ETV Bharat / state

V D Satheesan on Puthuppally Victory 'പുതുപ്പള്ളിയിലെ വിജയം കേഡർ പാർട്ടിയെ വെല്ലുന്ന പ്രവർത്തന മികവ്'; ക്രെഡിറ്റ് ടീം യുഡിഎഫിനെന്ന് വിഡി സതീശൻ - കോണ്‍ഗ്രസ്

V D Satheesan on Puthuppally bypoll : ലോക്‌സഭയിലും തദ്ദേശ തെരഞ്ഞെടുപ്പിലും വിജയം ആവര്‍ത്തിക്കാമെന്നും ജനങ്ങള്‍ ആഗ്രഹിക്കുന്നതു പോലെ ജനവിരുദ്ധ സര്‍ക്കാരിനെ 2026-ല്‍ താഴെയിറക്കാമെന്നും വി ഡി സതീശൻ കൂട്ടിചേർത്തു

Etv Bharat V D Satheeshan on Puthupally Bypoll Victory  V D Satheeshan on Puthupally Bypoll Victory  Puthupally Bypoll  Chandy Oommen  Jaik C Thomas  Puthupally Bypoll  വി ഡി സതീശൻ
V D Satheeshan on Puthuppally Bypoll Victory
author img

By ETV Bharat Kerala Team

Published : Sep 8, 2023, 3:36 PM IST

തിരുവനന്തപുരം: പുതുപ്പള്ളിയിലെ വിജയം കേഡർ പാർട്ടിയെ വെല്ലുന്ന യു ഡി എഫിന്‍റെ പ്രവർത്തനമാണ് കാണിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ (V D Satheesan on Puthuppally Bypoll Victory). തൃക്കാക്കരയ്ക്ക് (Thrikkakara Bypoll) പിന്നാലെ പുതുപ്പള്ളിയിലും വിജയം കൈവരിച്ചതിന് കാരണമതാണെന്നും ക്രെഡിറ്റ് ടീം യുഡിഎഫിനുള്ളതാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

രാപ്പകല്‍ വ്യത്യാസമില്ലാതെ പ്രവര്‍ത്തകരും നേതാക്കളും ഒരേ മനസോടെ പ്രവര്‍ത്തിച്ചു. പോരായ്മകള്‍ തിരിച്ചറിഞ്ഞു, അത് തിരുത്തി. സംഘടനാ സംവിധാനത്തെ കുറ്റമറ്റരീതിയില്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിപ്പിക്കാനായതും വിജയത്തിന് കാരണമായെന്നും വി ഡി സതീശൻ ചൂണ്ടിക്കാട്ടി. ഒറ്റക്കെട്ടായി പോരാടിയാല്‍ ലോക്‌സഭയിലും തദ്ദേശ തെരഞ്ഞെടുപ്പിലും വിജയം ആവര്‍ത്തിക്കാമെന്നും, ജനങ്ങള്‍ ആഗ്രഹിക്കുന്നതു പോലെ ജനവിരുദ്ധ സര്‍ക്കാരിനെ 2026-ല്‍ താഴെയിറക്കാമെന്നും അദ്ദേഹം കൂട്ടിചേർത്തു.

  • " class="align-text-top noRightClick twitterSection" data="">

വി ഡി സതീശന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം: ഏത് കേഡര്‍ പാര്‍ട്ടിയെയും വെല്ലുന്ന രീതിയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്താനും വിജയത്തിലെത്തിക്കാനുമുള്ള സംഘടനാശേഷി യു.ഡി.എഫിനുണ്ടെന്ന് തൃക്കാക്കരയ്ക്ക് പിന്നാലെ പുതുപ്പള്ളിയിലും നമ്മള്‍ തെളിയിച്ചു. ജനവിരുദ്ധ സര്‍ക്കാരിനെതിരെ പേരാടാനും മുന്നോട്ട് കുതിക്കാനുമുള്ള ഇന്ധനമാണ് ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളി ഇന്ന് യു.ഡി.എഫിന് നല്‍കിയത്. സ്‌നേഹം കൊണ്ട് ലോകം ജയിച്ച ഉമ്മന്‍ ചാണ്ടിക്ക് പുതുപ്പള്ളി തിരിച്ച് നല്‍കിയ ആദരവാണ് യു.ഡി.എഫിന്റെ ചരിത്ര വിജയം. സര്‍ക്കാരിനെതിരായ ജനവികാരം എത്രമാത്രം വലുതാണെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു. വോട്ടു ചെയ്തത് പുതുപ്പള്ളിയാണെങ്കിലും ഫലത്തില്‍ പ്രതിഫലിച്ചത് കേരളത്തിന്റെ പൊതുമനസാണ്. #TeamUDF നുള്ളതാണ് ഈ വിജയത്തിന്റെ ക്രെഡിറ്റ്. രാപ്പകല്‍ വ്യത്യാസമില്ലാതെ പ്രവര്‍ത്തകരും നേതാക്കളും ഒരേ മനസോടെ പ്രവര്‍ത്തിച്ചു. പോരായ്മകള്‍ തിരിച്ചറിഞ്ഞു, അത് തിരുത്തി. സംഘടനാ സംവിധാനത്തെ കുറ്റമറ്റരീതിയില്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിപ്പിക്കാനായി. കൂട്ടായ്മയുടെയും സംഘബോധത്തിന്റെയും സ്‌നേഹത്തിന്റെയും വിജയമാണ് പുതുപ്പള്ളിയില്‍ കണ്ടത്. ഒറ്റക്കെട്ടായി നിന്ന് പോരാടിയാല്‍ ലോക്‌സഭയിലും തദ്ദേശ തെരഞ്ഞെടുപ്പിലും നമുക്ക് വിജയം ആവര്‍ത്തിക്കാം. ജനങ്ങള്‍ ആഗ്രഹിക്കുന്നതു പോലെ ഈ ജനവിരുദ്ധ സര്‍ക്കാരിനെ 2026-ല്‍ താഴെയിറക്കാം. പുതുപ്പള്ളിയിലെ വോട്ടര്‍മാര്‍ക്കും ഒപ്പം നിന്ന കേരള ജനതയ്ക്കും യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും നന്ദി. ഹൃദയാഭിവാദ്യങ്ങള്‍.

Also Read: Puthuppally by election result: 'അടി സർക്കാരിന്, ജയം ചാണ്ടി ഉമ്മന്': നിറഞ്ഞ മനസ്സോടെ പുതുപ്പള്ളി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.