ETV Bharat / state

കണ്ടെയ്‌ന്‍മെന്‍റ് സോണില്‍ കൊവിഡ്‌ ഇല്ലാത്തവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ തീരുമാനം - പ്രതിരോധ കുത്തിവെപ്പ്

എല്ലാവര്‍ക്കും കൊവിഡ്‌ പരിശോധന നടത്തി നെഗറ്റീവാകുന്നവര്‍ക്ക് വാക്‌സിന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അവലോകന യോഗത്തില്‍ പറഞ്ഞു.

covid vaccine  kerala covid vaccine  kerala government  vaccine drive kerala  containment zones in kerala  vaccine for people tests negative  കണ്ടെയ്‌ന്‍മെന്‍റ് സോണ്‍  കൊവിഡ്‌ ഇല്ലാത്തവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ തീരുമാനം  കൊവിഡ്‌ ഇല്ലാത്തവര്‍ക്ക് വാക്‌സിന്‍  കേരള വാക്‌സിന്‍ കുത്തിവെപ്പ്  പ്രതിരോധ കുത്തിവെപ്പ്  കേരള കൊവിഡ്‌
കണ്ടെയ്‌ന്‍മെന്‍റ് സോണില്‍ കൊവിഡ്‌ ഇല്ലാത്തവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ തീരുമാനം
author img

By

Published : Aug 13, 2021, 10:43 PM IST

തിരുവനന്തപുരം: കണ്ടെയ്ന്‍മെന്‍റ് സോണില്‍ കൊവിഡ് ഇല്ലാത്ത എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ടെയ്‌ന്‍മെന്‍റ് സോണായി തിരിച്ചിരിക്കുന്ന പ്രദേശങ്ങളില്‍ എല്ലാവര്‍ക്കും പരിശോധന നടത്തും. നെഗറ്റീവാകുന്ന എല്ലാവര്‍ക്കും മുന്‍ഗണന നല്‍കി പ്രതിരോധ കുത്തിവെപ്പെടുക്കുമെന്നും കൊവിഡ് അവലോകന യോഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

വാക്‌സിനേഷന്‍ യജ്ഞം ദ്രുതഗതിയില്‍ നടപ്പാക്കാന്‍ എല്ലാ ജില്ലകളിലും പ്രവര്‍ത്തനം ശക്തമാക്കണമെന്നും യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. ജില്ലകള്‍ക്ക് അനുവദിച്ചിരിക്കുന്ന വാക്‌സിന്‍ ഡോസുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. വലിപ്പമനുസരിച്ച് സംസ്ഥാനത്തെ പത്ത് ജില്ലകള്‍ ഒരു ദിവസം നാല്‍പ്പതിനായിരവും മറ്റ് നാല്‌ ജില്ലകളില്‍ ഇരുപത്തയ്യായിരവും വീതം പ്രതിരോധ കുത്തിവെപ്പുകള്‍ നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഓഗസ്റ്റ് 14, 15, 16 തീയതികളില്‍ വാക്‌സിനേഷന്‍ ഡ്രൈവ് നടത്തും. എല്ലാ പൊതുപരിപാടികള്‍ക്കും മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതാണ്. ഓണ്‍ലൈന്‍ ക്ലാസുകള്‍, പരീക്ഷകള്‍, പ്ലസ് വണ്‍ പ്രവേശനം എന്നിവ ആരംഭിക്കേണ്ടതിനാല്‍ അധ്യാപകരെ കൊവിഡ് ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കും.

സര്‍ക്കാര്‍ ഓഫീസുകളില്‍ ഓണത്തോടനുബന്ധിച്ച് പൂക്കളമിടുന്നതൊഴികെയുള്ള ആഘോഷപരിപാടികള്‍ ഒഴിവാക്കണം. വീടുകള്‍ക്കുള്ളിലെ കൊവിഡ് വ്യാപനം നിയന്ത്രിക്കാനാവശ്യമായ ബോധവല്‍ക്കരണ പരിപാടികള്‍ ആരോഗ്യ വകുപ്പ് സംഘടിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.