്കാന്‍ തയാറാകണം. സാധാരണക്കാര്‍ക്കിടയില്‍ മതത്തിന്‍റെ പേരില്‍ മതില്‍ക്കെട്ടുകള്‍ തീര്‍ക്കാനുള്ള ശ്രമത്തെ യുഡിഎഫ് ചെറുത്തുതോല്‍പ്പിക്കുമെന്നും സതീശന്‍ വ്യക്തമാക്കി.

വിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കുന്നതല്ല അഭിപ്രായ സ്വാതന്ത്യം. ഭരണഘടന നല്‍കുന്ന അഭിപ്രായ സ്വാതന്ത്യത്തിന് പരിമിതികളുണ്ട്. വിദ്വേഷ പ്രസംഗത്തില്‍ പൊലീസ് നടപടി വൈകിയെന്നും പ്രസംഗം നടത്തി 24 മണിക്കൂറിന് ശേഷമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പോലും പൊലീസ് തയാറായതെന്നും അദ്ദേഹം പറഞ്ഞു.

കസ്റ്റഡിയില്‍ എടുത്തതിന് ശേഷം സ്വന്തം വാഹനത്തില്‍ ആഘോഷപൂര്‍വമാണ് തിരുവനന്തപുരത്ത് എത്തിച്ചത്. വഴിയരികില്‍ കാത്ത് നില്‍ക്കുന്ന സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യം അര്‍പ്പിക്കാനും പൊലീസ് സൗകര്യം ചെയ്തു കൊടുത്തു. ഇത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്നും സതീശന്‍ വ്യക്തമാക്കി.

Last Updated : May 1, 2022, 12:38 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.