തിരുവനന്തപുരം: കോൺഗ്രസിന്‍റെ ജനാധിപത്യത്തെ തുറന്നുകാട്ടുന്നതായിരുന്നു അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട മല്ലികാർജുൻ ഖാർഗെയെ അഭിനന്ദിക്കുന്നു. രണ്ട് കോൺഗ്രസുകാർ തമ്മിലാണ് മത്സരം നടന്നത്.
തെരഞ്ഞെടുപ്പാകുമ്പോൾ ഒരാൾക്ക് മാത്രമേ ജയിക്കാൻ കഴിയൂ. ശശി തരൂർ കോൺഗ്രസ് നേതൃത്വത്തിൽ തന്നെയുണ്ടാകുമെന്നും സതീശൻ പറഞ്ഞു.