തിരുവനന്തപുരം : കഴക്കൂട്ടം- കാരോട് ബൈപ്പാസിന്‍റെ പണി പൂർത്തിയാകുന്നതുവരെ തിരുവല്ലത്ത് ടോൾപിരിവ് നിർത്തിവയ്ക്കാനുള്ള സാധ്യത ആലോചിക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി.
പണി പൂർത്തിയാകാത്ത ബൈപ്പാസില്‍ ടോൾ പിരിവ് നടത്തുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്. ഈ പശ്ചാത്തലത്തിൽ ടോൾ പ്ലാസ സന്ദർശിച്ച മന്ത്രി, പ്രോജക്‌ട് ഡയറക്‌ടറുമായും ലെയ്‌സൻ ഓഫിസറുമായും ചർച്ച നടത്തി.
ഇതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് മന്ത്രിയെ കൂടി ഉൾപ്പെടുത്തി ഉന്നതതല യോഗം വിളിച്ചുചേർക്കുമെന്ന് വി ശിവന്‍കുട്ടി വ്യക്തമാക്കി.
More Read: പ്രതിഷേധം ഫലിച്ചു ; കഴക്കൂട്ടം - കാരോട് ബൈപ്പാസിൽ ടോള്‍ പിരിവ് നിര്‍ത്തി
പ്രദേശവാസികളുടെ ബുദ്ധിമുട്ടുകൾ മന്ത്രി വിശദീകരിച്ചു. നാട്ടുകാര്‍ക്ക് സൗജന്യമായി ടോൾ പ്ലാസ വഴി കടന്നുപോകാനുള്ള സാധ്യത തേടണം.
സർവീസ് റോഡുകൾ ഉപയോഗപ്രദമാക്കണം. പ്രദേശത്ത് വെള്ളക്കെട്ട് ഒഴിവാക്കാൻ സംവിധാനം ഒരുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.