തിരുവനന്തപുരം: ബഫർസോൺ വിഷയത്തിൽ ഇന്നലത്തെ ഉന്നതതല യോഗത്തോടെ കൂടുതൽ അവ്യക്തതയെന്ന് പ്രതിപക്ഷ നേതാവ്. വിധി വന്ന ശേഷമുള്ള സർവേയല്ല പ്രസിദ്ധീകരിച്ചത്. പരാതിയുള്ളവർ പരാതി നൽകണമെന്നാണ് പറഞ്ഞിരിക്കുന്നത്, എന്നാൽ സാധാരണക്കാർക്ക് ഇത് പ്രായോഗികമല്ലെന്ന് വിഡി സതീശന്‍ പറഞ്ഞു.
വിഷയത്തിൽ സർക്കാരിന് ഇപ്പോഴും ആശയക്കുഴപ്പം നിലനിൽക്കുകയാണ്. ഇപ്പോൾ ബഫർ സോൺ പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളിൽ സജീവമായ ജനജീവിതം നിലനിൽക്കുന്നു. കോടതിയിൽ സർക്കാർ ഏത് സർവേയാണ് സമർപ്പിക്കുന്നതെന്ന് വ്യക്തമല്ലെന്ന് അദ്ദേഹം അറിയിച്ചു.
ബഫർ സോൺ വിഷയത്തിൽ തീരുമാനമെടുക്കാൻ കോടതിയിൽ നിന്നും കുറച്ചു കൂടി സമയം സർക്കാർ ആവശ്യപ്പെടണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.