ETV Bharat / state

ലൗവ് യുവർ ലൈഫ്; പ്രണയദിനത്തില്‍ റോസാപ്പൂവിനൊപ്പം ഹെല്‍മറ്റുമായി പൊലീസ്

ഹെൽമറ്റ് ധരിക്കാത്ത ഇരുചക്ര വാഹനയാത്രക്കാർക്ക് റോസാപ്പൂവും ഹെൽമറ്റും നൽകി കേരളാ പൊലീസിന്‍റെ ബോധവൽകരണ പരിപാടി

valentines day kerala police  kerala police valentines day awareness programme  ലൗവ് യുവർ ലൈഫ്  love your life programme  റോസാപ്പൂ ഹെല്‍മറ്റ്  വാലന്‍റൈൻസ് ദിനം  പ്രണയദിനം  വഴുതക്കാട് പൊലീസ് ആസ്ഥാനം  ക്രൈംബ്രാഞ്ച് ഐജി എസ്.ശ്രീജിത്ത്  ക്രൈംബ്രാഞ്ച് പൊലീസ്
ലൗവ് യുവർ ലൈഫ്; പ്രണയദിനത്തില്‍ റോസാപ്പൂവിനൊപ്പം ഹെല്‍മറ്റുമായി പൊലീസ്
author img

By

Published : Feb 14, 2020, 4:51 PM IST

തിരുവനന്തപുരം: വാലന്‍റൈൻസ് ദിനത്തിൽ വ്യത്യസ്ഥമായ ബോധവൽകരണ പരിപാടിയുമായി കേരള പൊലീസ്. ഹെൽമറ്റ് ധരിക്കാത്ത ഇരുചക്ര വാഹനയാത്രക്കാർക്ക് റോസാപ്പൂവും ഹെൽമറ്റും നൽകിയായിരുന്നു ബോധവൽകരണ പരിപാടി. 'ലൗവ് യുവർ ലൈഫ്' എന്ന സന്ദേശവുമായാണ് പരിപാടി സംഘടിപ്പിച്ചത്. തിരുവനന്തപുരം വഴുതക്കാട് പൊലീസ് ആസ്ഥാനത്തിന് മുന്നിൽ ക്രൈംബ്രാഞ്ച് ഐജി എസ്.ശ്രീജിത്തിന്‍റെ നേതൃത്വത്തിലായിരുന്നു ബോധവൽകരണവും പരിശോധനയും.

ലൗവ് യുവർ ലൈഫ്; പ്രണയദിനത്തില്‍ റോസാപ്പൂവിനൊപ്പം ഹെല്‍മറ്റുമായി പൊലീസ്

ഹെൽമറ്റില്ലാതെ വന്നവർക്ക് ആദ്യം ഐജിയുടെ വക ഒരു റോസാപ്പൂവും പിന്നാലെ ഒരു ഹെൽമറ്റും. പിന്നെ ഹെൽമറ്റില്ലാതെ വാഹനം ഓടിക്കരുതെന്ന ഉപദേശവും. ഹെൽമറ്റില്ലാതെ യാത്ര ചെയ്യുന്നവരെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ പരിപാടിയിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഐജി എസ്.ശ്രീജിത്ത് പറഞ്ഞു. ക്രൈംബ്രാഞ്ച് പൊലീസ് ആസ്ഥാനത്തിന് പുറമെ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലും പരിപാടി നടന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.