ETV Bharat / state

'വന്ദേഭാരത് സര്‍വീസ് മംഗളൂരു വരെ നീട്ടണം'; കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്തയച്ച് വിഡി സതീശന്‍ - വന്ദേഭാരത് എക്‌സ്പ്രസ്

റെയിൽവേ ട്രാക്കിലെ വളവുകൾ നികത്തി ഹൈ-സ്‌പീഡ് റെയില്‍ കണക്‌ടിവിറ്റി ഉറപ്പാക്കണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവിനോട് ആവശ്യപ്പെട്ടു

VD Sateesan letter Union railway Minister  VD Sateesan  Opposition Leader  Union railway Minister  Ashwini Vaishnaw  sevice of Vande Bharat Express  Vande Bharat Express  വന്ദേഭാരത് സര്‍വീസ്  സര്‍വീസ് മംഗലുരു വരെ നീട്ടണം  കേന്ദ്ര റെയില്‍വേ മന്ത്രി  റെയില്‍വേ മന്ത്രിക്ക് കത്തയച്ച് വി ഡി സതീശന്‍  സതീശന്‍  റെയില്‍വേ  റെയില്‍ കണക്‌ടിവിറ്റി  വന്ദേഭാരത് എക്‌സ്പ്രസ്  വന്ദേഭാരത്
'വന്ദേഭാരത് സര്‍വീസ് മംഗലുരു വരെ നീട്ടണം'; കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്തയച്ച് വി.ഡി സതീശന്‍
author img

By

Published : Apr 16, 2023, 9:20 PM IST

തിരുവനന്തപുരം: വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിൻ സർവീസ് മംഗളൂരു വരെ നീട്ടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവിന് കത്തയച്ചു. റെയിൽവേ ട്രാക്കിലെ വളവുകൾ നികത്തി ഹൈ-സ്‌പീഡ് റെയില്‍ കണക്‌ടിവിറ്റി ഉറപ്പാക്കണമെന്നും വിഡി സതീശൻ കേന്ദ്ര റെയിൽവേ മന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിന്‍റെ ഭാഗമായ കാസർകോട് ജില്ലയെ അവഗണിക്കരുതെന്നും വന്ദേഭാരത് സര്‍വീസില്‍ ജില്ലയെ കൂടി ഉള്‍പ്പെടുത്തി കണക്‌ടിവിറ്റി പൂര്‍ണമാകാന്‍ മംഗളൂരു വരെ സര്‍വീസ് നീട്ടണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.

വന്ദേഭാരത് മം​ഗളൂരു വരെ നീട്ടുന്നത് കർണാടകയുമായി ഏറ്റവുമടുത്ത് സ്ഥിതിചെയ്യുന്ന ജില്ലയായ കാസർകോട്ടെ ജനങ്ങൾക്ക് ഉപകാരപ്രദമാകും. പരിമിത റെയിൽവേ സൗകര്യങ്ങളുള്ള ജില്ലയാണ് കാസർകോട്. ജില്ലയെ അവഗണിക്കരുത്. നിലവിലെ സിഗ്നൽ സംവിധാനങ്ങൾ മെച്ചപ്പെടുത്തി വന്ദേഭാരതിന് പരമാവധി സ്‌പീഡില്‍ സര്‍വീസ് നടത്താനുള്ള സൗകര്യം ഏർപ്പെടുത്തണമെന്നും ഹൈ-സ്‌പീഡ് റെയില്‍ കണക്‌ടിവിറ്റി സംസ്ഥാനത്ത് ഉറപ്പാക്കണമെന്നും വി.ഡി സതീശൻ കേന്ദ്ര റെയിൽവേ മന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം കേരളത്തിൽ വന്ദേഭാരത് എക്‌സ്‌പ്രസ് അനുവദിച്ചപ്പോൾ മലയാളികൾ സന്തോഷിക്കുകയും സിപിഎമ്മും യുഡിഎഫും ദുഃഖിക്കുകയുമാണ് ചെയ്‌തതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി. കേരളത്തിന് അപ്രതീക്ഷിതമായി വന്ദേഭാരത് ട്രെയിൻ അനുവദിച്ചതിന് പിന്നാലെ രാഷ്ട്രീയ വിവാദങ്ങളും ഉടലെടുത്തിരുന്നു. കേരളത്തിന് ട്രെയിൻ അനുവദിച്ചത് സംബന്ധിച്ച് സംസ്ഥാന സർക്കാരിന് യാതൊരു അറിയിപ്പുകളും ലഭിച്ചിരുന്നുമില്ല. ഏപ്രിൽ 13ന് രാത്രിയോടെയാണ് വന്ദേഭാരത് എക്‌സ്‌പ്രസ് ട്രെയിൻ കേരളത്തിന് അനുവദിച്ചത് സംബന്ധിച്ച വാർത്തകൾ മാധ്യമങ്ങളിൽ പ്രചരിച്ചത്.

ട്രെയിൻ നൽകിയ വിവരം അവസാന നിമിഷം വരെ ബിജെപി രഹസ്യമാക്കിയത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്ന് എൻകെ പ്രേമചന്ദ്രൻ എംപി കുറ്റപ്പെടുത്തിയിരുന്നു. രാജ്യത്ത് സാങ്കേതികവിദ്യ വളരുന്നതിനനുസരിച്ച് വികസനം ഉണ്ടാകുമെന്നും അത് സർക്കാരിന്‍റെ നേട്ടമല്ലെന്നും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും പ്രതികരിച്ചിരുന്നു. കേരളത്തിന് വന്ദേഭാരത് പെട്ടെന്ന് അനുവദിച്ചതിന് പിന്നിൽ കപട രാഷ്ട്രീയമാണെന്നായിരുന്നു ഡിവൈഎഫ്ഐയുടെ വിമർശനം. അതേസമയം വിമർശനങ്ങൾക്കിടെ വന്ദേഭാരത് എക്‌സ്‌പ്രസ് ട്രെയിൻ സർവീസ് ഏപ്രിൽ 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് ഫ്ലാഗ് ഓഫ് ചെയ്യും.

ഏപ്രിൽ 14നാണ് വന്ദേഭാരത് തിരുവനന്തപുരത്തെത്തിയത്. കൊച്ചുവേളി റെയിൽവേ സ്‌റ്റേഷനിലെ റെയിൽവേ യാർഡിലാണ് ട്രെയിൻ നിലവിലുള്ളത്. കൊച്ചുവേളിയിൽ വൈകിട്ട് ആറിന് എത്തിയ ട്രെയിനിനെ കേന്ദ്രമന്ത്രി വി മുരളീധരനും നൂറ് കണക്കിന് ബിജെപി പ്രവർത്തകരും ചേർന്നാണ് സ്വീകരിച്ചത്. പെരമ്പൂർ ഇന്‍റഗ്രൽ കോച്ച് ഫാക്‌ടറിയിലാണ് ട്രെയിൻ നിർമിച്ചത്. തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ ട്രെയിൻ പരീക്ഷണ ഓട്ടം നടത്തുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. എന്നാൽ എപ്പോൾ നടത്തുമെന്ന കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല. മാത്രമല്ല ടിക്കറ്റ് നിരക്കും സമയക്രമവും പിന്നീട് നിശ്ചയിക്കും.

കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, തിരൂർ, കോഴിക്കോട് എന്നിവിടങ്ങളിലായിരിക്കും വന്ദേഭാരതിന് സ്‌റ്റോപ്പുകൾ ഉണ്ടാവുക. 52 സെക്കന്‍റുകള്‍ കൊണ്ട് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാൻ കഴിയും എന്നതാണ് വന്ദേഭാരത് ട്രെയിനുകളുടെ പ്രത്യേകത. മുന്നിലും പിന്നിലും ഡ്രൈവർ ക്യാബിനുകളുമുണ്ട്. എസി കോച്ചുകളാണ് ട്രെയിനിനുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.