ETV Bharat / state

VD Satheesan | 'പിൻവാതിൽ നിയമന വിവരം പുറത്തുപോയത് അന്വേഷിക്കാനാണ് കേരളത്തില്‍ പൊലീസ്' ; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

മാധ്യമ പ്രവർത്തകയ്‌ക്കെതിരായ കേസിലും അഴിമതി ആരോപണങ്ങളിലും കേരള പൊലീസിനേയും സർക്കാരിനേയും വിമർശിച്ച് പ്രതിപക്ഷ നേതാവ്

author img

By

Published : Jun 16, 2023, 2:59 PM IST

Updated : Jun 16, 2023, 3:58 PM IST

V D satheesan  V D satheesan criticized government actions  V D satheesan about uralungal  V D satheesan criticized kerala police  kerala police  വി ഡി സതീശൻ  മാധ്യമ പ്രവർത്തക  പ്രതിപക്ഷ നേതാവ്  കേരള പൊലീസ്  പിൻവാതിൽ നിയമന വാർത്ത  വി ഡി സതീശൻ
V D satheesan
കേരളത്തിലെ പൊലീസ് ലോക്കപ്പിൽ കിടക്കുകയാണ്

തിരുവനന്തപുരം : പൊതുമേഖല സ്ഥാപനത്തിലെ പിൻവാതിൽ നിയമനത്തിന്‍റെ വാർത്ത എങ്ങനെ പുറത്തുപോയി എന്ന് അന്വേഷിക്കാനാണ് കേരളത്തില്‍ പൊലീസെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തുടർച്ചയായി മാധ്യമങ്ങളെ ഭീഷണിപ്പെടുത്താൻ പൊലീസിനെ ഉപയോഗിക്കുകയാണ്. കേരളത്തിലെ പൊലീസ് കൈകാലുകൾ വരിഞ്ഞുകെട്ടപ്പെട്ട് ലോക്കപ്പിൽ കിടക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഒരു സംഘം കേരള പൊലീസിനെ ഹൈജാക്ക് ചെയ്‌തിരിക്കുന്നു. പാർട്ടിക്കും സർക്കാരിനും എസ് എഫ് ഐക്കും എതിരെ വാർത്ത കൊടുത്താൽ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണെന്നും വിഡി സതീശന്‍ പറഞ്ഞു.

മുഖ്യമന്ത്രി പണ്ട് എല്ലാ കാര്യങ്ങളും ശിവശങ്കറിന് വിട്ടുകൊടുത്തത് പോലെ ഇപ്പോൾ ഉദ്യോഗസ്ഥർക്ക് സേനയുടെ ഭരണം വിട്ടുകൊടുത്തിരിക്കുകയാണ്. തനിക്കും കെ പി സി സി പ്രസിഡന്‍റിനുമെതിരെ എടുത്ത കേസുകള്‍ നിയമപരമായി നേരിടും. 10 കോടി നൽകാൻ ഗാരന്‍റി വേണ്ട, എന്നാൽ 25 ലക്ഷം കൊടുക്കാൻ കെ സുധാകരന്‍റെ ഗാരന്‍റി വേണമെന്ന് പറയുമ്പോൾ തന്നെ അത് കള്ളക്കേസാണെന്ന് മനസിലാക്കാം.

ഊരാളുങ്കലും സർക്കാരും : അഴിമതിക്കെതിരെ സംസാരിക്കുമ്പോഴാണ് കേസ്. എന്നാല്‍ സി പി എമ്മിന്‍റെ അഴിമതിപ്പണം പാർക്ക്‌ ചെയ്യുന്ന സ്ഥലമാണ് ഉരാളുങ്കൽ സൊസൈറ്റി. എല്ലാ വഴികളും അവസാനിക്കുന്നത് മുഖ്യമന്ത്രിയുടെ വീട്ടിലെ പെട്ടി ഇരിക്കുന്ന സ്ഥലത്താണ്. ബാക്കി ലേബർ സൊസൈറ്റികൾക്കൊന്നും ബാധകമല്ലാത്ത എല്ലാം ഉരാളുങ്കലിന് സാധിക്കും. മുഖ്യമന്ത്രിയുടെ ഒത്താശയോടെ ഖജനാവ് കൊള്ളയടിക്കുകയാണ്.

കൃത്യമായ കഴിവും അനുഭവ സമ്പത്തുമുള്ള ആൾക്ക് പണി നൽകുന്ന ടെൻഡർ പ്രൊസീജിയർ ഉരാളുങ്കലിനായി അട്ടിമറിച്ചു. ഒരു എസ്റ്റിമേറ്റും ഇല്ലാതെ നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിന്‍റെ പണി ഉരാളുങ്കലിന് നൽകി. ഉരാളുങ്കലിന് എലിജിബിലിറ്റി സർട്ടിഫിക്കറ്റ് പോലും ഹാജരാക്കണ്ട. യു ഡി എഫ് കാലത്ത് പ്രൈസ് പ്രയോരിറ്റി വച്ചാണ് പദ്ധതികളില്‍ ഉരാളുങ്കലിനെ ചുമതലപ്പെടുത്തിയത്.

ഡിവൈഎഫ്‌ഐ മാഫിയ സംഘമായി മാറി : തെരുവുനായ പ്രശ്‌നം നിയമസഭയിൽ ഉന്നയിച്ചപ്പോൾ പ്രതിപക്ഷത്തെ അധിക്ഷേപിച്ചു. വിഷയത്തില്‍ അസംബ്ലിയിൽ പറഞ്ഞ വാക്ക് സര്‍ക്കാര്‍ പാലിക്കുന്നില്ല. ഡി വൈ എഫ് ഐ മാഫിയ സംഘമായി മാറിയിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

നെതർലൻഡ്‌സ് സന്ദര്‍ശനത്തില്‍ പരിഹാസം : ജനങ്ങൾ ഏറ്റവും കൂടുതൽ പട്ടിണിയും പരിവട്ടവുമായി കഴിയുന്ന സ്ഥലമാണ് ക്യൂബ. അവിടെ തന്നെ മുഖ്യമന്ത്രിയും സംഘവും പഠനം നടത്താൻ പോയത് പ്രത്യേകതയാണ്. കുറച്ച് നാളുകൾക്ക് മുൻപ് മുഖ്യമന്ത്രിയും സംഘവും നെതർലൻഡ്‌സിൽ ഇത്തരത്തില്‍ പോയെങ്കിലും എന്തായി എന്ന് യാതൊരു അറിവുമില്ല. അടുത്തിടെ കെ എസ് ആർ ടി സി ക്ക് മറ്റൊരു രാജ്യത്തിന്‍റെ അവാർഡ് കിട്ടിയതായി കേട്ടു.

അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന കെ എസ് ആർ ടി സി ക്ക് അവാർഡ് നൽകിയ രാജ്യത്തിന്‍റെ അവസ്ഥ എന്താണെന്നാണ് ഞാൻ ആലോചിക്കുന്നത്. പുനർജനി വിഷയത്തിൽ 2020ൽ വിജിലൻസ് അന്വേഷണം നടത്താൻ ഞാൻ വെല്ലുവിളിച്ചതാണ്. എന്നാൽ മുഖ്യമന്ത്രിക്കെതിരെ അഴിമതി ഉന്നയിക്കുമ്പോൾ മാത്രമാണ് മൂന്ന് വർഷത്തിന് ശേഷം വീണ്ടും കേസ് നടപടികൾ അരംഭിച്ചത്. എ ഐ ക്യാമറ അഴിമതിയിൽ ഈ ആഴ്‌ച തന്നെ നിയമ പോരാട്ടം ആരംഭിക്കും.കെ ഫോണിന് എതിരെയുള്ള നിയമ നടപടി രണ്ടാം ഘട്ടമാണെന്നും ഇപ്പോൾ എ ഐ ക്യാമറയ്ക്ക്‌ എതിരെയുള്ള നിയമനടപടികളിൽ ശ്രദ്ധിച്ചിരിക്കുകയാണെന്നും വി ഡി സതീശൻ പറഞ്ഞു.

അതേസമയം കെ പി സി സി യിൽ ദളിത്, വനിത പ്രതിനിധ്യം ഉറപ്പാക്കുമെന്ന് പറഞ്ഞ വി ഡി സതീശൻ, സാധാരണ നേതാക്കൾക്ക് ചുറ്റും എപ്പോഴും ഒരു കൂട്ടം ആളുകൾ കാണുമെന്നും എന്നാൽ തനിക്ക് ചുറ്റും യാതൊരു കോക്കസുമില്ലെന്നും വിശദീകരിച്ചു. യൂത്ത് കോൺഗ്രസ്‌ തെരഞ്ഞെടുപ്പിൽ കക്ഷി ചേരില്ല എന്ന് നേതാക്കൾ ഒറ്റക്കെട്ടായി തീരുമാനിച്ചിട്ടുണ്ട്. ഇത് കോൺഗ്രസിന്‍റെ ചരിത്രത്തിൽ ആദ്യമാണ്.

ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് : പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ 20 സീറ്റും പിടിക്കും. ജയിച്ചാൽ മുഴുവൻ നേതൃത്വത്തിനും ഉത്തരവാദിത്വമുണ്ട്. മുൻപെങ്ങുമില്ലാത്ത തയ്യാറെടുപ്പാണ് കോൺഗ്രസ്‌ പാർലമെന്‍റ് തെരഞ്ഞെടുപ്പിനായി നടത്തുന്നത്. പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ് നടത്തിയവരെ കോൺഗ്രസിൽ നിന്ന് ആരും സംരക്ഷിച്ചിട്ടില്ല. എന്നാൽ പുൽപ്പള്ളിയിൽ അറസ്റ്റ് നടത്താൻ പൊലീസ് കാണിച്ച വേഗത സംസ്ഥാനത്തെ മറ്റ് സഹകരണ ബാങ്ക് തട്ടിപ്പുകൾക്കൊന്നും ഉണ്ടായിട്ടില്ല.

ജനാധിപത്യ വിരുദ്ധമായ മാർഗങ്ങൾ അവലംബിച്ച് പ്രതിപക്ഷം ഒരിക്കലും സർക്കാരിനെ അട്ടിമറിക്കില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.

Last Updated : Jun 16, 2023, 3:58 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.