തിരുവനന്തപുരം: വലിയതുറയിൽ അഞ്ചുദിവസത്തിനിടെ കടൽ എടുത്തത് 15 വീടുകൾ. ഏതുനിമിഷവും വീട് നിലംപൊത്തുമെന്ന ഭീതിയിൽ കഴിയുന്നത് നൂറിലേറെ കുടുംബങ്ങൾ. അടിയന്തിരമായി കടൽ ഭിത്തി നിർമ്മിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
തീരത്തോടു ചേർന്നുള്ള വീടുകളില്‍ മിക്കവയും തകർച്ചാ ഭീഷണിയിലാണ്. കടലാക്രമണം ഓരോ ദിവസവും രൂക്ഷമാകുന്നതോടെ ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി തീരം സന്ദർശിച്ചപ്പോൾ കടൽഭിത്തി നിർമ്മാണം സംബന്ധിച്ച് നൽകിയ ഉറപ്പാണ് ഇപ്പോഴത്തെ ഇവരുടെ ഏക പ്രതീക്ഷ.