തിരുവനന്തപുരം: വാളയാർ കേസ് അന്വേഷണം സിബിഐക്ക് വിട്ട് സർക്കാർ വിജ്ഞാപനമിറങ്ങി. കേസിൽ പുനരന്വേഷണത്തിന് കഴിഞ്ഞ ദിവസമാണ് പാലക്കാട് പോക്സോ കോടതി അനുമതി നൽകിയത്. ഇതേ തുടർന്നാണ് കേസ് സിബിഐക്ക് വിട്ട് സർക്കാർ വിജ്ഞാപനമിറക്കിയത്.
സിബിഐ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നെങ്കിലും കോടതി അനുമതിയില്ലാതെ തുടരന്വേഷണം സാധ്യമല്ല എന്ന നിലപാടിലായിരുന്നു നിയമ വകുപ്പ്. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വാളയാറിൽ മരിച്ച പെൺകുട്ടികളുടെ മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസിൽ പുനർവിചാരണ നടത്താൻ ഹൈക്കോടതി ഉത്തരവിട്ടതിന്‍റെ അടിസ്ഥാനത്തിൽ പാലക്കാട് പോക്സോ കോടതിയിൽ പുനർവിചാരണ ആരംഭിച്ചിരുന്നു.