ETV Bharat / state

VD Satheesan About Anil Kumar's Hijab Statement : അനില്‍ കുമാറിന്‍റേത് അസംബന്ധ പരാമര്‍ശം, സിപിഎം എരിതീയില്‍ എണ്ണയൊഴിക്കുന്നു : വിഡി സതീശന്‍ - kerala news updates

Hijab Controversy : സിപിഎം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.അനില്‍കുമാറിന്‍റെ ഹിജാബ് പരാമര്‍ശത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഹിജാബ് വിഷയത്തില്‍ ബിജെപിയും സിപിഎമ്മും തമ്മില്‍ വ്യത്യാസമില്ലെന്ന് കുറ്റപ്പെടുത്തല്‍. വോട്ടിന് വേണ്ടിയുള്ള മതപ്രീണനം സിപിഎമ്മിന്‍റെ എക്കാലത്തെയും നിലപാടെന്നും വിമര്‍ശനം

VD Satheesan About Anil Kumars Hijab Statement  VD Satheesan  Anil Kumar  Anil Kumars Hijab Statement  അനില്‍ കുമാറിന്‍റേത് അസംബന്ധ പരാമര്‍ശം  എരിതീയില്‍ എണ്ണയൊഴിക്കുകയാണ് സിപിഎം  വിഡി സതീശന്‍  ഹിജാബ് വിഷയത്തില്‍ ബിജെപി  kerala news updates  latest news in kerala
VD Satheesan About Anil Kumar's Hijab Statement
author img

By ETV Bharat Kerala Team

Published : Oct 3, 2023, 3:52 PM IST

തിരുവനന്തപുരം : തട്ടം തലയിലിടാന്‍ വന്നാല്‍ അത് വേണ്ടെന്ന് പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്ത് ഉണ്ടായത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വാധീനം മൂലമാണെന്ന സിപിഎം സംസ്ഥാന സമിതി അംഗം കെ.അനില്‍കുമാറിന്‍റെ പരാമര്‍ശം അനുചിതവും അസംബന്ധവുമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ (Opposition Leader VD Satheesan). ഒരാള്‍ ഏത് വസ്ത്രം ധരിക്കണം, എന്ത് ഭക്ഷണം കഴിക്കണം എന്നൊക്കെയുള്ളത് വ്യക്തി സ്വാതന്ത്ര്യത്തിന്‍റെ ഭാഗമാണ്. തട്ടം ഒഴിവാക്കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേട്ടമാണെന്ന പ്രസ്‌താവന വിശ്വാസത്തിലേക്കും വ്യക്തി സ്വാതന്ത്ര്യത്തിലേക്കുമുള്ള നഗ്‌നമായ കടന്നുകയറ്റമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംഘപരിവാറിന് കീഴ്‌പ്പെട്ട കേരളത്തിലെ സിപിഎമ്മിന്‍റെ ഇരട്ടത്താപ്പാണ് അനില്‍കുമാറിന്‍റെ പ്രസ്‌താവനയിലൂടെ പുറത്തുവന്നത്. ഹിജാബ് നിരോധിച്ച ബിജെപി സര്‍ക്കാരും തട്ടം ഉപേക്ഷിക്കുന്നത് പാര്‍ട്ടി നേട്ടമായി കാണുന്ന സിപിഎമ്മും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളതെന്നും വിഡി സതീശന്‍ ചോദിച്ചു. (VD Satheesan About Hijab Controversy)

ശബരിമല വിഷയത്തിലും വിശ്വാസികളെ മുറിവേല്‍പ്പിക്കുന്ന നിലപാടാണ് സിപിഎമ്മും പിണറായി സര്‍ക്കാരും സ്വീകരിച്ചത്. ഗണപതി മിത്താണെന്ന പരാമര്‍ശം വര്‍ഗീയ കക്ഷികള്‍ക്ക് ആയുധമാകുമെന്ന് പ്രതിപക്ഷം ആവര്‍ത്തിച്ച് ചൂണ്ടിക്കാട്ടിയിട്ടും എരിതീയില്‍ എണ്ണയൊഴിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത് (VD Satheesan About Anil Kumar's Hijab Statement).

ഇത് മതവിരുദ്ധതയും വിശ്വാസങ്ങളെ ഹനിക്കലുമാണ്. വോട്ടിന് വേണ്ടി മതപ്രീണനം നടത്തുന്നത് സിപിഎമ്മിന്‍റെ എക്കാലത്തെയും നിലപാടാണ്. ഇത് തന്നെയാണ് അനില്‍കുമാറിന്‍റെ പ്രസ്‌താവനയിലൂടെയും പുറത്ത് വന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു (Ad.Anil Kumar's Hijab Statement).

അനില്‍കുമാറിന്‍റെ വിവാദ പരാമര്‍ശം : മലപ്പുറത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വന്നതിന്‍റെ ഭാഗമായാണ് തട്ടം വേണ്ടെന്ന് പറയുന്ന പെണ്‍കുട്ടികള്‍ ഉണ്ടായതെന്നാണ് അനില്‍ കുമാര്‍ പറഞ്ഞത്. തലസ്ഥാനത്ത് സി. രവിചന്ദ്രന്‍റെ നേതൃത്വത്തിലുളള യുക്തിവാദ സംഘടനയായ എസന്‍സ് ഗ്ലോബല്‍ സംഘടിപ്പിച്ച ലിറ്റ്‌മസ് 2023 നാസ്‌തിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'മലപ്പുറത്ത് നിന്ന് വരുന്ന പുതിയ പെണ്‍കുട്ടികളെ കാണൂ നിങ്ങള്‍' എന്ന് പറഞ്ഞാണ് അനില്‍ കുമാര്‍ തന്‍റെ പ്രസംഗം ആരംഭിച്ചത്. തട്ടം തലയിലിടാന്‍ വന്നാല്‍ അത് വേണ്ടെന്ന് പറയുന്നത് വിദ്യാഭ്യാസമുണ്ടായതിന്‍റെ ഭാഗമായി തന്നെയാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നുവെന്നും അനില്‍ കുമാര്‍ പറഞ്ഞു. 'സമൂഹത്തില്‍ സ്വതന്ത്ര ചിന്ത വന്നതില്‍ ഈ പ്രസ്ഥാനത്തിന്‍റെ പങ്ക് ചെറുതല്ല. മുസ്‌ലിം സ്‌ത്രീകള്‍ പട്ടിണി കിടക്കുന്നില്ലെങ്കില്‍ അതിന് നന്ദി പറയേണ്ടത് എസന്‍സിനോടല്ലെന്നും മറിച്ച് കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടിയോടാണെന്നും അദ്ദേഹം പറഞ്ഞു.

also read: 'തട്ടം വേണ്ടെന്നു പറയുന്ന പെൺകുട്ടികൾ മലപ്പുറത്ത്', അനില്‍കുമാർ കൊളുത്തി വിട്ട വിവാദം കത്തുന്നു

ഒരു യുക്തിവാദ പ്രസ്‌ഥാനത്തിന്‍റെയും പിന്തുണ കൊണ്ടല്ല പട്ടിണി മാറുന്നത്. പട്ടിണി മാറ്റുകയെന്നത് വര്‍ഗസമരത്തിന്‍റെ ഭാഗമായി തൊഴിലാളികളുടെ പണിയാണ്, കൃഷിക്കാരന്‍റെ പണിയാണ്. ആ കര്‍ഷകന്‍ മതത്തിലും ദൈവത്തിലും വിശ്വസിക്കുന്നുണ്ടാകും. അത് രണ്ടാമത്തെ കാര്യമാണ്.ചൂഷണത്തിനെതിരെ അണിനിരത്തുക എന്നതാണ് തങ്ങളുടെ രാഷ്‌ട്രീയം എന്നും അനില്‍ കുമാര്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.