തിരുവനന്തപുരം : വാളയാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ദുരൂഹ മരണത്തിൽ നീതി തേടി മാതാപിതാക്കൾ മുഖ്യമന്ത്രിയെ കണ്ടു. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും മുഖ്യമന്ത്രിയിൽ ഉറച്ച വിശ്വാസമുണ്ടെന്നും മുഖ്യമന്ത്രിയെ കണ്ട ശേഷം കുട്ടികളുടെ അമ്മ പറഞ്ഞു.
നിയമസഭയിലെത്തിയാണ് മാതാപിതാക്കൾ മുഖ്യമന്ത്രിയെ കണ്ടത്. തങ്ങൾക്ക് നീതി വേണമെന്നും ഇനിയൊരു അച്ഛനും അമ്മയ്ക്കും ഈ അവസ്ഥ ഉണ്ടാകരുതെന്നും പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. കെ.പി.എം.സ് നേതാവ് പുന്നല ശ്രീകുമാറും ഇരുവർക്കൊപ്പം ഉണ്ടായിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ കോടതിയെ സമീപിച്ചാൽ എതിർക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി പുന്നല ശ്രീകുമാർ പറഞ്ഞു.