തിരുവനന്തപുരം: സംസ്ഥാനത്ത് 4500 രൂപയുടെ നികുതി ബാധ്യത ഉണ്ടായെന്നും കിട്ടാവുന്നയിടത്ത് നിന്നെല്ലാം നികുതി വര്‍ധിപ്പിച്ചുവെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തിരുവനന്തപുരം നഗരസഭയ്‌ക്ക് മുന്നില്‍ കെട്ടിട നികുതി വർധനവിനെതിരെ യുഡിഎഫ് ധർണയുടെ സംസ്ഥാന തല ഉദ്‌ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ വെള്ളക്കരവും വൈദ്യുതി ചാര്‍ജും കെട്ടിട നിര്‍മാണ സാമഗ്രികളുടെ വിലയും വര്‍ധിപ്പിച്ചു. 30 ശതമാനം മുതല്‍ 70 ശതമാനം വരെയാണ് കെട്ടിട നിര്‍മാണ സാമഗ്രികളുടെ വില വര്‍ധിപ്പിച്ചത്.
30 രൂപ പഞ്ചായത്തിലും മുന്‍സിപ്പാലിറ്റിയിലുമുണ്ടായ അപേക്ഷ ഫീസ് 1000 രൂപയാക്കി. കോര്‍പറേഷനില്‍ 50 രൂപയില്‍ നിന്നും 1000 രൂപയാക്കി. എത്ര രൂപയുടെ വര്‍ധനവാണ് ഇതിലൂടെ വര്‍ധിച്ചത്. ജനങ്ങളെ എങ്ങനെയെല്ലാം ദ്രോഹിക്കാനാകുമെന്ന് തേടി കൊണ്ടിരിക്കുകയാണ് സര്‍ക്കാര്‍.
സംസ്ഥാന ചരിത്രത്തിൽ ഇന്നുവരെയില്ലാത്ത തരത്തിൽ തകർച്ചയാണ് സംഭവിച്ചിരിക്കുന്നത്. സാധാരണക്കാരന്‍റെ തലയിൽ ഇരുമ്പ് കൂടം കൊണ്ട് അടിക്കുകയാണ് സർക്കാർ. ഗുരുതരമായ സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്ന് പോകുമ്പോഴും സർക്കാർ കോടികൾ ചെലവാക്കിയാണ് വാർഷികം ആഘോഷിക്കുന്നത്.
എഐ ക്യാമറയെ സ്ഥാപിച്ചതിനെ കുറിച്ചും വിമര്‍ശനം: സംസ്ഥാനത്ത് കൊട്ടിഘോഷിച്ച് സ്ഥാപിച്ച എ ഐ ക്യാമറകളുടെ അവസ്ഥ കണ്ടില്ലേയെന്ന് വിഡി സതീശന്‍ ചോദിച്ചു. വാറന്‍റി ഇല്ല ഗ്യാരന്‍റി ഇല്ല മെയ്‌ന്‍റനൻസ് ഇല്ല. എന്നിട്ടും 18 ലക്ഷം രൂപയാണ് ഒരു ക്യാമറയുടെ വിലയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രണ്ടര ലക്ഷം രൂപയ്ക്ക് ക്യാമറകൾ മാർക്കറ്റിൽ ലഭ്യമാകുമ്പോഴാണ് സര്‍ക്കാറിന്‍റെ ഇത്തരം നടപടികളെന്നും കുറ്റപ്പെടുത്തല്‍. പാലം, കെട്ടിടം എന്നിവയുടെ നിര്‍മാണം നടത്തുന്ന കമ്പനിയാണ് ക്യാമറ സ്ഥാപിച്ചത്. ഇതിലൂടെ കൊടിയ അഴിമതിയാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്.
വിഷയത്തില്‍ നിരവധി യാഥാര്‍ഥ്യങ്ങള്‍ ഇനിയും പുറത്ത് വരാനുണ്ട്. അഴിമതിയില്‍ സർക്കാർ ഗവേഷണം നടത്തുകയാണെന്നും വിഡി സതീശൻ കൂട്ടിച്ചേര്‍ത്തു.