ETV Bharat / state

വട്ടിയൂര്‍ക്കാവില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി കെ. മുരളീധരന്‍

വട്ടിയൂര്‍ക്കാവിലെ യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ നിന്ന് വിട്ടു നില്‍ക്കുന്നുവെന്ന പരാതികള്‍ക്കിടെയാണ് ഇന്ന് വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിന്‍റെ ഉദ്‌ഘാടനത്തിന് കെ. മുരളീധരന്‍ എത്തിയത്.

വട്ടിയൂര്‍ക്കാവില്‍ കെ. മുരളീധരന്‍റെ തെരഞ്ഞെടുപ്പ് പ്രചരണം
author img

By

Published : Oct 5, 2019, 3:21 PM IST

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ നിന്ന് കെ. മുരളീധരന്‍ വിട്ടു നില്‍ക്കുന്നുവെന്ന പരാതികള്‍ക്കിടെയാണ് ഇന്ന് വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിന്‍റെ ഉദ്‌ഘാടനത്തില്‍ അദ്ദേഹം എത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്ന് കെ. മുരളീധരന്‍ വിട്ടു നില്‍ക്കുന്നതില്‍ വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ. മോഹന്‍കുമാര്‍ അതൃപ്‌തി പ്രകടമാക്കിയിരുന്നു. കണ്‍വെൻഷനില്‍ എല്‍ഡിഎഫിന്‍റെ സ്ഥാനാര്‍ഥി മേയര്‍ വി.കെ പ്രശാന്തിനെ പരിഹാസിച്ചാണ് മുരളീധരൻ പ്രസംഗിച്ചത്. ആളുകള്‍ നല്‍കിയ സഹായം കയറ്റി അയച്ചതല്ലാതെ മേയര്‍ ബ്രോ എന്താണ് ചെയ്‌തത്. വട്ടിയൂര്‍ക്കാവില്‍ വോട്ടും നോട്ടും തേടിയാണ് മേയറുടെ പ്രചാരണമെന്നും മേയര്‍ ബ്രോ നഗര ജനതയെ ബ്രോയ്‌ലര്‍ ചിക്കന്‍ ആക്കുകയാണെന്നും കെ. മുരളീധരന്‍ പരിഹസിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനെതിരെ മാണി.സി. കാപ്പന്‍ സിബിഐയില്‍ മൊഴി നല്‍കിയതിനാലാണ് കാപ്പനെ പാലായില്‍ സ്ഥാനാര്‍ത്ഥിയാക്കിയതെന്നും മുരളീധരന്‍ ആരോപിച്ചു. അഞ്ച് നിയമസഭ മണ്ഡലങ്ങളിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ചത്തതിനൊക്കുമേ ജീവിച്ചിരിക്കലും എന്ന അവസ്ഥായാകും സര്‍ക്കാരിന്‍റേതെന്നും കഴിഞ്ഞ എട്ട് വര്‍ഷത്തെ വികസനം ചൂണ്ടിക്കാട്ടി യുഡിഎഫ് വട്ടിയൂര്‍ക്കാവില്‍ വോട്ട് ചോദിക്കുമെന്നും മുരളീധരന്‍ വ്യക്തമാക്കി.

Intro:പരാതികള്‍ക്കിടെ വട്ടിയൂര്‍ക്കാവില്‍ കെ. മുരളീധരന്റെ തെരഞ്ഞെടുപ്പ് പ്രചാരണം. തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ നിന്ന് കെ. മുരളീധരന്‍ വിട്ടു നില്‍ക്കുന്നതില്‍ കഴിഞ്ഞ ദിവസം വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. മോഹന്‍കുമാര്‍ അതൃപ്തി പ്രകതമാക്കിയിരുന്നു. വട്ടിയൂര്‍ക്കാവില്‍ വികസനം ചൂണ്ടിക്കാട്ടി തന്നെ യുഡിഎഫ് വോട്ട് ചോദിക്കുമെന്ന് കെ. മുരളീധരന്‍ പറഞ്ഞു.എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മേയര്‍ വി.കെ പ്രശാന്ത് എന്തു ചെയ്താണ് മേയര്‍ ബ്രോ ആയതെന്നും കെ. മുരളീധരന്‍ പരിഹസിച്ചു.

Body:യുഡിഎഫിന്‍രെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിള്‍ നിന്നും വട്ടിയൂര്‍ക്കാവില്‍ കെ. മുരളീധരന്‍ വിട്ടു നില്‍ക്കുന്നുവെന്ന പരാതികള്‍ക്കിടെയാണ് ഇന്ന് വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിന്റെ ഉത്ഘാടത്തില്‍ അദ്ദേഹം എത്തിയത്. കണ്‍വെഷനില്‍ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി മേയര്‍ വി.കെ പ്രശാന്തിനെതിരെ പരിഹാസവുമായാണ് മുരളീധന്റെ പ്രസംഗം. ആളുകള്‍ നല്‍കിയ സഹായം കയറ്റി അയച്ചതല്ലാതെ ബ്രോ മേയര്‍ എന്താണ് ചെയ്തത്. വട്ടിയൂര്‍ക്കാവില്‍ വോട്ടും നോട്ടും തേടിയാണ് മേയറുടെ പ്രചാരണമെന്നും ബ്രോ മേയര്‍ നഗരജനതയെ ബ്രോയ്‌ലര്‍ ചിക്കന്‍ ആക്കുകയാണെന്നും കെ. മുരളീധരന്‍ പരിഹസിച്ചു.

ബൈറ്റ്

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ മാണി. സി.കാപ്പന്‍ സിബിഐയില്‍ മൊഴി നല്‍കിയതിനാലാണ് കാപ്പനെ പാലയില്‍ സ്ഥാനാര്‍ത്ഥിയാക്കിയതെന്നും മുരളീധരന്‍ ആരോപിച്ചു.

ബൈറ്റ്

അഞ്ച് നിയമസഭ മണ്ഡലങ്ങളിലേയ്ക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ചത്തതിനൊക്കിലേ ജീവിച്ചിരിക്കിലും എന്ന അവസ്ഥായാകും സര്‍ക്കാരിന്റേതെന്നും കഴിഞ്ഞ എട്ട് വര്‍ഷത്തെ വികസനം ചൂണ്ടിക്കാട്ടി തന്നെ യൂഡിഎഫ് വട്ടിയൂര്‍ക്കാവില്‍ വോട്ട് ചോദിക്കുമെന്നും മുരളീധരന്‍ വ്ക്തമാക്കി.

ഇടിവി ഭാരത്
തിരുവനന്തപുരം.
Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.