ETV Bharat / state

'പ്രതിപക്ഷത്തിന്‍റെ വിമുഖത തീരുമാനിക്കുന്നത് മറ്റുള്ളവരല്ല'; മാസപ്പടി വിവാദം സഭയിൽ അവതരിപ്പിക്കാൻ ആവില്ലെന്ന് വിഡി സതീശൻ

മാസപ്പടി വിവാദം അടിയന്തര പ്രമേയമായി സഭയിൽ അവതരിപ്പിക്കാൻ കഴിയില്ലെന്നും റൂൾ 50 അനുസരിച്ച് ആരോപണം സഭ തള്ളുമെന്നും വി ഡി സതീശൻ. വിഷയത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും വി ഡി സതീശൻ.

vd satheesan about veena vijayan  veena vijayan monthly quota controversy  vd satheesan on monthly quota controversy  vd satheesan  veena vijayan  pk kunhalikutty  മാസപ്പടി വിവാദം  മാസപ്പടി വിവാദം വീണ വിജയൻ  മാസപ്പടി വിവാദത്തിൽ വി ഡി സതീശൻ  വി ഡി സതീശൻ  മാസപ്പടി വിവാദം നിയമസഭ  വി ഡി സതീശൻ മാധ്യമങ്ങളോട്  നിയമസഭ വീണ വിജയൻ വിവാദം  വീണ വിജയനെതിരെ വി ഡി സതീശൻ
വി ഡി സതീശൻ
author img

By

Published : Aug 10, 2023, 3:24 PM IST

വി ഡി സതീശൻ മാധ്യമങ്ങളോട്

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഉണ്ടായ വിവാദം അടിയന്തര പ്രമേയമായി സഭയിൽ അവതരിപ്പിക്കാൻ ആവില്ലെന്നും പ്രതിപക്ഷത്തിന്‍റെ വിമുഖത തീരുമാനിക്കുന്നത് മറ്റുള്ളവരല്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാഷ്ട്രീയ നേതാക്കൾക്ക് സംഭാവന വാങ്ങുന്നത് സ്വഭാവികമാണ്. പണം പിരിക്കാൻ പാർട്ടി തന്നെ ചുമതല ഏൽപ്പിക്കുമെന്നും ഉമ്മൻ ചാണ്ടിക്കും രമേശ്‌ ചെന്നിത്തലയ്ക്കുമായിരുന്നു അന്ന് ചുമതലയുണ്ടായിരുന്നതെന്നും വി ഡി സതീശൻ വ്യക്തമാക്കി.

വീണ വിജയനെതിരെ പുറത്ത് വന്നത് അഴിമതി ആരോപണമാണ്. റൂൾ 50 അനുസരിച്ച് വീണയ്ക്ക് എതിരെയുള്ള അഴിമതി ആരോപണം സഭ തള്ളും. ഏറ്റവും കൂടുതൽ അഴിമതി ആരോപണം ഉന്നയിച്ചിട്ടുള്ള ആളാണ് താൻ. ഇത് ഉന്നയിക്കണമെങ്കിൽ കൃത്യമായ ചട്ടം ഉണ്ട്. വീണയുടെ ആരോപണം ഉയർത്തിയാൽ താനൂർ വിഷയം പറയാൻ സാധിക്കില്ലന്നും വി ഡി സതീശൻ വിശദീകരിച്ചു.

തനിക്കും കെ സുധാകരനും ആണ് നിലവിൽ കോൺഗ്രസ് പാർട്ടിയിൽ സംഭാവന പിരിക്കാനുള്ള ചുമതലയെന്നും . എന്തെങ്കിലും ഉപകാരം ചെയ്‌ത് കൊടുത്ത ശേഷം പണം പറ്റിയാലാണ് പ്രശ്‌നം എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, പരിസ്ഥിതി വാദത്തിന് വേണ്ടി വാദിക്കുന്ന പ്രതിപക്ഷ നേതാവ് പരിസ്ഥിതി ലംഘനം നടത്തുന്ന കമ്പനിയിൽ നിന്നും സംഭാവന വാങ്ങുന്നത് തെറ്റല്ലേ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് അംഗീകൃത കമ്പനിയാണ് സിഎംആർഎൽ എന്നും രാഷ്ട്രീയ നേതാക്കൾ സംഭാവന വാങ്ങുന്നത് പോലെയല്ല വീണ വാങ്ങിയതെന്നും അഴിമതി നിരോധന നിയമ പ്രകാരം കേസ് എടുത്ത് അന്വേഷിക്കണം എന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ മറുപടി.

മുഖ്യമന്ത്രിയാണ് ഇതിന് മറുപടി പറയേണ്ടതെന്നും എന്നാൽ 150 ദിവസത്തിലധികമായി അദ്ദേഹം മാധ്യമങ്ങളെ കണ്ടിട്ടെന്നും സതീശന്‍ കൂട്ടിച്ചേർത്തു. ആരോപണം ഉയർന്ന നേതാക്കന്മാരെല്ലാം പാർട്ടി ലീഡേഴ്‌സ് ആണെന്നും സംഭാവന വാങ്ങിയതിന് റെസിപ്റ്റ് ഉണ്ടെന്ന് ഉപപ്രതിപക്ഷ നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. വീണയുടെ പേരിന് പിന്നാലെ പി കെ കുഞ്ഞാലിക്കുട്ടിയുടെ പേര് വന്നതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ഒരു കമ്പനി നടത്തുമ്പോൾ അവർ രാഷ്ട്രീയ പാർട്ടികളെയും സംഘടനകളെയും സ്പോൺസർ ചെയ്യും. ഇന്നേവരെ തന്‍റെ കൈ കൊണ്ട് നിയമ വിരുദ്ധമായി പണം വാങ്ങിയില്ലെന്നും ബാർ കോഴ കാലത്ത് പണം മേശപ്പുറത്ത് വച്ചിട്ട് അത് പോലും താൻ വാങ്ങിയിട്ടില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

മൗനം തുടർന്ന് പ്രതിപക്ഷം : മാസപ്പടി വിവാദത്തിൽ ഇന്നും നിയമസഭയിൽ പ്രതിപക്ഷം മൗനം പാലിക്കുകയായിരുന്നു. വാർത്ത പുറത്തുവന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും വിഷയം പ്രതിപക്ഷം സഭയിൽ ഉയർത്തിയില്ല. കോൺഗ്രസ് പാർലമെന്‍ററി യോഗത്തിലാണ് വിഷയം സഭയിൽ ഉന്നയിക്കേണ്ട എന്ന തീരുമാനിച്ചത്.

കോൺഗ്രസിന്‍റെ പാർലമെന്‍ററി യോഗത്തിൽ 11 എംഎൽഎമാർ വിഷയം സഭയിൽ ഉന്നയിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നേതൃത്വം ഇടപെട്ട് അത് വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമൊക്കെ പണം കൈപ്പറ്റിയിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷം വിഷയം സഭയിൽ ഉന്നയിക്കാതെ മൗനം പാലിക്കുന്നത്.

Also read : സഭയില്‍ എന്ത് ഉന്നയിക്കണമെന്ന് മാധ്യമങ്ങൾ നിർദേശിക്കേണ്ടെന്ന് വിഡി സതീശൻ; മാസപ്പടി വിവാദത്തിലും വിവാദം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.