ETV Bharat / state

ഉദ്‌ഘാടന ദിവസം വന്ദേഭാരത് പ്രധാന സ്റ്റേഷനുകളിലെല്ലാം നിര്‍ത്തും

സംസ്ഥാനത്ത് ഉദ്‌ഘാടന ദിവസം വന്ദേഭാരത് എക്‌സ്‌പ്രസിന്‍റെ ആദ്യ സര്‍വീസ് പ്രധാന സ്റ്റേഷനുകളിലെല്ലാം നിര്‍ത്തും. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍ സ്റ്റേഷനില്‍ വച്ചാണ് പ്രധാനമന്ത്രി ട്രെയിനിന് പച്ചക്കൊടി വീശുക.

vande bharat express  vande bharat express kerala  vande bharat express service  pm modi  narendra modi  kerala  bjp  vande bharat flagoff kerala  വന്ദേഭാരത് എക്‌സ്‌പ്രസ്  വന്ദേഭാരത് എക്‌സ്‌പ്രസ്‌ കേരള  പ്രധാനമന്ത്രി  നരേന്ദ്ര മോദി  കേരളം  തിരുവനന്തപുരം  വന്ദേഭാരത്
vande bharat
author img

By

Published : Apr 22, 2023, 8:29 PM IST

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്യുന്ന സംസ്ഥാനത്തെ വന്ദേഭാരതിന്‍റെ ആദ്യ സര്‍വീസ് പ്രധാന സ്റ്റേഷനുകളില്‍ നിര്‍ത്തും. ചൊവ്വാഴ്‌ച രാവിലെ 10.30നാണ് പ്രധാനമന്ത്രി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ സര്‍വീസിന് പച്ചകൊടി വീശുക. അന്ന് കാസര്‍കോട് വരെ പ്രത്യേക സര്‍വീസ് വന്ദേഭാരത് നടത്തുന്നുണ്ട്.

പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലെങ്കിലും പ്രദര്‍ശനത്തിന്‍റെ ഭാഗമായാണ് സര്‍വീസ്. ഈ സര്‍വീസാണ് പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ നിര്‍ത്തുക. രണ്ട് മിനിറ്റാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. പ്രദര്‍ശനത്തിന്‍റെ ഭാഗമായാണ് സ്ഥിരം സ്റ്റോപ്പില്ലാത്തയിടങ്ങളിലും ട്രെയിന്‍ നിര്‍ത്തുന്നത്. രാവിലെ 10.30ന് പ്രധാനമന്ത്രി ഫ്‌ളാഗ്ഓഫ് ചെയ്യുന്ന സര്‍വീസ് കൊല്ലം, കായംകുളം, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം, എറണാകുളം ടൗണ്‍, ചാലക്കുടി, തൃശ്ശൂര്‍, ഷൊര്‍ണ്ണൂര്‍, തിരൂര്‍, കോഴിക്കോട്, തലശ്ശേരി, കണ്ണൂര്‍, പയ്യന്നൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാകും നിര്‍ത്തുക.

രാവിലെ 10.30 ന് പുറപ്പെടുന്ന പ്രത്യേക സര്‍വീസ് രാത്രി 8.15നാകും കാസര്‍കോട് എത്തുക. തൊട്ടടുത്ത ദിവസം മുതല്‍ ആരംഭിക്കുന്ന തിരുവനന്തപുരം- കാസര്‍കോട് സര്‍വീസിന് എട്ട് സ്‌റ്റോപ്പുകളാണുള്ളത്. രാവിലെ 5.20ന് തിരുവനന്തപുരം സെന്‍ട്രല്‍ റയില്‍വേ സ്റ്റേഷനില്‍ നിന്നും വന്ദേഭാരത് പുറപ്പെടും. കൊല്ലമാണ് ട്രെയിനിന്‍റെ ആദ്യ സ്റ്റോപ്പ്. ഇവിടെ 6.07ന് ട്രെയിനെത്തും. കോട്ടയം 7.25, എറണാകുളം ടൗണ്‍ 8.17, തൃശ്ശൂര്‍ 9.22, ഷൊര്‍ണ്ണൂര്‍ 10.2, കോഴിക്കോട് 11.03, കണ്ണൂര്‍ 12.03, കാസര്‍കോട് 1.25 എന്നിങ്ങനെയാണ് സമയക്രമം.

ഉച്ചയ്ക്ക് 2.30ന് ട്രെയിനിന്‍റെ മടക്കയാത്ര തുടങ്ങും. രാത്രി 10.35ന് തിരികെയുള്ള സര്‍വീസ് തിരുവനന്തപുരത്ത് എത്തും. കണ്ണൂര്‍ - 3.28, കോഴിക്കോട് - 4.28, ഷൊര്‍ണ്ണൂര്‍ - 5.28, തൃശ്ശൂര്‍ - 6.03, എറണാകുളം - 7.05, കോട്ടയം - 8, കൊല്ലം - 9.18, തിരുവനന്തപുരം - 10.35 എന്നിങ്ങനെയാണ് മടക്കയാത്രയിലെ സമയക്രമം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.