ETV Bharat / state

വന്ദേഭാരത് ബിജെപിയുടെ തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിന്‍റെ ആയുധം; റബ്ബര്‍ വിലയിടിവില്‍ മൗനം പാലിച്ച് പ്രധാനമന്ത്രി - തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത

രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി തിങ്കളാഴ്‌ച കൊച്ചിയിലെത്തി പത്തോളം ക്രിസ്ത്യന്‍ മത നേതാക്കളുമായി ചര്‍ച്ച നടത്തിയതിന്‍റെ ആത്മവിശ്വാസത്തില്‍ കൂടിയാണ് വന്ദേഭാരത് ഉദ്ഘാടന ചടങ്ങും വിവിധ റെയില്‍വേ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങും കേന്ദ്ര സര്‍ക്കാരും ബിജെപിയും നടത്തിയത്

vande bharat  vande bharat inagural function  clear political agenda of bjp  bjp  rubber price  congress  cpim  smart phones in india  വന്ദേഭാരത്  ബിജെപി  റബ്ബര്‍ വില  വന്ദേഭാരത് ഉദ്‌ഘാടനം  നരേന്ദ്ര മോദി  മോദി കേരളത്തില്‍  യുവം  അശ്വിനി വൈഷ്‌ണവ്  aswini vaishnav  കോണ്‍ഗ്രസ്  സിപിഎം  തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
വന്ദേഭാരത് ബിജെപിയുടെ തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിന്‍റെ ആയുധം; റബ്ബര്‍ വിലയിടിവില്‍ മൗനം പാലിച്ച് പ്രധാനമന്ത്രി
author img

By

Published : Apr 25, 2023, 3:25 PM IST

തിരുവനന്തപുരം: കേരളത്തിലേക്ക് വന്ദേഭാരത് ട്രെയിനോടിച്ച് കേരളത്തിലെ വോട്ടര്‍മാരുടെ മനസിലേക്ക് ഓടിക്കയറാനുള്ള ബിജെപി ലക്ഷ്യം അരക്കിട്ടുറപ്പിക്കുന്നതായി വന്ദേഭാരതിന്‍റെ ഫ്ലാഗ് ഓഫ് ചടങ്ങും പിന്നാലെ നടന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങും. ട്രെയിനിന്‍റെ ഫ്ലാഗ് ഓഫ് ചടങ്ങ് നടന്ന തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരവും പദ്ധതികളുടെ ഉദ്ഘാടന ചടങ്ങ് നടന്ന സെന്‍ട്രല്‍ സ്‌റ്റേഡിയം വേദിയും പരിസരവും ബിജെപി അവരുടെ ശക്തി പ്രകടന വേദിയാക്കി മാറ്റുകയായിരുന്നു. തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ ഉദ്ഘാടന ചടങ്ങിനു ശേഷം സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലേക്കുള്ള യാത്ര നരേന്ദ്രമോദിയുടെ റോഡ് ഷോ ആയി മാറി.

റെയില്‍വേയുടെ വളര്‍ച്ചയ്‌ക്കുപിന്നില്‍ മോദിയെന്ന് കേന്ദ്രമന്ത്രി: ഇതിനു പിന്നില്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ നിര്‍ദേശവും സംസ്ഥാന നേതൃത്വത്തിന്‍റെ ആസൂത്രണവും വ്യക്തമാണ്. രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി തിങ്കളാഴ്‌ച കൊച്ചിയിലെത്തി പത്തോളം ക്രിസ്ത്യന്‍ മത നേതാക്കളുമായി ചര്‍ച്ച നടത്തിയതിന്‍റെ ആത്മവിശ്വാസത്തില്‍ കൂടിയാണ് വന്ദേഭാരത് ഉദ്ഘാടന ചടങ്ങും വിവിധ റെയില്‍വേ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങും കേന്ദ്ര സര്‍ക്കാരും ബിജെപിയും നടത്തിയത്. ചടങ്ങില്‍ പ്രസംഗിച്ച കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവ് റെയില്‍വേയുടെ അതിവേഗ സാങ്കേതിക വളര്‍ച്ചയ്ക്കു പിന്നില്‍ നരേന്ദ്രമോദിയാണെന്ന് ആവര്‍ത്തിച്ച് സദസിനോടു വിവരിക്കുന്നുണ്ടായിരുന്നു.

എത്രപേരുടെ കയ്യില്‍ സമാര്‍ട്ട് ഫോണ്‍ ഉണ്ടെന്നും അതുള്ളവര്‍ കൈയുയര്‍ത്തി കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടപ്പോള്‍ ആഹ്ളാദാരവങ്ങളോടെ കയ്യുയര്‍ത്തിയത് ബിജെപി പ്രവര്‍ത്തകരായിരുന്നു. 10 വര്‍ഷം മുന്‍പ് ഇവിടെ ഇത്തരം സ്‌മാര്‍ട്ട് ഫോണ്‍ നിര്‍മാണം ഒരു ശതമാനം മാത്രമായിരുന്നെങ്കില്‍ ഇന്ന് 11 ബില്യന്‍ ഡോളര്‍ മുതല്‍ ഒരു ലക്ഷം ബില്യന്‍ ഡോളര്‍ മൂല്യമുള്ള സ്‌മാര്‍ട്ട് ഫോണുകള്‍ ഇന്ത്യയില്‍ നിന്ന് കയറ്റി അയയ്ക്കുന്നുണ്ടെന്നും അതിന്‍റെ കാരണം നരേന്ദ്രമോദി എന്ന ഭരണാധികാരിയുടെ ദീര്‍ഘ വീക്ഷണമാണെന്നും അശ്വിനി വൈഷണവ് അവകാശപ്പെട്ടു. ഡിജിറ്റല്‍ പണമിടപാടിനു പിന്നിലും നരേന്ദ്രമോദിയുടെ ദീര്‍ഘ വീക്ഷണം എന്നും പുകഴ്ത്തിയ കേന്ദ്രമന്ത്രി, പ്രധാനമന്ത്രി ഒരു ബട്ടണില്‍ വിരലമര്‍ത്തുമ്പോള്‍ എങ്ങനെ കോടിക്കണക്കിനു പേരുടെ അക്കൗണ്ടുകളിലേക്ക് ആനുകൂല്യം എത്തുന്നു എന്നത് മറ്റ് രാജ്യങ്ങള്‍ക്ക് അത്ഭുതമാണെന്ന് പറഞ്ഞു.

പ്രധാനമന്ത്രിയുടെ പ്രസംഗത്തിലും ബിജെപി രാഷ്‌ട്രീയ അജണ്ട: അതായത് നരേന്ദ്രമോദി എന്ന ഏക വ്യക്തിത്വത്തെ ഉയര്‍ത്തിക്കാട്ടുക എന്നതു തന്നെയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് വ്യക്തമാക്കുന്നതായിരുന്നു അശ്വിനി വൈഷ്‌ണവിന്‍റെ പ്രസംഗം. പിന്നാലെ ഉദ്ഘാടനം നിര്‍വഹിച്ച പ്രധാനമന്ത്രിയുടെ പ്രസംഗവും കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയായിരുന്നു. ഇതുവരെ കേന്ദ്രം ഭരിച്ച സര്‍ക്കാരുകള്‍ കേരളത്തിനനുവദിച്ചതിന്‍റെ 10 ഇരട്ടി തുക കഴിഞ്ഞ ഒന്‍പത് വര്‍ഷം കൊണ്ട് കേരളത്തിന് ബിജെപി സര്‍ക്കാര്‍ അനുവദിച്ചു കഴിഞ്ഞു എന്ന് അദ്ദേഹം പറഞ്ഞതിനു പിന്നിലും കൃത്യമായ രാഷ്ട്രീയ ലക്ഷ്യമുണ്ട്.

ലോകോത്തര നിലവാരത്തിലേക്ക് തിരുവനന്തപുരം, വര്‍ക്കല, കോഴിക്കോട് സ്‌റ്റേഷനുകള്‍ ഉയരുക മാത്രമല്ല, എല്ലാത്തരം വ്യാപരങ്ങളുടെയും ഹബ് ആയി ഈ സ്‌റ്റേഷന്‍ മാറുമെന്ന് പറഞ്ഞു. ഇതിന്‍റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. കേരളത്തിന്‍റെ മട്ട അരി, നാളികേരം, റാഗി പുട്ട് എന്നിവയ്ക്ക് ലോകോത്തര വിപണി കണ്ടെത്തി കേരളത്തിലെ കര്‍ഷകരെ സഹായിക്കാന്‍ ശ്രമം നടത്തുമെന്നും മന്‍കി ബാത്തിന്‍റെ 100-ാം എപ്പിസോഡില്‍ ഇതു സംബന്ധിച്ച സൂചനകള്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കര്‍ഷകരെ പ്രീണിപ്പിക്കുവാനുള്ള ശ്രമം: ഇതിലൂടെ കര്‍ഷകര്‍ക്കിടയിലേക്കും പാലമിടാമെന്ന് കണക്കുട്ടിയാണ് നീക്കം. നൂറ്റാണ്ടുകളായി വിദേശ രാജ്യങ്ങളിലേക്ക് വാണിജ്യ വിളകള്‍ കയറ്റി അയയ്ക്കുന്ന സംസ്ഥാനമാണ് കേരളം എന്ന കാര്യമറിയാതെയാണ് പ്രധാമന്ത്രിയുടെ ഈ പ്രഖ്യാപനം എന്ന് കോണ്‍ഗ്രസ് തിരിച്ചടിക്കുന്നുണ്ട്. അതേസമയം, കേരളം പ്രതീക്ഷയോടെ കാത്തിരുന്ന റബ്ബര്‍ വില തകര്‍ച്ചയെ കുറിച്ച് അദ്ദേഹം പ്രഖ്യാപനത്തിനു മുതിരാതെ തന്ത്രപരമായ മൗനം അവലംബിച്ചു എന്നതും ശ്രദ്ധേയമാണ്.

ഒരുപക്ഷേ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴുള്ള ഞെട്ടിക്കല്‍ പ്രഖ്യാപനത്തിനായി ഇതു മാറ്റിവച്ചു കൊണ്ടുള്ള തന്ത്രമാണോ പയറ്റുന്നതെന്നത് വ്യക്തമല്ല. കഴിഞ്ഞ തവണ ശബരിമലയില്‍ പിടിച്ചു കയറാന്‍ ശ്രമിച്ചു പരാജയപ്പെട്ട ബിജെപി വന്ദേഭാരതിലൂടെയും റെയില്‍ വികസനത്തിലൂടെയും കേരളത്തിലെ വോട്ടര്‍മാരുടെ മനസില്‍ കയറിപ്പറ്റാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിട്ടു കഴിഞ്ഞു എന്നത് വ്യക്തമാണ്. ഇനി മുസ്‌ലിംങ്ങളെ പ്രീണിപ്പിക്കാന്‍ എന്തെങ്കിലും ആയുധങ്ങള്‍ ബിജെപിയുടെ ആവനാഴിയില്‍ ഒരുങ്ങുന്നുണ്ടോ എന്നതാണ് സിപിഎമ്മും കോണ്‍ഗ്രസും സംശയിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.