ETV Bharat / state

'പരിതാപകരം, ദിശാബോധമില്ലാത്ത ബജറ്റ്'; അന്യായ നികുതി നിര്‍ദേശങ്ങള്‍ പിന്‍വലിക്കണമെന്ന് വിഡി സതീശന്‍ - kerala news

ഏറ്റവും പരിതാപകരമായ ബജറ്റ് എന്നാണ് സംസ്ഥാന ബജറ്റിനെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വിശേഷിപ്പിച്ചത്.

V D Satheesan slams Kerala budget  വി ഡി സതീശന്‍  പ്രതിപക്ഷ നേതാവ്  സംസ്ഥാനത്തെ ധന പ്രതിസന്ധി  വി ഡി സതീശന്‍ നിയമസഭയില്‍ ബജറ്റിനെതിരെ  V D Satheesan assembly speech on Kerala budget  kerala news  കേരള വാര്‍ത്തകള്‍
വി ഡി സതീശന്‍
author img

By

Published : Feb 8, 2023, 4:23 PM IST

തിരുവനന്തപുരം : സംസ്ഥാന ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ച അശാസ്ത്രീയവും അന്യായവുമായ നികുതി നിർദേശങ്ങൾ പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിയമസഭയില്‍. സംസ്ഥാനത്തെ ധന പ്രതിസന്ധിക്ക്‌ പ്രധാന കാരണം നികുതി പിരിവിൽ ഉണ്ടായ പരാജയമാണ്. അതിന് ജനങ്ങളെ കൊള്ളയടിക്കുന്ന നടപടി അനുവദിക്കാൻ കഴിയില്ല.

27 ബജറ്റ് ചർച്ചകളിൽ പങ്കെടുത്തിട്ടുള്ള താൻ കണ്ട ഏറ്റവും പരിതാപകരവും ദിശാബോധമില്ലാത്തതുമായ ബജറ്റാണ് ഇത്തവണത്തേതെന്നും സതീശൻ പറഞ്ഞു. ഐജിഎസ്‌ടി വാങ്ങുന്നതില്‍ സംസ്ഥാനം ദയനീയമായി പരാജയപ്പെട്ടിട്ടുണ്ട്. ഇതിലൂടെ 5,000 കോടിയുടെ നഷ്‌ടമെങ്കിലും സംസ്ഥാനത്തിന് ഉണ്ടായിട്ടുണ്ട്.

5,000 കോടി മുതൽ 10,000 കോടി വരെ സ്വർണത്തിൽ നിന്ന് നികുതി വരുമാനം കണ്ടെത്താൻ കഴിയുമായിരുന്നു. എന്നാൽ ഇതിന് നടപടി ഇല്ലാത്തതുകൊണ്ട് സ്വർണക്കടത്ത് വ്യാപകമായിരിക്കുകയാണ്. ഒരു പരിശോധന പോലും നടക്കാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.

കേന്ദ്രം സംസ്ഥാനത്തിന് ഒന്നും തന്നില്ല എന്ന് മാത്രമാണ് ധനമന്ത്രി പറയുന്നത്. എന്നാൽ കേന്ദ്രത്തിൽ നിന്ന് കിട്ടിയ കാര്യങ്ങൾ പറയുന്നില്ല. റവന്യൂ ഡെഫിഷ്യൻസി ഗ്രാൻഡ് കേരളത്തിന് കിട്ടിയിട്ടുണ്ട്.

ജിഎസ്‌ടി വിഹിതത്തിൽ 750 കോടിയൊഴികെ ബാക്കിയെല്ലാം ലഭിച്ചിട്ടുണ്ട്. ഇതൊന്നും പറയാതെയാണ് കഴിയുന്ന മുഴുവൻ മേഖലയിലും നികുതി വർധിപ്പിച്ചത്. സാമൂഹ്യ സുരക്ഷാഫണ്ട് എന്ന മറയാണ് ഇതിന് ഉപയോഗിക്കുന്നതെന്നും സതീശൻ പറഞ്ഞു.

കുടുംബങ്ങള്‍ക്ക് അധിക ബാധ്യതയുണ്ടാകും: മദ്യവില വർധിപ്പിച്ചാൽ മയക്കുമരുന്നിലേക്ക് ജനങ്ങൾ പോകും. ഇത് ഗുരുതരമായ സ്ഥിതിയിലേക്ക് നയിക്കും. കേന്ദ്രസർക്കാരിന്‍റെ ഇന്ധനത്തിന്‍ മേലുള്ള അമിത നികുതിക്കെതിരെ സമരം ചെയ്യുമ്പോഴാണ് സംസ്ഥാനത്ത് സെസ് ഏർപ്പെടുത്തിയത്. ഇത് സംസ്ഥാനത്തെ സമ്പദ്‌ വ്യവസ്ഥയെ സാരമായി ബാധിക്കും.

വിലക്കയറ്റം വലിയ രീതിയിൽ വർധിക്കും. ഇത് ഒരു കുടുംബത്തിന് 3,000 മുതൽ 4,000 രൂപ വരെ അധിക ബാധ്യത ഉണ്ടാക്കുമെന്നും സതീശൻ പറഞ്ഞു. ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്ത് 6 തവണ ഇന്ധന നികുതി വർധിപ്പിക്കുകയും 4 തവണ കുറയ്ക്കുകയുമാണ് ചെയ്‌തത്. ഇതിലൂടെ 600 കോടിയുടെ വരുമാനം മാത്രമാണ് ഉണ്ടായത്.

ഇന്ധന നികുതിയിലൂടെ 6,000 കോടി രൂപ സംസ്ഥാന ഖജനാവിൽ എത്തിയിട്ടുണ്ട്. ഇതിനുശേഷവും വീണ്ടും സെസ് എന്നത് ശരിയല്ല. ഭൂമിയുടെ ന്യായവില വർധിപ്പിച്ചത് അശാസ്ത്രീയമാണ്. പല സ്ഥലങ്ങളിലും വിപണി വിലയേക്കാൾ കൂടുതലാണ് ന്യായവില. ഇത്തരം നിർദേശങ്ങൾ വിപണിയെ തകർക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.