തിരുവനന്തപുരം: കുറഞ്ഞ കാലംകൊണ്ട് വികസനം സാധ്യമാകുമെന്ന് തെളിയിച്ചതിന്‍റെ ഫലമാണ് വട്ടിയൂർക്കാവിലെ വിജയമെന്ന് വികെ പ്രശാന്ത്. സർക്കാരിൽ ജനങ്ങൾ വലിയ വിശ്വാസം അർപ്പിച്ചിരിക്കുകയാണ്. വട്ടിയൂർക്കാവ് പോലൊരു മണ്ഡലത്തിൽ ഇരുപത്തോരായിരം വോട്ടിന്‍റെ ഭൂരിപക്ഷമെന്ന് പറയുന്നത് രണ്ട് ലക്ഷത്തിന്‍റെ ഫലപ്രാപ്തിക്ക് തുല്യമാണെന്നും വികെ പ്രശാന്ത് പറഞ്ഞു.
വട്ടിയൂർക്കാവിൽ ഇടതുമുന്നണിയെ പരാജയപ്പെടുത്താൻ കോൺഗ്രസും ബിജെപിയും വോട്ടുകച്ചവടം നടത്തി. വോട്ട് ഷെയർ പരിശോധിച്ചാൽ അത് വ്യക്തമാവും. ജനങ്ങൾ ഈ നീക്കത്തെ പരാജയപ്പെടുത്തി വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചു. മന്ത്രിയാകുന്നതെല്ലാം പാർട്ടി തീരുമാനിക്കും. വട്ടിയൂർക്കാവിന്‍റെ വികസനത്തിനായുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും വി.കെ.പ്രശാന്ത് വ്യക്തമാക്കി.