ETV Bharat / state

VD Satheesan On Case Against Grow Vasu : 'ഗ്രോ വാസുവിനെതിരായ കേസ് പിന്‍വലിക്കണം' ; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത് - Grow Vasu

Case Against Grow Vasu : ഗ്രോ വാസുവിനെതിരെയുളള പൊലീസിന്‍റെ പെരുമാറ്റത്തില്‍ മനുഷ്യത്വപരമായ സമീപനം വേണമെന്ന് കത്തില്‍ പ്രതിപക്ഷ നേതാവ്

Opposition leaders letter to CM  Chief Minister  V D Satheesan  V D Satheesan letter to Chief Minister  ഗ്രോ വാസുവിനെതിരായ കേസ് പിന്‍വലിക്കണം  മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്  ഗ്രോ വാസുവിനെതിരായ കേസ്  മനുഷ്യാവകാശ പ്രവര്‍ത്തകനായ ഗ്രോ വാസു  ഗ്രോ വാസുവിന് ജാമ്യത്തിന് നിയമപരമായ സാഹചര്യം  പ്രതിപക്ഷ നേതാവ് വിഡി സതീശന്‍  പൊലീസിന്‍റെ പെരുമാറ്റത്തില്‍ മനുഷ്യത്വം വേണം  മുഖ്യമന്ത്രിക്ക് കത്ത്  തൊപ്പി കൊണ്ട് ഗ്രോ വാസുവിന്‍റെ മുഖം മറയ്ക്കുകയാണ്  മനസാക്ഷിയുള്ളവരെ വേദനിപ്പിക്കുന്ന കാഴ്‌ച  മാവോയിസ്‌റ്റ്‌ വേട്ടയെന്ന പേരില്‍  രാജ്യവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട  51 വെട്ടിന് മനുഷ്യ ജീവനെടുത്തവരും  രാഷ്ട്രീയ എതിരാളികളെ അരുംകൊല ചെയ്‌തവരും  ആള്‍മറാട്ടവും വ്യാജ രേഖാ നിര്‍മാണവും  സിപിഎം ബന്ധുക്കളും  പൊലീസ് കസ്‌റ്റഡിയിലും ജയിലിലും രാജകീയമായി വാഴും  നിയമസഭ അടിച്ച് തകര്‍ത്ത കേസ്  വ്യഗ്രത കാട്ടിയ സര്‍ക്കാർ  വയോധികനെതിരെ ആഭ്യന്തര വകുപ്പിന് കീഴിലെ പൊലീസ്  94 കാരനായ ഒരു മനുഷ്യാവകാശ പ്രവര്‍ത്തകന്‍  Withdraw The Case Against Grow Vasu  case against Grow Vasu  Grow Vasu  CM to withdraw the case against Grow Vasu
Withdraw The Case Against Gro Vasu
author img

By ETV Bharat Kerala Team

Published : Sep 7, 2023, 2:26 PM IST

തിരുവനന്തപുരം : മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസുവിനെതിരായ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഗ്രോ വാസുവിന് ജാമ്യത്തിന് നിയമപരമായ സാഹചര്യം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി(Withdraw The Case Against Grow Vasu).

അദ്ദേഹത്തോടുളള പൊലീസിന്‍റെ പെരുമാറ്റത്തില്‍ മനുഷ്യത്വപരമായ സമീപനം വേണമെന്നും കത്തില്‍ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. 94 കാരനായ ഒരു മനുഷ്യാവകാശ പ്രവര്‍ത്തകന്‍ മുദ്രാവാക്യം വിളിക്കുന്നത് തടയാന്‍ അദ്ദേഹത്തിന്‍റെ കൈ ബലമായി പിടിച്ചുതാഴ്ത്തുകയാണ് പൊലീസ്.

തൊപ്പി കൊണ്ട് ഗ്രോ വാസുവിന്‍റെ മുഖം മറയ്ക്കുകയാണ്. മനസാക്ഷിയുള്ളവരെ വേദനിപ്പിക്കുന്ന കാഴ്‌ചയാണിത്. ഗ്രോ വാസു തീവ്രവാദിയോ കൊലപാതകിയോ രാജ്യവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടയാളോ അല്ല. മാവോയിസ്‌റ്റ്‌ വേട്ടയെന്ന പേരില്‍ മനുഷ്യരെ തോക്കിന്‍ മുനയില്‍ നിര്‍ത്തി വെടിവച്ച് കൊന്നതിനെതിരെ പരസ്യമായി പ്രതികരിച്ചുവെന്നതാണ് ഗ്രോ വാസുവിനെതിരായ കുറ്റം.

51 വെട്ടിന് മനുഷ്യ ജീവനെടുത്തവരും രാഷ്ട്രീയ എതിരാളികളെ അരുംകൊല ചെയ്‌തവരും ആള്‍മാറാട്ടവും വ്യാജരേഖാനിര്‍മാണവും നടത്തുന്ന സിപിഎം ബന്ധുക്കളും പൊലീസ് കസ്‌റ്റഡിയിലും ജയിലിലും രാജകീയമായി വാഴുമ്പോഴാണ് ഒരു വന്ദ്യ വയോധികനോട് കേരള പോലീസ് അങ്ങേയറ്റം മനുഷ്യത്വരഹിതമായി പെരുമാറുന്നത്.

നിയമസഭ അടിച്ചുതകര്‍ത്തതടക്കം പ്രമാദമായ എത്രയോ കേസുകള്‍ എഴുതിത്തള്ളാന്‍ വ്യഗ്രത കാട്ടിയ സര്‍ക്കാരാണ് ഇങ്ങനെ പെരുമാറുന്നത്. അതിനാല്‍ ഗ്രോ വാസുവിന്‍റെ പേരിലുള്ള കേസും പിന്‍വലിക്കണം. വയോധികനെതിരെ ആഭ്യന്തര വകുപ്പിന് കീഴിലെ പൊലീസ് പെരുമാറുന്നത് ഓര്‍ത്താല്‍ ലോകം ലജ്ജിച്ച് തല താഴ്ത്തുമെന്നും സതീശന്‍ കത്തില്‍ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.

കത്തിന്‍റെ പൂര്‍ണരൂപം : വന്ദ്യവയോധികനായ ഗ്രോ വാസുവിന്‍റെ വായ് മൂടിക്കെട്ടുന്ന പൊലീസുകാരുടെ ചിത്രം കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ കണ്ടു. 94 കാരനായ ഒരു മനുഷ്യാവകാശ പ്രവര്‍ത്തകന്‍ മുദ്രാവാക്യം വിളിക്കുന്നത് തടയാന്‍ അദ്ദേഹത്തിന്‍റെ കൈ ബലമായി പിടിച്ചുതാഴ്ത്തുകയാണ് അങ്ങയുടെ പൊലീസ്.

തൊപ്പി കൊണ്ട് ഗ്രോ വാസുവിന്‍റെ മുഖം മറയ്ക്കുന്നതും ഇതേ പൊലീസാണ്. മനസാക്ഷിയുള്ളവരെ വേദനിപ്പിക്കുന്ന കാഴ്‌ചയാണത്. എന്താണ് ഗ്രോ വാസു ചെയ്‌ത തെറ്റ്?. തീവ്രവാദിയോ കൊലപാതകിയോ രാജ്യവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടയാളോ അല്ല. മാവോയിസ്‌റ്റ്‌ വേട്ടയെന്ന പേരില്‍ മനുഷ്യരെ തോക്കിന്‍ മുനയില്‍ നിര്‍ത്തി വെടിവച്ച് കൊന്നതിനെതിരെ പരസ്യമായി പ്രതികരിച്ചുവെന്നതാണ് ഗ്രോ വാസുവിനെതിരായ കുറ്റം.

51 വെട്ടിന് മനുഷ്യ ജീവനെടുത്തവരും രാഷ്ട്രീയ എതിരാളികളെ അരുംകൊല ചെയ്‌തവരും ആള്‍മാറാട്ടവും വ്യാജ രേഖാനിര്‍മാണവും നടത്തുന്ന സിപിഎം ബന്ധുക്കളും പൊലീസ് കസ്‌റ്റഡിയിലും ജയിലിലും രാജകീയമായി വാഴുമ്പോഴാണ് ഒരു വന്ദ്യവയോധികനോട് കേരള പൊലീസ് അങ്ങേയറ്റം മനുഷ്യത്വരഹിതമായി പെരുമാറുന്നത്.

നിയമസഭ അടിച്ചുതകര്‍ത്ത കേസ് അടക്കം പ്രമാദമായ എത്രയോ കേസുകള്‍ എഴുതിത്തള്ളാന്‍ വ്യഗ്രത കാട്ടിയ സര്‍ക്കാരാണ് അങ്ങയുടേത്. ഗ്രോ വാസുവിന്‍റെ പേരിലുള്ള കേസും പിന്‍വലിച്ചാല്‍ എന്താണ് കുഴപ്പം?

ഗ്രോ വാസുവിന്‍റെ പ്രത്യയശാസ്ത്രത്തോട് വിയോജിപ്പുള്ളവരുണ്ടാകാം. എന്നാല്‍ 94ാം വയസിലും അദ്ദേഹത്തിന്‍റെ ഉള്ളിലുള്ള പോരാട്ടവീര്യത്തെ അംഗീകരിച്ചേ മതിയാകൂ. നമ്മളില്‍ പലരുടേയും പ്രായത്തേക്കാള്‍ പൊതുപ്രവര്‍ത്തന പരിചയമുള്ളയാളാണ് വാസുവേട്ടന്‍.

അങ്ങനെയൊരാളിന്‍റെ വായ മൂടി കെട്ടുന്ന, മുഖം മറയ്ക്കുന്ന, കൈ പിടിച്ച് ഞെരിക്കുന്ന പൊലീസ് സേനയെ കുറിച്ച് മുഖ്യമന്ത്രി എന്ന നിലയില്‍ അങ്ങേയ്ക്ക് മതിപ്പുണ്ടോ?. അപമാനഭാരത്താല്‍ അങ്ങയുടെ തല താഴ്ന്നുപോകുന്നില്ലേ?. ഇതാണ് താങ്കള്‍ നയിക്കുന്ന ആഭ്യന്തര വകുപ്പിന് കീഴിലെ പൊലീസ് എന്നോര്‍ത്ത് ലോകം ലജ്ജിച്ച് തലതാഴ്ത്തും.

ഗ്രോ വാസുവിനെതിരായ കേസ് പിന്‍വലിച്ച് ജാമ്യത്തിന് നിയമപരമായ സാഹചര്യം ഉണ്ടാക്കണമെന്നും അദ്ദേഹത്തോടുളള പൊലീസിന്‍റെ പെരുമാറ്റത്തില്‍ മനുഷ്യത്വപരമായ സമീപനം വേണമെന്നും ആവശ്യപ്പെടുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.