തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. മറ്റു സംസ്ഥാനങ്ങളിൽ കൊവിഡ് രോഗികളുടെ എണ്ണം കുറയുമ്പോൾ കേരളത്തിൽ പ്രതിദിനം കേസുകൾ വർധിക്കുകയാണ്. ഐസിഎംആറിൻ്റെയും ലോകാരോഗ്യ സംഘടനയുടെയും മാർഗനിർദേശങ്ങളിൽ അട്ടിമറിച്ച് സംസ്ഥാനത്തെ കൊവിഡ് മരണനിരക്ക് സർക്കാർ കുറച്ചുകാണിച്ചു. എല്ലാം സാധാരണ നിലയിലായെന്ന തെറ്റിദ്ധാരണ പരത്തുകയാണ് സർക്കാർ.
രോഗവ്യാപന ഘട്ടത്തിൽ സിനിമാശാലകൾ തുറന്നതും സർക്കാർ ഓഫീസുകളുടെ പ്രവർത്തനം പഴയ നിലയിലാക്കിയതും തെറ്റിദ്ധാരണയുണ്ടാക്കും. ഫാഷൻ മാഗസിനുകളുടെ മുഖചിത്രമാകാനാണ് ആരോഗ്യമന്ത്രിക്ക് ഇപ്പോൾ താൽപര്യമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് പ്രതിരോധം പാളിയതിൻ്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കുമാണെന്നും വി മുരളീധരൻ കുറ്റപ്പെടുത്തി.