തിരുവനന്തപുരം: ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വേണ്ടി പുരപ്പുറത്ത് കയറി നിന്ന് വാദിക്കുന്നവരാണ് 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിനെതിരെ സൈബർ ആക്രമണം നടത്തുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. ആര് വിമര്‍ശിച്ചാലും അവരുടെ കഥകഴിക്കുമെന്ന നിലപാടാണ് സിപിഎമ്മിനുള്ളത്. നര്‍മബോധത്തോടെ കാണേണ്ട പരസ്യത്തിനെതിരെ സിപിഎം അനുയായികള്‍ വലിയ സൈബര്‍ ആക്രമണമാണ് നടത്തുന്നത്. ഇത്തരത്തില്‍ ആക്രമണമുണ്ടായാല്‍ കൂടുതല്‍ പേര്‍ സിനിമ കാണും എന്നല്ലാതെ മറ്റൊന്നും സംഭവിക്കാനില്ലെന്നും സതീശന്‍ പറഞ്ഞു.
കേരളത്തിലെ റോഡിന്‍റെ അവസ്ഥകളെ കുറിച്ചും സർക്കാരിന്‍റെ നിലപാടിനേയും പ്രതിപക്ഷ നേതാവ് വിമർശിച്ചു. റോഡില്‍ കുഴിയില്ലെന്ന് പറയുന്നത് പൊതുമരാമത്ത് മന്ത്രി മാത്രമാണെന്ന് വി ഡി സതീശൻ പറഞ്ഞു. പൊതുജനവും പ്രതിപക്ഷവും കോടതിയും റോഡില്‍ കുഴിയുണ്ടെന്നാണ് പറയുന്നത്. എന്നാല്‍, മന്ത്രി ഇത് സമ്മതിക്കുന്നില്ല.
കോടികള്‍ അനുവദിച്ച് എല്ലാം നികത്തിയെന്നാണ് മന്ത്രി പറയുന്നത്. ഇത് തന്നെയാണ് ഈ സര്‍ക്കാറിലെ മന്ത്രിമാരുടെയെല്ലാം നിലപാട്. സര്‍ക്കാര്‍ ആശുപത്രിയില്‍ പോകുന്നവര്‍ക്കൊന്നും മരുന്ന് കിട്ടാത്ത അവസ്ഥയിലും ആരോഗ്യ മന്ത്രി പറഞ്ഞത് മരുന്ന് ക്ഷാമമില്ലെന്നാണ്. വീഴ്‌ചകളെ പ്രതിപക്ഷമടക്കം ചൂണ്ടികാട്ടിയാലും അത് അംഗീകരിക്കാതിരിക്കുകയാണ് മന്ത്രിമാര്‍ ചെയ്യുന്നതെന്നും സതീശന്‍ പറഞ്ഞു.
റോഡില്‍ കുഴിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് പറയാന്‍ പാടില്ലെന്ന വിചിത്ര നിലപാടാണ് പൊതുമരാമത്ത് മന്ത്രി സ്വീകരിക്കുന്നത്. അതിന് വിചിത്രമായ കാരണങ്ങളാണ് നിരത്തുന്നത്. റോഡിലെ കുഴി നികത്താനുള്ള നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടതെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.