ETV Bharat / state

ഏക സിവില്‍ കോഡ് : 'ഇ എം എസിന്‍റെ നിലപാട് തെറ്റായിരുന്നുവെന്ന് പറയാൻ സിപിഎം തയ്യാറാകുമോ' ; ചോദ്യവുമായി പ്രതിപക്ഷ നേതാവ് - ucc

ഏക സിവിൽ കോഡ് വിഷയത്തിൽ സിപിഎമ്മിന് ഇരട്ടത്താപ്പാണെന്നും കോൺഗ്രസ് എടുത്തത് ശബരിമല വിഷയത്തിലെ നിലപാട് തന്നെയാണെന്നും വി ഡി സതീശൻ

Vd satheesan  യുസിസി  സിപിഎം  ഏക സിവിൽ കോഡ്  ജയറാം രമേശ്‌  യുസിസിയിൽ കോൺഗ്രസ്  വി ഡി സതീശൻ  പ്രതിപക്ഷ നേതാവ്  opposition leader  uniform civil code  ucc  cpm
Vd satheesan
author img

By

Published : Jul 5, 2023, 10:08 PM IST

വി ഡി സതീശൻ മാധ്യമങ്ങളോട്

തിരുവനന്തപുരം : ഏക സിവിൽ കോഡിനെ എതിർക്കുന്ന സിപിഎം ഇ എം എസിന്‍റെ നിലപാട് തെറ്റായിരുന്നു എന്ന് പറയാൻ തയ്യാറാകുമോയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. 1987ൽ യുസിസി നടപ്പാക്കണം എന്നായിരുന്നു സിപിഎം നിലപാട്. വിഷയത്തില്‍ സിപിഎമ്മിന് ഇരട്ടത്താപ്പാണ്. ഏക സിവിൽ കോഡിൽ ചിലരെ മാത്രം പ്രതിഷേധത്തിന് വിളിച്ച് സിപിഎം രാഷ്‌ട്രീയ ലാഭം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വിഷയത്തിൽ കോൺഗ്രസ്‌ നിലപാട് ജയറാം രമേശ്‌ ആദ്യമേ പ്രഖ്യാപിച്ചിട്ടുണ്ട്. കോൺഗ്രസ് ദേശീയ പാർട്ടി ആയതിനാൽ സമര രീതികൾ ചർച്ച ചെയ്‌ത് മാത്രമേ നടപ്പിലാക്കാൻ സാധിക്കുകയുള്ളൂ. ശബരിമല വിഷയത്തിലെ അതേ നിലപാട് ആണ് കോൺഗ്രസ്‌ ഏക സിവിൽ കോഡിലും എടുത്തിരിക്കുന്നത്.

also read : കൈതോലപായയിൽ പണം കടത്തല്‍ ആരോപണം; ജി. ശക്തിധരൻ്റെ മൊഴിയെടുക്കൽ പൂർത്തിയായി

യുസിസിയിൽ സ്‌റ്റേറ്റിസം പാടില്ല : മത കാര്യങ്ങളിൽ സ്റ്റേറ്റ് ഇടപെടരുത്. അതാത് മതങ്ങളിൽ നിന്ന് നവീകരണം ഉണ്ടാവണം. അതേസമയം ഇടതുപക്ഷവും സംഘടനകളും നിലവിലെ നിയമ വ്യവസ്ഥ തകർക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കെതിരെ കേസെടുക്കുകയും ഇതിന്‍റെ പേരിൽ മാധ്യമപ്രവർത്തകരുടെ വീടുകളിൽ റെയ്‌ഡ് നടത്തുകയുമാണ്.

കേരളത്തിൽ ഇരട്ട നീതി : മറുനാടൻ മലയാളി എന്ന ഓൺലൈൻ മാധ്യമത്തിലെ ജീവനക്കാരുടെ വീടുകളില്‍ റെയ്‌ഡ് നടത്തുന്നത് എന്തിനാണെന്നും മോന്‍സണ്‍ വിഷയത്തിൽ വാർത്ത എഴുതിയ ദേശാഭിമാനിയിലെ മാധ്യമ പ്രവർത്തകന്‍റെ വീട്ടിൽ പരിശോധന നടത്തിയോയെന്നും അദ്ദേഹം ചോദിച്ചു. കേരളത്തിലെ പൊലീസ് ഇതുവരെയില്ലാത്ത രീതിയിൽ ദുരുപയോഗം ചെയ്യപ്പെടുന്നു. കേരളത്തിൽ നടപ്പാക്കുന്നത് ഇരട്ട നീതിയാണ്. ഇഷ്‌ടമുള്ളവരെ ചേർത്ത് പിടിക്കുകയും അല്ലാത്തവർക്കെതിരെ കള്ളക്കേസ് എടുക്കുകയും ചെയ്യുന്ന പ്രവണതയാണ് പൊലീസിനെന്നും സതീശൻ കുറ്റപ്പെടുത്തി.

also read : 'തല്ലിച്ചതച്ചും കള്ളക്കേസുകളെടുത്തും നിശബ്‌ദമാക്കാമെന്ന് കരുതേണ്ട'; പൊലീസിനെതിരെ വി ഡി സതീശന്‍

പൊലീസിനെതിരെ കോൺഗ്രസ് : മുഖ്യമന്ത്രിയുടേയും സര്‍ക്കാരിന്‍റേയും സിപിഎമ്മിന്‍റേയും ഇഷ്‌ടക്കാര്‍ നടത്തുന്ന പകല്‍ക്കൊള്ളയും കമ്മിഷന്‍ ഇടപാടുകളും അധികാര ദുര്‍വിനിയോഗവും ചൂണ്ടിക്കാട്ടിയതിലുള്ള വിരോധം തീര്‍ക്കാൻ പൊലീസിനെ ദുരുപയോഗം ചെയ്യുകയാണെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയുടേയും സിപിഎമ്മിന്‍റേയും ഗുണ്ടാസംഘമായി പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള ഒരു വിഭാഗം ഇപ്പോഴും തുടരുന്നത് സേനയുടെ അന്തസ് കെടുത്തുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തിരുവനന്തപുരം ജില്ല പൊലീസ് ആസ്ഥാനത്തേക്ക് കോൺഗ്രസ് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞതിനെതിരെ സംസാരിച്ചപ്പോഴായിരുന്നു ഈ ആരോപണങ്ങൾ.

also read : UCC Controversy | 'ഏക സിവിൽ കോഡിൽ കോൺഗ്രസിന് രണ്ട് അഭിപ്രായമില്ല' ; സിപിഎം മുതലെടുപ്പിന് ശ്രമിക്കുന്നുവെന്ന് താരിഖ് അൻവർ

ഇതിന് പുറമെ, പനിമരണങ്ങൾ സർക്കാർ മറച്ചുവയ്ക്കു‌ന്നു. ആശുപത്രികളിൽ ആവശ്യത്തിന് മരുന്നില്ല. ആശുപത്രികളിൽ ഡോക്‌ടർമാരും സ്റ്റാഫുമില്ല. അതിനാൽ അടിയന്തര ആവശ്യങ്ങൾക്കായുള്ള ഫണ്ട്‌ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.