ETV Bharat / state

വലിയതുറയില്‍ കടലാക്രമണം രൂക്ഷം - Fisher men

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണമാണ് വലിയതുറയെ കടലെടുക്കാന്‍ കാരണമെന്ന് മത്സ്യത്തൊഴിലാളികൾ ആരോപിക്കുന്നു.

വലിയതുറ കടലാക്രമണം
author img

By

Published : Feb 15, 2019, 11:27 PM IST

തിരുവനന്തപുരത്തെ പ്രമുഖ മത്സ്യബന്ധന കേന്ദ്രമായ വലിയതുറയിലെ കടലാക്രമണം മത്സ്യബന്ധന മേഖലക്കും പ്രദേശവാസികള്‍ക്കും കനത്ത തിരിച്ചടിയാകുന്നു. കാലം തെറ്റിയുള്ള കടലാക്രമണത്തില്‍ വളളവും മറ്റ് മത്സ്യബന്ധന ഉപകരണങ്ങളും സൂക്ഷിക്കാന്‍ കരയില്ലാതായി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണമാണ് വലിയതുറയെ കടലെടുക്കാന്‍ കാരണമെന്ന് മത്സ്യത്തൊഴിലാളികൾ ആരോപിക്കുന്നു. കടലാക്രമണം രൂക്ഷമായതിനെ തുടര്‍ന്ന് തീരത്തുനിന്ന് ഒഴിയാന്‍ സർക്കാർ പ്രഖ്യാപിച്ച 10 ലക്ഷം രൂപ തീരെ അപര്യാപ്തമാണെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു.

കടൽ ശാന്തമായിരിക്കേണ്ട ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ ഇവിടെ തീരത്തെ കടൽ വിഴുങ്ങുകയാണ്. വലിയതുറ കടൽ പാലത്തിന്‍റെ കരയോട് ചേർന്നുള്ള ഭാഗം കടലാക്രമണത്തിൽ വേർപെട്ടിരിക്കുന്നു. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന് വേണ്ടി കടൽ നികത്തിയതോടെയാണ് നിർദ്ദിഷ്ട തുറമുഖത്തിന്‍റെ വടക്കുഭാഗത്ത് കടലാക്രമണം രൂക്ഷമായതെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആരോപണം.

കര ഇല്ലാതായതോടെ ഉപജീവനത്തിന് മറ്റ് മാർഗ്ഗങ്ങൾ തേടേണ്ട സ്ഥിതിയിലാണ് മത്സ്യത്തൊഴിലാളികൾ. കടലാക്രമണം രൂക്ഷമായതോടെ തീരപ്രദേശത്തെ വീടുകൾ ഒഴിപ്പിക്കുകയാണ് അധികൃതർ. വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാക്കുന്നതിന് എതിരല്ലെങ്കിലും ഇതിന്‍റെ പേരിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവർക്ക് സർക്കാർ അർഹമായ ധനസഹായം നൽകണമെന്നാണ് വലിയതുറയിലെ മത്സ്യത്തൊഴിലാളികളുടെ ആവശ്യം.

വലിയതുറ കടലാക്രമണം
undefined

Intro:തിരുവനന്തപുരത്തെ പ്രമുഖ മത്സ്യബന്ധന കേന്ദ്രമായ വലിയതുറയിൽ കാലംതെറ്റിയുള്ള കടലാക്രമണം രൂക്ഷം. വള്ളവും മറ്റ് മത്സ്യബന്ധന ഉപകരണങ്ങളും സൂക്ഷിക്കാൻ പോലും കരയില്ല്തായതിനുപിന്നിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണമാണെന്ന് മത്സ്യത്തൊഴിലാളികൾ ആരോപിക്കുന്നു. തീരത്തുനിന്ന് കുടി ഒഴിയുന്നതിന് സർക്കാർ പ്രഖ്യാപിച്ച 10 ലക്ഷം രൂപ തീരെ അപര്യാപ്തമാണെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു.

Body:വോയിസ്

ആദ്യം ഹോൾഡ് (തീരത്ത് ശക്തമായ തിരമാലകൾ അടിക്കുന്ന വിഷ്വൽ ആദ്യം ഇടണം)

തിരുവനന്തപുരം നഗരത്തിലെ പ്രധാന മത്സ്യബന്ധന കേന്ദ്രമായ വലിയതുറയിൽ നിന്നുള്ള ദൃശ്യങ്ങളാണിത്. കടൽ ശാന്തമായിരിക്കേണ്ട ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ ഇവിടെ തീരത്തെ കടൽ വിഴുങ്ങുകയാണ്. ഇനി വലിയതുറ കടൽ പാലത്തിൻ്റെ കരയോടു ചേർന്നുള്ള ഭാഗം കാണുക. കരയും പാലവും തമ്മിലുള്ള ബന്ധം കടലാക്രമണത്തിൽ വേർപെട്ടിരിക്കുന്നു.

ഹോൾഡ് (വലിയതുറ പാലത്തിന്റെ ഭാഗത്തുനിന്ന് കരയും പാലവും വേർതിരിക്കുന്ന ഭാഗവും അവിടെ കെട്ടിടം പകുതി തകർന്നതും)

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന് വേണ്ടി കടൽ നികത്തിയതോടെയാണ് നിർദ്ദിഷ്ട തുറമുഖത്തിൻ്റെ വടക്കുഭാഗത്ത് കടലാക്രമണം രൂക്ഷമായതെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആരോപണം.

ബൈറ്റ് 1

കര ഇല്ലാതായതോടെ ഉപജീവനത്തിന് മറ്റു മാർഗ്ഗങ്ങൾ തേടേണ്ട സ്ഥിതിയിലാണ് മത്സ്യത്തൊഴിലാളികൾ.

ബൈറ്റ് 2

കടലാക്രമണം രൂക്ഷമായതോടെ തീരപ്രദേശത്തെ വീടുകൾ ഒഴിപ്പിക്കുകയാണ് അധികൃതർ. തീരപ്രദേശങ്ങളിൽ നിന്ന് ഒഴിഞ്ഞു പോകാൻ തയ്യാറാകുന്നവർക്ക് സർക്കാർ പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഇത് തീരെ കുറവാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

ബൈറ്റ് 3

വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാക്കുന്നതിന് എതിരല്ലെങ്കിലും ഇതിൻ്റെ പേരിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവർക്ക് സർക്കാർ അർഹമായ സഹായം നൽകണമെന്ന് വലിയതുറയിലെ മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്നു.

Conclusion:etv ഭാരത്
തിരുവനന്തപുരം
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.