ETV Bharat / state

വൈക്കത്ത് ഫർണിച്ചർ ഗോഡൗണില്‍ തീപിടിത്തം: 30 ലക്ഷം രൂപയുടെ നഷ്‌ടം

30 ലക്ഷം രൂപയുടെ നഷ്‌ടമാണ് കണക്കാക്കുന്നത്. വൈക്കത്തുനിന്ന് രണ്ട് യൂണിറ്റും കടുത്തുരുത്തിയിൽ നിന്ന് ഒരു യൂണിറ്റ് ഫയർഫോഴ്‌സും വൈക്കം പൊലീസും സ്ഥലത്തെത്തി

ഫർണിച്ചർ ഗോഡൗണില്‍ തീപിടിത്തം  FIRE ACCIDENT  vaikam furniture Godown  FIRE ACCIDENT at vaikam furniture showroom  വൈക്കത്ത് ഫർണിച്ചർ ഗോഡൗണില്‍ തീപിടിത്തം  kerala latest news  malayalam news  കേരള വാർത്തകൾ  മലയാളം വാർത്തകൾ  കോട്ടയം തീപിടിത്തം  തീപിടിത്തം  വൈക്കം
വൈക്കത്ത് ഫർണിച്ചർ ഗോഡൗണില്‍ തീപിടിത്തം: 30 ലക്ഷം രൂപയുടെ നഷ്‌ടം
author img

By

Published : Oct 23, 2022, 11:47 AM IST

Updated : Oct 23, 2022, 7:41 PM IST

കോട്ടയം: വൈക്കം കുലശേഖരമംഗലത്ത് ഫർണിച്ചർ ഗോഡൗണില്‍ തീപിടിത്തം. ഇന്ന് രാവിലെ 7:30 നായിരുന്നു സംഭവം. വൈക്കം കടുത്തുരുത്തി ഫയർഫോഴ്‌സുകൾ തീ കെടുത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു.

വൈക്കത്ത് ഫർണിച്ചർ ഗോഡൗണില്‍ തീപിടിത്തം: 30 ലക്ഷം രൂപയുടെ നഷ്‌ടം

രാജേഷ് വാഴക്കാലയുടെ ഗോഡൗൺ ആണ് തീപിടിത്തത്തിൽ പൂർണമായി കത്തിനശിച്ചത്. പടക്കം പൊട്ടുന്ന പോലുള്ള ശബ്‌ദം കേട്ടാണ് സമീപവാസികളും വീട്ടുകാരും തീപിടിച്ചത് അറിയുന്നത്. 20ലധികം വർഷമായി വീടിനോട് ചേർന്ന് ഫർണിച്ചർ വർക്കുകൾ ചെയ്‌തു വരികയായിരുന്നു രാജേഷ്.

അതോടൊപ്പം ഏഴ് വർഷമായി ഡോർമാറ്റ്, ബെഡ്‌ഷീറ്റ്, തുടങ്ങിയവയുടെ ഹോൾ സെയിലും ചെയ്‌തുവന്നിരുന്നു. കൊവിഡ് പ്രതിസന്ധിയിൽ തകർന്നിരുന്ന സ്ഥാപനം മെച്ചപ്പെട്ടു വരുന്നതിനിടയിൽ ആയിരുന്നു ഈ ദുരന്തം. 30 ലക്ഷം രൂപയുടെ നഷ്‌ടമാണ് കണക്കാക്കുന്നത്. വൈക്കത്തുനിന്ന് രണ്ട് യൂണിറ്റും കടുത്തുരുത്തിയിൽ നിന്ന് ഒരു യൂണിറ്റും ഫയർഫോഴ്‌സും വൈക്കം പൊലീസും സ്ഥലത്തെത്തി.

Last Updated : Oct 23, 2022, 7:41 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.