തിരുവനന്തപുരം : വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ജനങ്ങളുടെ പൊതുബോധത്തെയാണ് വെല്ലുവിളിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അഴിമതി ലക്ഷ്യമിട്ട് സര്‍ക്കാര്‍ കാട്ടിയ കെടുകാര്യസ്ഥതയുടെ ഭാരം ജനങ്ങളുടെ തലയില്‍ കെട്ടിവയ്ക്കുന്നത് അവരുടെ ക്ഷമ പരീക്ഷിക്കല്‍ കൂടിയാണെന്ന് ഭരണകര്‍ത്താക്കള്‍ ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. തലസ്ഥാനത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വിഡി സതീശന്‍ (Electricity Charge Hike).
കോടികള്‍ ചെലവഴിച്ച് കേരളീയം ഉള്‍പ്പടെയുള്ള ധൂര്‍ത്ത് നടത്തുന്നതിന് ഇടയിലാണ് സര്‍ക്കാര്‍ പാവങ്ങളെ ഇത്തരത്തിൽ ചൂഷണം ചെയ്യുന്നത്. സര്‍ക്കാരിന്‍റെ അഴിമതിയും ധൂര്‍ത്തും കെടുകാര്യസ്ഥതയും വൈദ്യുതി ബോര്‍ഡിനുണ്ടാക്കിയ നഷ്‌ടം നിരക്ക് വര്‍ധനയിലൂടെ ജനങ്ങളില്‍ നിന്നും ഈടാക്കാനുള്ള തീരുമാനം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ കെഎസ്ഇബിയെ അഴിമതിയുടെ കേന്ദ്രമാക്കി മാറ്റി. കെഎസ്ഇബിയുടെ കടം 1957 മുതല്‍ 2016 വരെ 1083 കോടിയായിരുന്നു. അത് പിണറായി സര്‍ക്കാരിന്‍റെ ഏഴ് വര്‍ഷത്തെ ഭരണം കൊണ്ട് 40000 കോടിയായി. 1500 കോടിയോളം രൂപയുടെ നഷ്‌ടമാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് ഒപ്പുവച്ച പവര്‍ പര്‍ച്ചേസ് കരാര്‍ റദ്ദാക്കിയതിലൂടെ സംസ്ഥാനത്തിന് ഉണ്ടായിക്കൊണ്ടിരിക്കുന്നത് (Electricity Bill Hike In Kerala).
പുരപ്പുറ സോളര്‍ പദ്ധതിയിലും 50000 കോടിയോളം രൂപയുടെ നഷ്‌ടമുണ്ടായെന്നും വിഡി സതീശൻ പറഞ്ഞു. യൂണിറ്റിന് പരമാവധി 30 പൈസ പ്രതിമാസ വര്‍ധനവുണ്ടാക്കുന്ന തരത്തിലുള്ള വര്‍ധനയ്ക്കാണ് റെഗുലേറ്ററി കമ്മിഷന്‍ കെഎസ്ഇബിക്ക് അനുമതി നല്‍കിയത്. പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഉപഭോക്താക്കളെ നിരക്ക് വര്‍ധനയില്‍ നിന്ന് ഒഴിവാക്കി. 50 യൂണിറ്റ് വരെ പ്രതിമാസം ഉപയോഗിക്കുന്നവര്‍ക്ക് 40 പൈസയാണ് പുതിയ നിരക്ക് (Kerala Electricity Bill ).
250 യൂണിറ്റ് വരെ ടെലിസ്‌കോപ്പിക് അഥവാ ഓരോ സ്ലാബിനും വെവ്വേറെ നിരക്കും 250 യൂണിറ്റിന് മുകളില്‍ നോണ്‍ ടെലി സ്‌കോപ്പിക് അഥവാ എല്ലാ യൂണിറ്റിനും ഒരേ നിരക്കുമാണ് (VD Satheesan About Electricity Charge Hike).
also read: വൈദ്യുതി നിരക്ക് വര്‍ധന; യൂണിറ്റിന് 30 പൈസ കൂടി; 40 യൂണിറ്റ് വരെ വര്‍ധനയില്ല
ഇന്നാണ് (നവംബര്‍ 2) സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ച് റെഗുലേറ്ററി കമ്മിഷന്‍ ഉത്തരവിറക്കിയത്. 250 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് വെവ്വേറെ നിരക്കും 250 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്നവര്‍ക്ക് ഒരേ നിരക്കുമാണ്. 0 യൂണിറ്റ് മുതല്‍ 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവരില്‍ നിന്നും 40 രൂപയാണ് ഈടാക്കുക. ഇതേ യൂണിറ്റിന് നേരത്തെ 35 രൂപയാണ് ഈടാക്കിയിരുന്നത്. 50 യൂണിറ്റ് മുതല്‍ മുകളിലേക്കുള്ളവര്‍ക്ക് യൂണിറ്റിന് അനുസരിച്ച് തുകയില്‍ മാറ്റം വരും. 201 മുതല്‍ 250 വരെ യൂണിറ്റിന് 130 രൂപയാണ് പുതിയ നിരക്ക്. ഇതേ യൂണിറ്റിന് നേരത്തെ 110 രൂപയാണ് ഈടാക്കിയിരുന്നത്.