ETV Bharat / state

Varkala House Wife Murder | സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവം, ഒരാള്‍ കസ്റ്റഡിയില്‍

കോടതിയുടെ സംരക്ഷണ ഉത്തരവ് നിലനില്‍ക്കെയായിരുന്നു വര്‍ക്കല സ്വദേശി ലീനാമണി കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്.

author img

By

Published : Jul 17, 2023, 12:59 PM IST

Updated : Jul 17, 2023, 2:55 PM IST

Varkala House Wife Murder  Varkala Murder  House Wife Murder in Varkala  Leenamani Murder  Varkala Crime  ലീനാമണി  ലീനാമണി കൊലപാതകം  വര്‍ക്കലയില്‍ വീട്ടമ്മയെ കൊലപ്പെടുത്തി  അയിരൂര്‍ പൊലീസ്
Varkala House Wife Murder

തിരുവനന്തപുരം: വർക്കലയിൽ വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. സംഭവത്തില്‍ പ്രധാന പ്രതിയായ അഹദിന്‍റെ ഭാര്യയെ ആണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിന്‍റെ പ്രധാന ദൃക്‌സാക്ഷിയാണിവര്‍.

കൊല്ലപ്പെട്ട ലീനാമണിയ്‌ക്കൊപ്പമാണ് ഇവരും താമസിച്ചിരുന്നത്. ലീനാമണിയുടെ ഭര്‍ത്താവിന്‍റെ സ്വത്ത് പങ്കുവെയ്‌ക്കുന്നതിനെ ചൊല്ലി ദീര്‍ഘനാളായി ഇവര്‍ തര്‍ക്കത്തിലായിരുന്നു. മുന്‍പും ഇവര്‍ ലീനാമണിയെ മര്‍ദിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

ഭര്‍ത്താവിന്‍റെ സഹോദരനായ അഹദ് തന്നെ മര്‍ദിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ലീനാമണി അയിരൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. തുടര്‍ന്ന്, കേസ് കോടതിയിലെത്തുകയും കോടതി ലീനാമണിക്ക് സംരക്ഷണ ഉത്തരവ് നല്‍കുകയും ചെയ്‌തിരുന്നു.

ശനിയാഴ്‌ച (ജൂലൈ 15) കോടതി ഉത്തരവുമായി അയിരൂര്‍ പൊലീസ് ലീനാമണിയുടെ വീട്ടിലെത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ലീനാമണി കൊല്ലപ്പെട്ടത്. ഇന്നലെ (ജൂലൈ 16) ഉച്ചയോടെയായിരുന്നു കൊലപാതകം നടന്നത്.

അയിരൂര്‍ പൊലീസാണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നത്. വര്‍ക്കല പൊലീസും കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. പ്രധാന അഹദും ഭാര്യയും മാത്രമാണ് നിലവില്‍ പൊലീസ് കസ്റ്റഡിയില്‍. ഒളിവിലുള്ള മറ്റുപ്രതികള്‍ക്കായി പൊലീസ് അന്വേഷണം നടത്തുകയാണ്.

ഇന്നലെ (ജൂലൈ 16) ഉച്ച ഒന്നരയോടെയാണ് ലീനാമണിയുടെ കൊലപാതകം നടക്കുന്നത്. കോടതി സംരക്ഷണ ഉത്തരവുമായി അയിരൂര്‍ പൊലീസ് ലീനാമണിയുടെ വീട്ടിലേക്ക് എത്തിയതിന്‍റെ അടുത്ത ദിവസമായിരുന്നു സംഭവം. കൊലപാതകത്തില്‍ പ്രധാന പ്രതിയായ അഹദ് തന്‍റെ മറ്റ് സഹോദരങ്ങളെ കൂട്ടിയെത്തി കമ്പിപ്പാര ഉപയോഗിച്ച് ലീനാമണിയെ ആക്രമിക്കുകയായിരുന്നു.

കൊല്ലപ്പെട്ട ലീനാമണിയുടെ ശരീരത്തില്‍ കമ്പിപ്പാര കൊണ്ട് അക്രമിച്ചത് മൂലമുണ്ടായ ചതവുകളും മുറിവുകളുമുണ്ടായിരുന്നു. ഗുരുതരമായി പരിക്കേറ്റ ലീനാമണിയെ ഉടന്‍ തന്നെ വര്‍ക്കലയിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തില്‍ പ്രദേശവാസിയായ സരസമ്മയ്‌ക്കും മര്‍ദനമേറ്റിരുന്നു. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സരസമ്മയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ശബ്‌ദം പുറത്ത് കേൾക്കാതിരിക്കാൻ വായിൽ തുണി തിരുകിയായിരുന്നു മർദനമെന്നും, വീടിന്‍റെ ജനലും വാതിലും അടച്ച് പൂട്ടിയിരുന്നുമാണ് ഇവർ അന്വേഷണ സംഘത്തിന് നൽകിയ മൊഴി.

ലീനാമണിയുടെ ഭർത്താവ് സിയാദ് ഒന്നര വർഷം മുൻപാണ് മരണപ്പെട്ടത്. പൊലീസ് ഇപ്പോൾ കസ്റ്റഡിയിലെടുത്ത അഹദും ഭാര്യയും 40 ദിവസങ്ങൾക്ക് മുൻപായിരുന്നു ലീനാമണിയുടെ വീട്ടിലേക്ക് ബലമായി കയറി താമസം തുടങ്ങിയത്. കോടതി ഉത്തരവ് കൂടി വന്നതോടെ ഇവര്‍ തമ്മിലുള്ള സ്വത്ത് തർക്കം രൂക്ഷമാവുകയായിരുന്നു.

ഒരുമാസത്തിനിടെ വര്‍ക്കലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ കൊലപാതകമാണ് ലീനാമണിയുടേത്. അടുത്തിടെ വര്‍ക്കല വടശ്ശേരിക്കോണത്ത് മകളുടെ വിവാഹത്തലേന്ന് പിതാവിനെ നാലംഗസംഘം കൊലപ്പെടുത്തിയിരുന്നു. ജൂണ്‍ 28 പുലര്‍ച്ചെ ആയിരുന്നു സംഭവം വടശ്ശേരിക്കോണത്ത് ശ്രീലക്ഷ്‌മിയിൽ രാജു (61) ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് ശേഷം സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സംഘത്തെ നാട്ടുകാരാണ് പിടികൂടി പൊലീസിന് കൈമാറിയിരുന്നു.

More Read : Varkala murder | വിവാഹ വീട്ടില്‍ അരുംകൊല, കൊല്ലപ്പെട്ടത് വധുവിന്‍റെ പിതാവ്; മകളുടെ സുഹൃത്തും കൂട്ടാളികളും പിടിയില്‍

Last Updated : Jul 17, 2023, 2:55 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.