തിരുവനന്തപുരം: നേപ്പാൾ ദുരന്തത്തിന്‍റെ അന്വേഷണം അട്ടിമറിക്കാൻ അനുവദിക്കില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. ഇക്കാര്യത്തില്‍ വ്യക്തിപരമായ താല്‍പര്യമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
വിഷയം സംബന്ധിച്ച നേപ്പാൾ സർക്കാരിന്‍റെ റിപ്പോർട്ടിലെ പൊരുത്തക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടു. ഇക്കാര്യം അന്വേഷിക്കാൻ ഇന്ത്യൻ എംബസിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. റിപ്പോർട്ട് കിട്ടിയാല്‍ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കുമെന്നും വി.മുരളീധരൻ വ്യക്തമാക്കി.
നേപ്പാളിലെ റിസോർട്ടിൽ കാർബൺ മോണോക്സൈഡ് ശ്വസിച്ച് മരിച്ച പ്രവീണിന്‍റെ കുടുംബത്തെ ചെങ്കോട്ടുകോണത്തെ വീട്ടിൽ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.