പ്രധാനമന്ത്രിനരേന്ദ്രമോദിയെ വിമര്‍ശിച്ച് വി.എസ്. അച്യുതാനന്ദന്‍.ഭീകരവാദികള്‍ക്കെതിരായ നടപടി തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാകരുത്. രാജ്യരക്ഷ മുന്‍നിര്‍ത്തിയാകണമെന്നും വിഎസ്.
തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണത്തിനെതിരെയും ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍വി.എസ്. അച്യുതാനന്ദന്‍ രൂക്ഷ വിമർശനം ഉന്നയിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നടത്തിപ്പാവകാശം അദാനിക്ക് ലഭിക്കാൻ മോദി സർക്കാർ വഴിവിട്ട നീക്കങ്ങൾ നടത്തിയെന്നുംസ്വന്തക്കാർക്ക് വേണ്ടി മോദി നിയമവിരുദ്ധമായി പലതും ചെയ്തുവെന്നും വി.എസ്. ആരോപിച്ചു. എന്നാൽ അത്ര എളുപ്പത്തിൽ തിരുവനന്തപുരം വിമാനത്താവളം സ്വന്തക്കാർക്ക്നൽകാൻ ബിജെപിക്ക് കഴിയില്ലെന്ന്വി.എസ്. അച്യുതാനന്ദൻ പറഞ്ഞു.
ഇന്ത്യയെവിറ്റു കിട്ടുന്ന തുക കൊണ്ട് തെരഞ്ഞെടുപ്പിനെനേരിടുകയാണ് ബിജെപിയുടെലക്ഷ്യമെന്നുംഅഴിമതിയുടെ പടുകുഴിയിലാണ് ബിജെപി സർക്കാരെന്നും വി എസ് അച്യുതാനന്ദൻ കുറ്റപ്പെടുത്തി.