ETV Bharat / state

V D Satheesan About Inkel Allegation | ഇൻകെൽ അഴിമതി ഒതുക്കി തീർക്കാൻ അനുവദിക്കില്ല : വിഡി സതീശൻ

ഇൻകെൽ അഴിമതി (inkel allegation) ഒതുക്കി തീർക്കാനാവില്ല. മുഖ്യമന്ത്രിക്ക്‌ പരാതി ലഭിച്ചിട്ട്‌ മൂന്ന്‌ കൊല്ലത്തോളമാകുന്നു. സമഗ്രമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും വി ഡി സതീശൻ

V D Satheesan About Inkel Allegation  V D Satheesan speaking about inkel allegation  inkel solar tender allegation  inkel allegation  kseb solar plan  ഇൻകലിനു എതിരായ ആരോപണത്തെ കുറിച്ച്‌ വിഡി സതീശൻ  ആരോപണത്തില്‍ കോടതി മേല്‍നോട്ടത്തിയിലുള്ള അന്വേഷണം  അഞ്ച് കോടിയുടെ അഴിമതി ഇൻകലിൽ നടന്നു  തമിഴ്‌നാട് റിച്ച് ഫൈറ്റോകെയര്‍ എന്ന കമ്പനി  ഇൻകൽ അഴിമതിയിൽ മുഖ്യമന്ത്രി മൗനം പാലിച്ചു
V D Satheesan About Inkel Allegation
author img

By ETV Bharat Kerala Team

Published : Sep 29, 2023, 10:58 PM IST

തിരുവനന്തപുരം: ഇന്‍കെലിന് (inkel) എതിരെ ഉയര്‍ന്ന ആരോപണത്തില്‍ കോടതി മേല്‍നോട്ടത്തിലുള്ള സമഗ്രമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും സ്വന്തക്കാരെക്കൊണ്ട് അന്വേഷണം നടത്തി അഴിമതി (corruption) ഒതുക്കി തീര്‍ക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ (v d satheesan). എ ഐ ക്യാമറയിലും കെ ഫോണിലും നടന്നതിന് തുല്യമായ അഴിമതിയാണ്
കെഎസ്ഇബിയുടെ (KSEB SOLAR PLAN) സൗരോര്‍ജ പദ്ധതികളിലും നടന്നിരിക്കുന്നതെന്നും പൊതുമേഖല സ്ഥാപനങ്ങളെയും സര്‍ക്കാരിന് പങ്കാളിത്തമുള്ള കമ്പനികളെയും മറയാക്കി സംസ്ഥാനത്ത് ഒരേ രീതിയിലുള്ള അഴിമതിയാണ് പിണറായി സര്‍ക്കാര്‍ നടത്തുന്നതെന്നും വി ഡി സതീശൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി (V D Satheesan About Inkel Allegation).

സൗരോര്‍ജ പദ്ധതിയുടെ മറവില്‍ ഇന്‍കെലില്‍ നടന്നത് എ ഐ ക്യാമറയിലും കെ ഫോണിലും നടന്നതിന് സമാനമായ അഴിമതിയാണ്. 2020ല്‍ പരാതി കിട്ടിയിട്ടും മുഖ്യമന്ത്രി മൗനം പാലിച്ചു. കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണത്തിന് സര്‍ക്കാര്‍ തയാറാകണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.

കഞ്ചിക്കോടും ബ്രഹ്‌മപുരത്തുമായി ഏഴ് മെഗാവാട്ട് സൗരോര്‍ജ പദ്ധതിയില്‍ മാത്രം അഞ്ച് കോടിയോളം രൂപയുടെ കോഴ ഇടപാടാണ് നടന്നതെന്ന് സതീശൻ ആരോപിച്ചു. കെഎസ്ഇബി പ്ലാന്‍റുകള്‍ സ്ഥാപിക്കുന്നതിനുള്ള കരാര്‍, വ്യവസായ മന്ത്രി പി രാജീവ്‌ (industrial minister P Rajeev) ചെയര്‍മാനായ ഇന്‍കെലിനാണ് നൽകിയത്. എന്നാല്‍ ചട്ടവിരുദ്ധമായി ഈ കരാര്‍ 2020 ജൂണില്‍ 33.95 കോടി രൂപയ്ക്ക് തമിഴ്‌നാട് ആസ്ഥാനമായുള്ള റിച്ച് ഫൈറ്റോകെയര്‍ എന്ന കമ്പനിക്ക് ഉപകരാറായി നല്‍കിയെന്നും ഒരു വാട്ടിന് 56 രൂപ നിരക്കില്‍ കെഎസ്ഇബി നല്‍കിയ കരാറാണ് 44 രൂപയ്ക്ക് സ്വകാര്യ കമ്പനിക്ക് മറിച്ചുവിറ്റതെന്നും സതീശൻ ആരോപിച്ചു.

മുഖ്യമന്ത്രിക്ക്, ചട്ടം ലംഘിച്ചുള്ള ഉപകരാറിനെയും അഴിമതിയെയും കുറിച്ച് മൂന്ന് വര്‍ഷം മുന്‍പ് പരാതി ലഭിച്ചിരുന്നു. സര്‍ക്കാര്‍ സ്വീകരിച്ചത് അഴിമതിയ്ക്ക്‌ കുടപിടിക്കുകയെന്ന നിലപാടാണ്. ഇപ്പോള്‍ സര്‍ക്കാര്‍ നടത്തുന്നത് ഇന്‍കെലിന് എതിരെ ഉയര്‍ന്ന അഴിമതിയെ കുറിച്ച് എംഡിയെ കൊണ്ടുതന്നെ അന്വേഷിപ്പിക്കുകയെന്ന വിരോധാഭാസമാണ്.

തന്‍റെ വ്യാജ ഒപ്പിട്ടാണ് കരാര്‍ നേടിയതെന്ന ഇന്‍കെല്‍ മുന്‍ എംഡിയുടെ വെളിപ്പെടുത്തലില്‍ ശാസ്ത്രീയ പരിശോധന പോലും നടത്തിയിട്ടില്ലെന്നും വി ഡി സതീശൻ ആരോപിച്ചു.ഇൻകെലിന് എതിരെയുള്ള ആരോപണത്തിൽ ശരിയായ അന്വേഷണം വേണമെന്ന്‌ സർക്കാരിനോട് വിഡി സതീശൻ ആവശ്യപ്പെട്ടു. ഇൻകെൽ അഴിമതി ആരോപണത്തെ കുറിച്ച്‌ അന്വേഷിക്കാൻ സർക്കാർ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്‌.

സിയാൽ,കൊച്ചി മെട്രോ പ്രതിനിധികൾ,കെഎസ്‌ഇബി മുൻ ചീഫ്‌ എൻജീനിയർ കെ ശിവദാസ്‌ എന്നിവരാണ്‌ ഇൻകെൽ അഴിമതി ആരോപണത്തെ കുറിച്ച്‌ അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച സമിതിയിലുള്ളത്‌. പ്രത്യേക ബോർഡ്‌ യോഗം ചേർന്നാണ്‌ സമിതി അംഗങ്ങളെ തീരുമാനിച്ചത്‌. ഇൻകെൽ കോഴ ഇടപാടിൽ ജനറൽ മനേജർ സാംറൂഫസ്‌ ഇപ്പോൾ സസ്‌പെൻഷനിലാണ്‌.

കെഎസ്‌ഇബിയുമായി കരാർ ഒപ്പിട്ടത്‌ സാംറൂഫസ്‌ ആയിരുന്നു. ഇൻകെൽ തന്നെ പദ്ധതി പൂർത്തിയാക്കണമെന്നായിരുന്നു കരാറിൽ. കൂടാതെ ഉപകരാർ കൊടുക്കാൻ വ്യവസ്ഥയില്ലായിരുന്നു.ഇത് മറികടന്നാണ്‌ തമിഴ്‌നാട്ടിലെ കമ്പനിക്ക്‌ കരാർ നൽകിയത്‌.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.