ETV Bharat / state

ജനപ്രതിനിധികള്‍ക്ക് ഇതാണ് നീതിയെങ്കില്‍ സാധാരണക്കാരുടെ അവസ്ഥയെന്ത്? പ്രതിപക്ഷ നേതാവ് - speaker office uproar updation

കഴിഞ്ഞ ദിവസം സ്‌പീക്കർ ഓഫിസിൽ നടന്ന ഏറ്റുമുട്ടലിനെ തുടർന്ന് ഭരണപക്ഷത്തെ രണ്ട് എംഎൽഎമാർക്കെതിരെയും പ്രതിപക്ഷത്തെ ഏഴ് എംഎൽഎമാർക്കെതിരേയും കേസെടുത്തതിൽ പ്രതികരിച്ച് വി ഡി സതീശൻ

പ്രതിപക്ഷ നേതാവ്  വി ഡി സതീശൻ  vd satheesan  police case against mlas  എംഎൽഎമാർക്കെതിരായ കേസ്  കേരള വാർത്തകൾ  മലയാളം വാർത്തകൾ  നിയമസഭ വാർത്തകൾ  നിയമസഭ സംഘർഷം  എംഎൽഎമാർക്കെതിരെ ജാമ്യമില്ല വകുപ്പ്  പ്രതിപക്ഷ എംഎൽഎമാർ  kerala assembly  assembly uproar  speaker office uproar updation  opposition mlas
എംഎൽഎമാർക്കെതിരായ കേസിൽ വി ഡി സതീശൻ
author img

By

Published : Mar 17, 2023, 11:06 AM IST

തിരുവനന്തപുരം: നിയമസഭയിലെ സംഘർഷങ്ങളുടെ പേരിൽ ഏഴ് പ്രതിപക്ഷ എംഎൽഎമാർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം ഏകപക്ഷീയമായ കേസെടുത്തതിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ്. എംഎൽഎമാർക്ക് ഇത്തരത്തിലാണ് നീതി ലഭിക്കുന്നതെങ്കിൽ പൊലീസ് സ്റ്റേഷനിലേക്ക് പോകുന്ന സാധാരണക്കാരന്‍റെ അവസ്ഥ എന്താകുമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. സംസ്ഥാനത്തെ പൊലീസിന്‍റെ പ്രവർത്തനം വാദി പ്രതിയാകുന്ന അവസ്ഥയാണ് നിലവിലുള്ളത്.

പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കേസെടുത്തപ്പോഴും കെ കെ രമ നൽകിയ പരാതിയിൽ ഇതുവരെ കേസെടുത്തിട്ടില്ല. പുലർച്ചെ 4:30ന് കേസെടുക്കുകയും എട്ട് മണിക്ക് സർവകക്ഷിയോഗം വിളിക്കുകയും ചെയ്യുന്ന കാപട്യമാണ് സർക്കാരിൻ്റെ ഭാഗത്തുനിന്നുണ്ടായത്. ഇത് ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ല.

മുഖ്യമന്ത്രിയുടെ ധാർഷ്‌ട്യം അനുവദിച്ചു നൽകാൻ പ്രതിപക്ഷത്തിന് കഴിയില്ല. എണ്ണത്തിൽ കുറവായതുകൊണ്ട് മുഖ്യമന്ത്രിയുടെ ആജ്‌ഞ കേട്ടിരിക്കില്ല. പ്രതിപക്ഷത്തിന്‍റെ അവകാശങ്ങൾ ആരുടെയും ഔദാര്യമല്ല. റൂൾ 50 പ്രകാരം വിഷയം ഉന്നയിക്കുക തന്നെ ചെയ്യും. ഭയം കൊണ്ടാണ് സർക്കാർ അടിയന്തര പ്രമേയ അനുമതി നിഷേധിക്കുന്നത്.

സമരവുമായി മുന്നോട്ട് പോകും: ഈ നിലയിൽ തന്നെ മുന്നോട്ടു പോകാമെന്ന് സർക്കാർ ചിന്തിക്കേണ്ട. സഭയ്‌ക്കുള്ളിലും പുറത്തും പ്രതിപക്ഷം പ്രതിഷേധം ശക്തമായി തന്നെ മുന്നോട്ട് കൊണ്ടുപോകും. മുഖ്യമന്ത്രിയുടെ ഏകാധിപത്യ ശൈലി ജനങ്ങളിൽ എത്തിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

നിയമസഭയിൽ സത്യഗ്രഹ സമരം നടത്തിയപ്പോൾ അതുമാത്രം അറിയാവുന്നവർ എന്ന് പ്രതിപക്ഷത്തെ പരിഹസിച്ചു. എന്നാൽ ഇപ്പോൾ പ്രതിപക്ഷത്തിന്‍റെ പ്രതിഷേധത്തിന്‍റെ ശക്തി മുഖ്യമന്ത്രി തിരിച്ചറിഞ്ഞിട്ടുണ്ട്. ഏത് ജില്ലയിൽ പരിപാടി നടത്തണമെങ്കിലും ആ ജില്ലയിലെ മുഴുവൻ പൊലീസും മുഖ്യമന്ത്രിക്ക് കാവൽ നിൽക്കണം. ആയിരം പൊലീസുകാരെ ചുറ്റിലും നിർത്തിയാലും പ്രതിഷേധം നടക്കുന്നുണ്ട്.

ഈ അവസ്ഥയിലേക്ക് കൊണ്ട് എത്തിച്ചത് മുഖ്യമന്ത്രിയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഗുണ്ടകളെ ഉപയോഗിച്ച് പ്രതിഷേധങ്ങളെ അടിച്ചമർത്താം എന്ന് കരുതരുത്. നിയമസഭയിലെ ഡെപ്യൂട്ടി ചീഫ് മാർഷൽ സിപിഎം ഗുണ്ടയെ പോലെയാണ് പ്രതിപക്ഷ എംഎൽഎമാരെ നേരിട്ടത്. പരിക്കേറ്റു എന്ന് പരാതി നൽകിയ വാച്ച് ആൻഡ് വാർഡുമാരുടെ പരിക്കുകൾ മെഡിക്കൽ ബോർഡിനെ കൊണ്ട് പരിശോധിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

സഭ നടപടികളിൽ സഹകരിക്കില്ല: നാല് എംഎൽഎമാർക്ക് പരിക്കേൽക്കുകയും ഒരു എംഎൽഎ ഐസിയുവിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയും ചെയ്യുമ്പോൾ സഭ നടപടികളുമായി സഹകരിക്കാൻ കഴിയില്ല. മുഖ്യമന്ത്രി ചോദ്യങ്ങളിൽ നിന്ന് രക്ഷപ്പെടാം എന്ന് കരുതേണ്ട. ചോദ്യങ്ങൾ ഇനിയും പ്രതിപക്ഷം ചോദിച്ചുകൊണ്ടിരിക്കും. മുഖ്യമന്ത്രിയെ കൊണ്ട് ഉത്തരം പറയിക്കുന്നത് വരെ ചോദ്യം ചോദിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

also read: നിയമസഭ കൂടി, പിരിഞ്ഞു… 10 മിനിട്ടിനുള്ളില്‍! പ്രതിപക്ഷ നേതാവിന്‍റെ മൈക്ക് ഓഫ് ചെയ്ത് സ്പീക്കര്‍

സഭ ടിവിക്കെതിരെയും പ്രതിഷേധം: സർക്കാരുമായി ഒരു പരിപാടികളിലും പ്രതിപക്ഷം സഹകരിക്കില്ല. തിങ്കളാഴ്‌ചയുള്ള പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയിൽ പങ്കെടുക്കില്ല. സഭയിൽ ശക്തമായി പ്രതിഷേധിക്കുമ്പോൾ കമ്മറ്റിയിൽ പോയിരിക്കേണ്ട ആവശ്യം പ്രതിപക്ഷത്തിനില്ലെന്നും വി ഡി സതീശൻ പറഞ്ഞു. പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം കാണിക്കാതെയുള്ള സഭ ടിവിയുടെ പ്രവർത്തനത്തിനെതിരായ പ്രതിഷേധം തുടരും.

പ്രതിപക്ഷ അംഗങ്ങൾ സഭ ടിവിയിലെ കമ്മറ്റിയിൽ നിന്ന് രാജിവച്ചത് കൂടാതെ സ്‌പീക്കർക്ക് വീണ്ടും പരാതി നൽകും. സഭ ടിവി മറച്ചുവച്ചതുകൊണ്ട് മാത്രം പൊതുജനം പ്രതിപക്ഷത്തിൻ്റെ ശബ്‌ദം അറിയാതിരിക്കില്ല. പൊതുജനങ്ങളുടെ പണം ഉപയോഗിച്ചാണ് സഭ ടിവി പ്രവർത്തിക്കുന്നത്. അപ്പോൾ ജനാധിപത്യ രീതിയിൽ തന്നെ പ്രവർത്തിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.