ETV Bharat / state

VD Satheesan Criticizes M M Mani : എംഎം മണിയുടെ സമനില തെറ്റി, നിലയ്‌ക്കുനിര്‍ത്താന്‍ സിപിഎമ്മും മുഖ്യമന്ത്രിയും ഇടപെടണം : വി ഡി സതീശൻ - പി ജെ ജോസഫിനെ അധിക്ഷേപിച്ച മണി

VD Satheesan About M C Dathan : എം സി ദത്തൻ മാധ്യമങ്ങളോട് തരംതാണ ഭാഷ ഉപയോഗിച്ചത് മുഖ്യമന്ത്രിയെ മാതൃകയാക്കിയാണെന്ന് പ്രതിപക്ഷ നേതാവ്

VD Satheesan  VD Satheesan Criticized M M Mani  എംഎം മണി  എംഎം മണിക്കെതിരെ വി ഡി സതീശൻ  വി ഡി സതീശൻ  എം സി ദത്തൻ  എം സി ദത്തനെതിരെ പ്രതിപക്ഷ നേതാവ്  പി ജെ ജോസഫിനെ അധിക്ഷേപിച്ച മണി  അസഭ്യം പറയുന്ന എം എം മണി
VD Satheesan Criticized M M Mani
author img

By ETV Bharat Kerala Team

Published : Oct 20, 2023, 10:00 AM IST

തിരുവനന്തപുരം : കേരളത്തിന്‍റെയും സിപിഎമ്മിന്‍റെയും ഗതികേടായി എം എം മണി മാറരുതെന്നും അദ്ദേഹത്തെ നിലയ്‌ക്കുനിര്‍ത്താന്‍ സി പി എമ്മും മുഖ്യമന്ത്രിയും ഇടപെടണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ (VD Satheesan Criticizes M M Mani). മുതിര്‍ന്ന രാഷ്‌ട്രീയ നേതാക്കളില്‍ ഒരാളായ പി ജെ ജോസഫിനെ അധിക്ഷേപിച്ച മണിയുടെ അശ്ലീല വാക്കുകള്‍ കേരളത്തിന്‍റെ സാംസ്‌കാരിക അന്തരീക്ഷത്തെ വിഷലിപ്‌തമാക്കിയെന്നും വി ഡി സതീശൻ വാർത്താക്കുറിപ്പില്‍ പറഞ്ഞു.

സ്ഥിരമായി അസഭ്യം പറയുന്ന എം എം മണിയുടെ സമനില തെറ്റിയെന്നാണ് പൊതുസമൂഹം കരുതുന്നത്. ഇത്തരം ആളുകളെ രാഷ്‌ട്രീയ പ്രവര്‍ത്തനത്തിന് ഇറക്കാതെ വീട്ടിലിരുത്താന്‍ നടപടിയെടുക്കുകയെന്നതാണ് സി പി എം നേതൃത്വം ചെയ്യേണ്ടത്. എം എം മണി പൊതുശല്യമായി മാറാതിരിക്കാന്‍ സി പി എം നേതൃത്വത്തിന്‍റെ അടിയന്തര ഇടപെടല്‍ ഉണ്ടാകണം.

ജനപ്രതിനിധികള്‍, വനിത നേതാക്കള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ കേട്ടാല്‍ അറയ്‌ക്കുന്ന വാക്കുകളാണ് മണിയുടെ വായില്‍ നിന്നും വന്നിട്ടുള്ളത്. മറുപടി ഇല്ലാതെ വരുമ്പോഴും സര്‍ക്കാര്‍ പ്രതിസന്ധിയിലാകുമ്പോഴും രാഷ്‌ട്രീയ എതിരാളികളെ അധിക്ഷേപിക്കാന്‍ എം എം മണിയെ പോലുള്ള വാപോയ കോടാലികളെ ഇറക്കി വിടുന്നത് സി പി എം കാലങ്ങളായി പയറ്റുന്ന തന്ത്രമാണ്. സി പി എമ്മിന്‍റെ മൗനാനുവാദത്തോടെയായിരുന്നു കെ കെ രമ എം.എല്‍.എയെ നിയമസഭയില്‍ എം എം മണി അധിഷേപിച്ചതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

എം സി ദത്തനെതിരെയും വി.ഡി : മുഖ്യമന്ത്രിയുടെ ധാര്‍ഷ്‌ട്യമാണ് അദ്ദേഹത്തിന്‍റെ ഉപദേഷ്‌ടാക്കളും കാണിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇത്രയും തരംതാണ ഭാഷ ഉപയോഗിക്കുന്ന ഉപദേഷ്‌ടാവിന്‍റെ മാതൃക മുഖ്യമന്ത്രിയായിരിക്കുമെന്നത് തീര്‍ച്ചയാണെന്നും അദ്ദേഹം പരിഹസിച്ചു. 'നിനക്കൊന്നും വേറെ പണിയില്ലേ, തെണ്ടാന്‍ പൊയ്‌ക്കൂടേ' എന്നാണ് ശാസ്‌ത്ര ഉപദേഷ്‌ടാവ് മാധ്യമ പ്രവര്‍ത്തകരോട് ചോദിക്കുന്നത്. അല്‍പമെങ്കിലും മാന്യതയുണ്ടെങ്കില്‍ മുഖ്യമന്ത്രിയുടെ ശാസ്‌ത്ര ഉപദേഷ്‌ടാവ് മാപ്പ് പറയണം. കഴിഞ്ഞദിവസം സെക്രട്ടേറിയറ്റിൽ ഉപരോധ സമരം റിപ്പോർട്ട് ചെയ്യവെ പൊലീസുകാർ വഴി തടഞ്ഞതിനെ കുറിച്ച് പ്രതികരണം തേടിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ ശാസ്‌ത്ര ഉപദേഷ്‌ടാവ് എം സി ദത്തൻ (M C Dathan) മാധ്യമങ്ങളോട് ദേഷ്യപ്പെട്ടത്.

അഴിമതിയും സ്വജനപക്ഷപാതവും കഴിവുകേടും ചൂണ്ടിക്കാട്ടുന്ന പ്രതിപക്ഷത്തിന്‍റെയും മാധ്യമങ്ങളുടെയും വായ് മൂടിക്കെട്ടാന്‍ ശ്രമിക്കുന്നതും ഭരണത്തിന്‍റെ ഹുങ്കില്‍ അധിക്ഷേപിക്കുന്നതും ഫാസിസ്റ്റ് സര്‍ക്കാരുകളുടെ രീതിയാണ്. മോദിയുടെ വലതുനിലപാടുകള്‍, അതിനേക്കാള്‍ തീവ്രതയോടെയാണ് പിണറായിയും കൂട്ടരും കേരളത്തില്‍ നടപ്പാക്കുന്നത്. കാവി മാറി ചുവപ്പാകുന്നുവെന്ന വ്യത്യാസം മാത്രമേയുള്ളൂവെന്നും വി ഡി സതീശൻ വിമർശിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.