ETV Bharat / state

'ഇത് സിപിഎമ്മിന്‍റെ ഇരട്ടത്താപ്പ്, സജി ചെറിയാനെതിരായ അന്വേഷണം അട്ടിമറിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെ'; വിഡി സതീശന്‍ - kerala news updates

സജി ചെറിയാന്‍ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സിപിഎം നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നു. പൊലീസ് നടത്തിയത് തട്ടിക്കൂട്ട് അന്വേഷണമാണ്. ഭരണഘടനയെ അവഹേളിച്ചയാളെ വീണ്ടും മന്ത്രിയാക്കുന്നതില്‍ എന്ത് ധാര്‍മികതയാണുള്ളതെന്നും ചോദ്യം.

വിഡി സതീശന്‍  ഇത് സിപിഎമിന്‍റെ ഇരട്ടത്താപ്പ്  മുഖ്യമന്ത്രി  VD Satheesan criticize CM  VD Satheesan  സജി ചെറിയാന്‍  സജി ചെറിയാന്‍ മന്ത്രിസഭയിലേക്ക്  ഭരണഘടന  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  kerala news updates  latest news in kerala
മുഖ്യമന്ത്രിയെ വിമര്‍ശിച്ച് വിഡി സതീശന്‍
author img

By

Published : Dec 31, 2022, 11:31 AM IST

തിരുവനന്തപുരം: സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനുള്ള സിപിഎം തീരുമാനം ജനങ്ങളെ പരിഹസിക്കലും പൊതുസമൂഹത്തോടുള്ള വെല്ലുവിളിയുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സജി ചെറിയാന് മന്ത്രി സ്ഥാനം രാജി വയ്‌ക്കേണ്ടി വന്ന സാഹചര്യം അതേപടി നിലനില്‍ക്കുകയാണ്. ഭരണഘടനയേയും ഭരണഘടന ശില്‍പികളെയും അവഹേളിച്ച വിവാദ പ്രസംഗത്തിന്‍റെ വീഡിയോ പരിശോധിക്കുകയോ കൃത്യമായി തെളിവെടുപ്പ് നടത്തുകയോ ചെയ്യാതെ തട്ടിക്കൂട്ട് അന്വേഷണമാണ് പൊലീസ് നടത്തിയതെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി.

സജി ചെറിയാനെ കുറ്റവിമുക്തനാക്കുകയെന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രിയുടെ കൂടി അറിവോടെയാണ് അന്വേഷണം അട്ടിമറിക്കപ്പെട്ടത്. പൊലീസിന്‍റെ അന്വേഷണ റിപ്പോര്‍ട്ടില്‍ കോടതി അന്തിമ തീരുമാനം എടുത്തിട്ടുമില്ല. കേസ് കോടതിയുടെ പരിഗണനയിലിരിക്കെ സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാന്‍ തീരുമാനിച്ചത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്.

ഭരണഘടനയെ പരസ്യമായി അവഹേളിച്ച ഒരാളെ മന്ത്രിസഭയിലേക്ക് വീണ്ടും കൊണ്ടുവരികയും മറുഭാഗത്ത് ഭരണഘടനയെ കുറിച്ച് വാതോരാതെ സംസാരിക്കുകയും ചെയ്യുന്ന സിപിഎമ്മിന്‍റെ ഇരട്ടത്താപ്പാണ് ഇതിലൂടെ പുറത്ത് വന്നിരിക്കുന്നത്. ആര്‍എസ്‌എസ് നേതാവ് ഗോള്‍വാള്‍ക്കറിന്‍റെ ബഞ്ച് ഓഫ് തോട്ട്‌സില്‍ പറയുന്ന അതേ കാര്യങ്ങളാണ് സജി ചെറിയാനും പ്രസംഗിച്ചത്. മന്ത്രി സ്ഥാനം നഷ്‌ടമായിട്ടും ഭരണഘടന വിരുദ്ധ പരാമര്‍ശവും അംബേദ്ക്കര്‍ ഉള്‍പ്പെടെയുള്ള ഭരണഘടന ശില്‍പികള്‍ക്ക് എതിരായ അധിക്ഷേപവും സജി ചെറിയാന്‍ ഇതുവരെ പിന്‍വലിച്ചിട്ടില്ല.

ആര്‍എസ്‌എസ് ആശയങ്ങളുമായി ചേര്‍ന്ന് നിന്ന് ഇന്ത്യന്‍ ഭരണഘടനയെ അവഹേളിച്ച ഒരാളെ വീണ്ടും മന്ത്രിയാക്കുന്നതില്‍ എന്ത് ധാര്‍മ്മികതയാണുള്ളതെന്നും സതീശന്‍ ചോദിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.