ETV Bharat / state

ബി.ജെ.പിയില്‍ ജാതി വിവേചനം; വട്ടിയൂര്‍കാവ് മണ്ഡലം സെക്രട്ടറി പാർട്ടി വിട്ടു - Cast discrimination

തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെ വലിയവിള വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് പാർട്ടി വിട്ട ആര്‍.ബിന്ദു അറിയിച്ചു

ബി.ജെ.പി  ജാതി വിവേചനം  വട്ടിയൂര്‍കാവ് മണ്ഡലം സെക്രട്ടറി  ആര്‍.ബിന്ദു  vattiyoorkavu constituency secretary  Cast discrimination  BJP
ബി.ജെ.പിയില്‍ ജാതി വിവേചനം;വട്ടിയൂര്‍കാവ് മണ്ഡലം സെക്രട്ടറി പാർട്ടി വിട്ടു
author img

By

Published : Nov 11, 2020, 11:05 PM IST

തിരുവനന്തപുരം: ബി.ജെ.പിയില്‍ ജാതി വിവേചനമെന്നാരോപിച്ച് വട്ടിയൂര്‍കാവ് മണ്ഡലം സെക്രട്ടറിയും കഴിഞ്ഞ തവണ വലിയവിള വാര്‍ഡില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയുമായിരുന്ന ആര്‍.ബിന്ദു പാര്‍ട്ടി വിട്ടു. ഈ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെ വലിയവിള വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് ബിന്ദു അറിയിച്ചു.

ബി.ജെ.പിയില്‍ ജാതി വിവേചനം;വട്ടിയൂര്‍കാവ് മണ്ഡലം സെക്രട്ടറി പാർട്ടി വിട്ടു
2010 ലെ തദ്ദേശഭരണ തെരഞ്ഞെടുപ്പിലാണ് എല്‍.ഡി.എഫിന്‍റെ ഉറച്ച കോട്ടയായ വലിയവിളയില്‍ ബി.ജെ.പി വിള്ളലുണ്ടാക്കിയത്. 1243 വോട്ടുകളെന്ന അട്ടിമറി സംഖ്യ നേടി ബി.ജെ.പി സ്ഥാനാര്‍ത്ഥി ആര്‍.ബിന്ദു വലിയവിള വാര്‍ഡില്‍ രണ്ടാം സ്ഥാനത്തെത്തി. വിജയിച്ച സി.പി.എം സ്ഥാനാര്‍ഥിയെക്കാള്‍ വെറും 96 വോട്ടുകളുടെ മാത്രം കുറവ്. കഴിഞ്ഞ തവണ ജനറല്‍ വാര്‍ഡായ ഇവിടെ ബി.ജെ.പി ബിന്ദുവിനോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും തെരഞ്ഞെടുപ്പില്‍ സജീവമായി രംഗത്തുണ്ടായിരുന്ന ബിന്ദുവിന്‍റെ സംഘടനാ മികവില്‍ ബി.ജെ.പി സ്ഥാനാര്‍ഥി ഗിരികുമാര്‍ സി.പി.എം സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി വന്‍ വിജയം നേടി. പക്ഷേ ഇത്തവണ വലിയവിള വീണ്ടും വനിതാ വാര്‍ഡായെങ്കിലും ബിന്ദുവിനെ പാര്‍ട്ടി തഴഞ്ഞു. ഇവിടെ മറ്റൊരു സ്ഥാനാര്‍ഥിയെ പാര്‍ട്ടി പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച് ബിന്ദു ബി.ജെ.പി വിട്ടു. തന്നെ ഒഴിവാക്കിയതിനു പിന്നില്‍ ജാതി വിവേചനമെന്നാണ് ബിന്ദുവിന്‍റെ ആരോപണം. രാഷ്ട്രീയ പാര്‍ട്ടികള്‍ പലരും സമീപിച്ചിട്ടുണ്ടെങ്കിലും തത്കാലം ഒരു പാര്‍ട്ടിയിലേക്കുമില്ലെന്നാണ് ബിന്ദുവിന്‍റെ നിലപാട്. തദ്ദേശഭരണ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിന്ദുവിനു പുറമേ നിരവധി പേർ പാര്‍ട്ടി വിടാന്‍ തയ്യാറെടുക്കുന്നത് ബി.ജെ.പി ക്യാമ്പിനെ ആശങ്കയിലാക്കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.