ETV Bharat / state

v shivankutty | വിദ്യാഭ്യാസത്തെ സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കരുത്; വി ശിവന്‍കുട്ടി

വിദ്യഭ്യാസത്തെ സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങളോടെ സമീപിക്കുന്ന ഒരു വിഭാഗമുണ്ടെന്നും അവരുടെ ലക്ഷ്യം വിദ്യാർത്ഥികളുടെ ഉന്നമനം അല്ല എന്ന് വ്യക്തമാണെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

v shivankutty  plus one seat crisis  plus one  education  രാഷ്ട്രീയ ലക്ഷ്യങ്ങൾ  വിദ്യാർത്ഥികളുടെ ഉന്നമനം  തിരുവനന്തപുരം  അൺ എയ്‌ഡഡ്  യുഡിഎഫ്
v shivankutty | വിദ്യാഭ്യാസത്തെ സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കരുത്; വി ശിവന്‍കുട്ടി
author img

By

Published : Jul 26, 2023, 3:04 PM IST

v shivankutty | വിദ്യാഭ്യാസത്തെ സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കരുത്; വി ശിവന്‍കുട്ടി

തിരുവനന്തപുരം : മലപ്പുറത്തെ കുട്ടികൾക്ക് അൺ എയ്‌ഡഡ് സ്‌കൂളുകളിൽ ചേരേണ്ട ഗതി വരുന്നുവെന്ന് പറയുന്നവർ മലപ്പുറത്ത് അൺ എയ്‌ഡഡ് സ്‌കൂളുകളിൽ 90 ശതമാനത്തിൽ അധികം അനുവദിച്ചത് യുഡിഎഫ് കാലത്താണെന്ന് അറിയണമെന്നും സർക്കാർ വിദ്യാലയങ്ങൾ കൊണ്ടു വന്നത് എൽഡിഎഫ് ആണെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു. വിദ്യാഭ്യാസത്തെ സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങളോടെ സമീപിക്കുന്ന ഒരു വിഭാഗമുണ്ട്. അവരുടെ ലക്ഷ്യം വിദ്യാർത്ഥികളുടെ ഉന്നമനം അല്ല എന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറത്തെ പ്ലസ് വൺ പ്രവേശനത്തെ ചൊല്ലി വലിയതോതിൽ വിവാദമുണ്ടാക്കാൻ ശ്രമമുണ്ടായി. 1990ന് ശേഷം 15 വർഷമാണ് മുസ്‌ലിം ലീഗ് പ്രതിനിധികൾ പൊതുവിദ്യാഭ്യാസ മന്ത്രാലയത്തെ പ്രതിനിധീകരിച്ചത്. അവർ മലബാറിനു വേണ്ടി പ്രത്യേകിച്ച് മലപ്പുറത്തിന് വേണ്ടി എന്തുചെയ്‌തു. ഫുൾ എ പ്ലസുകാർക്ക് പോലും സീറ്റില്ല എന്നായിരുന്നു അവരുടെ മുതലക്കണ്ണീർ. ഇപ്പോൾ എന്താ അതിനെക്കുറിച്ച് അവർക്ക് പറയാനുള്ളതെന്നും അദ്ദേഹം ചോദിച്ചു.

മലപ്പുറം ജില്ലയിലെ കണക്കുകൾ പരിശോധിച്ചാൽ ഉയർത്തിക്കൊണ്ടുവന്ന ആരോപണങ്ങൾ എല്ലാം നുണക്കോട്ടകൾ ആണെന്ന് വ്യക്തമാകും. എല്ലാ പ്രദേശത്തും സീറ്റുകളുടെയും ബാച്ചുകളുടെയും സന്തുലനാവസ്ഥ നിലനിർത്തുക എന്നത് എൽഡിഎഫ് പ്രഖ്യാപിത ലക്ഷ്യമാണ്. അതുകൊണ്ട് തന്നെയാണ് തുടക്കം മുതൽ ഞാൻ അലോട്ട്‌മെന്‍റ് കഴിഞ്ഞുള്ള കണക്കെടുപ്പിനെക്കുറിച്ചും അതിന് ശേഷമുണ്ടാകുന്ന നടപടികളെക്കുറിച്ചും വ്യക്തമാക്കിയത്.

മലപ്പുറം ജില്ലയിലെ ഗവൺമെന്‍റ് സ്‌കൂളുകളിൽ 190 സയൻസ് ബാച്ചുകളിലായി 12,350 സീറ്റുകളാണുള്ളത്. ഹ്യൂമിനിറ്റീസിൽ 124 ബാച്ചുകളും 8,060 സീറ്റുകളുമാണുള്ളത്. കൊമേഴ്‌സ് വിഭാഗത്തിൽ 164 ബാച്ചുകളും 10,660 സീറ്റുകളുമുണ്ട്. ഇനി എയ്‌ഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകളുടെ കാര്യമെടുക്കാം. 187 സയൻസ് ബാച്ചുകളും 11,220 സീറ്റുകളുമുണ്ട്. ഹ്യൂമാനിറ്റീസിൽ 92 ബാച്ചുകളിലായി 5,520 സീറ്റുകളുള്ളപ്പോൾ കൊമേഴ്‌സിൽ 119 ബാച്ചുകളും 7,140 സീറ്റുകളുമാണുള്ളത്. എല്ലാ കോമ്പിനേഷനുകളും കൂട്ടിയാൽ ആകെ 54,950 സീറ്റുകളാണുള്ളത്.

ഇതു കൂടാതെ സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ 2,850 സീറ്റുകളും ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ 330 സീറ്റുകളും ഐഎച്ച്ആർഡി ഹയർ സെക്കൻഡറികളിൽ 550 സീറ്റുകളും ഉണ്ട്. അങ്ങനെ മലപ്പുറത്ത് ആകെ 58,680 സീറ്റുകളാണ് വരുന്നത്.

ജില്ലയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികളുടെ എണ്ണം 11,873 ആണ്. ജില്ലയിൽ സർക്കാർ, എയ്‌ഡഡ് വിദ്യാലയങ്ങളുടെ എണ്ണമെടുത്താൽ 23,570 സയൻസ് സീറ്റുകളുണ്ട്. മലപ്പുറം ജില്ലയിൽ ഗവൺമെന്‍റ് പോളി ടെക്‌നിക്കുകളിൽ വിവിധ ട്രേഡുകളിലായി 861 സീറ്റുകൾ ഉണ്ട്. എയ്‌ഡഡ് പോളിടെക്‌നിക്കിൽ 378 സീറ്റുകളും ആകെ 1,239 സീറ്റുകളാണുള്ളത്. ജില്ലയിലെ സർക്കാർ ഐറ്റിഐകളിൽ 1,108 സീറ്റുകൾ ലഭ്യമാണ്.

ഇങ്ങനെ കൂട്ടിയാൽ മൊത്തം 61,027 സീറ്റുകൾ നിലവിൽ മലപ്പുറം ജില്ലയിലെ കുട്ടികൾക്ക് ലഭ്യമാണ്. ഇതിന് പുറമെയാണ് അൺ എയ്‌ഡഡ് സ്‌കൂളുകളിലെ കണക്കുകൾ. 80 സയൻസ് ബാച്ചുകളിൽ നിന്നായി 4,000 സീറ്റുകളും 47 ഹ്യൂമാനിറ്റീസ് ബാച്ചുകളിലായി 2,350 സീറ്റുകളും 76 കൊമേഴ്‌സ് ബാച്ചുകളിൽ 3,800 സീറ്റുകളും ഉണ്ട്. അതായത് ആകെ 10,150 അൺ എയ്‌ഡഡ് സീറ്റുകൾ ലഭ്യമാണെന്നർത്ഥം.

സ്വാശ്രയ പോളി ടെക്‌നിക്കുകളിൽ 1,762 സീറ്റുകളും സ്വകാര്യ ഐ.റ്റി.ഐ.കളിൽ 2,255 സീറ്റുകളും ഉണ്ട്. അങ്ങനെ എല്ലാം ചേർത്താൽ 75,194 സീറ്റുകൾ മലപ്പുറത്ത് നിലവിലുണ്ട്. പുതിയ ബാച്ചുകൾ അനുവദിച്ചതിലൂടെ 3,180 സീറ്റുകൾ കൂടി ചേർക്കപ്പെടുമ്പോൾ മലപ്പുറത്തെ സീറ്റുകളുടെ എണ്ണം 78,374 ആകും. സി.ബി.എസ്.ഇ. ഹയർ സെക്കൻഡറി സീറ്റുകൾ വേറെയുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.