തിരുവനന്തപുരം : ഉത്ര വധ കേസില്‍ കൊലയാളി സൂരജിന് ഇരട്ടജീവപര്യന്തമാണ് ശിക്ഷ. മറ്റുപല കൊടും ക്രൂരകൃത്യങ്ങളിലും ഇരട്ടജീവപര്യന്തം വിധിച്ച അനുഭവമുണ്ട്. ജീവപര്യന്തമെന്നാൽ മരണം വരെ ജയിലിൽ എന്നാണർഥം. എന്നാല്‍ ഇരട്ട ജീവപര്യന്തം എന്നൊരു ശിക്ഷ ഐപിസിയില്‍( ഇന്ത്യൻ ശിക്ഷാനിയമം) ഇല്ല. സ്വാഭാവികമായും വിഷയം ആശയക്കുഴപ്പമുണ്ടാക്കിയേക്കാം.ജീവപര്യന്തം ശിക്ഷ എന്നാൽ 14 വർഷമാണെന്ന പൊതുബോധം സൃഷ്ടിക്കപ്പെട്ടിട്ടണ്ട്.ആ തെറ്റിദ്ധാരണയാണ് പ്രശ്‌നം.
അങ്ങനെയെങ്കിൽ എങ്ങനെയാണ് ജീവപര്യന്തം പ്രതികൾ 14 വർഷം കഴിഞ്ഞ് പുറത്തിറങ്ങുന്നത്?
ക്രിമിനൽ പ്രൊസീജിയർ കോഡിലെ 432ാം വകുപ്പ് പ്രകാരം തടവ് പുള്ളികൾക്ക് അതത് സംസ്ഥാനങ്ങളിലെ ഗവർണർമാർക്ക് ശിക്ഷ ഇളവുകൾ നൽകാനുള്ള അധികാരമുണ്ട്. എന്നാൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ഒരു പ്രതിയെ അപ്രകാരം മോചിപ്പിക്കണമെങ്കിൽ 𝐂𝐫𝐏𝐜 𝟒𝟑𝟑𝐀 പ്രകാരം അയാൾ ചുരുങ്ങിയത് 14 വർഷക്കാലമെങ്കിലും ജയിൽ ശിക്ഷ അനുഭവിച്ചുകഴിഞ്ഞിരിക്കണം. ഈ 14 വർഷത്തെയാണ് ജീവപര്യന്തം കാലയളവായി തെറ്റിദ്ധരിക്കപ്പെടുന്നത്.
ഇരട്ട ജീവപര്യന്തം അപ്പോൾ എങ്ങനെ ആയിരിക്കും അനുഭവിക്കുക ?
ഇരട്ട ജീവപര്യന്തം എന്നൊരു ശിക്ഷ ഇന്ത്യൻ ശിക്ഷാനിയമത്തിലില്ല. ആയിരം ജീവപര്യന്തം നൽകിയാലും ഒരുമിച്ച് അനുഭവിച്ചാൽ മതി എന്നാണ് സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ചിന്‍റെ വിധിയും നിയമവും.
(𝐌𝐮𝐭𝐡𝐮𝐫𝐚𝐦𝐚𝐥𝐢𝐧𝐠𝐚𝐦 𝐚𝐧𝐝 𝐎𝐭𝐡𝐞𝐫𝐬 𝐯. 𝐒𝐭𝐚𝐭𝐞 𝐀𝐈𝐑 𝟐𝟎𝟏𝟔 𝐒𝐂 𝟑𝟑𝟒𝟎)
ഇന്ത്യൻ ശിക്ഷാനിയമത്തിലെ 71ാം വകുപ്പ് പ്രകാരവും ക്രിമിനൽ നടപടി സംഹിതയിലെ 31 വകുപ്പ് പ്രകാരവും ഒരു കുറ്റം ചിലപ്പോൾ പല ഭാഗങ്ങൾ ചേർന്നായിരിക്കും പൂർത്തീകരിക്കപ്പെടുക. ആ ഭാഗങ്ങൾ ഓരോന്നും ഓരോ കുറ്റമായിത്തീരും. ഒറ്റ വിചാരണയിൽ തന്നെ അത്തരം കുറ്റകൃത്യങ്ങളുടെയും വിചാരണ നടക്കും.
അത്തരത്തിൽ ഓരോ കുറ്റകൃത്യങ്ങളുടേയും ശിക്ഷ, തടവ് ശിക്ഷയായിരിക്കുമ്പോൾ അവ ഒരേ കാലത്ത് അനുഭവിക്കേണ്ടതാണന്ന് വിധിന്യായത്തിൽ കോടതി നിർദേശിക്കാത്തപക്ഷം, കോടതി പറയുന്ന ക്രമത്തിൽ ഒരു ശിക്ഷ മറ്റേ ശിക്ഷ അവസാനിച്ചതിന് ശേഷം ആരംഭിക്കുന്നതാണ്.
14 വർഷത്തെ തടവ് കഴിഞ്ഞാൽ പുറത്തിറങ്ങാൻ ശിക്ഷിക്കപ്പെട്ട പ്രതിക്ക് അവകാശമുണ്ടോ?
ഇല്ല. ഒരു തരത്തിലുമുള്ള അവകാശമോ, ഏതെങ്കിലും നിയമമോ ഇല്ല.
ഏതൊക്കെ ജയിൽപുള്ളികളെയാണ് 14 വർഷം കഴിഞ്ഞാൽ സംസ്ഥാനങ്ങൾക്ക് മോചിപ്പിക്കാൻ സാധിക്കുന്നത്?
എത്ര ചെറിയ ശിക്ഷ ലഭിച്ച ആളാണെങ്കിലും ജീവപര്യന്തം ശിക്ഷ ലഭിച്ച ആളാണെങ്കിലും ജയിലിലെ പ്രതിയുടെ പെരുമാറ്റം, രോഗാവസ്ഥ, കുടുംബാംഗങ്ങളുടെ അവസ്ഥ, സംസ്ഥാന സർക്കാരുകൾക്ക് ശരിയാണെന്നും, ആവശ്യമാണെന്നും തോന്നുന്ന മറ്റ് സാഹചര്യങ്ങൾ ഇവ കണക്കിലെടുത്ത് പ്രതികളെ മോചിപ്പിക്കാവുന്നതാണ്.
പക്ഷേ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പ്രതികളെ 𝐂𝐫𝐏𝐜 𝟒𝟑𝟑𝐀 വകുപ്പ് പ്രകാരം മോചിപ്പിക്കകുുമ്പോള്‍ ഇക്കാര്്യങ്ങള്‍ഉറപ്പുവരുത്തേണ്ടതുണ്ട്. ശിക്ഷ അനുഭവിക്കുന്ന പ്രതികളെ ഒന്നാകെ ഒരുമിച്ച് ഇത്തരത്തിൽ ശിക്ഷ ഇളവ് നൽകി മോചിപ്പിക്കരുതെന്ന് സുപ്രീം കോടതി വിധി നിലവിലുണ്ട്.
ഉത്ര കൊലക്കേസിലെ ശിക്ഷാവിധി എന്തായിരുന്നു?
ഉത്ര കൊലക്കേസ്, ഭർത്താവ് ഭാര്യയെ കൊന്നതാണ്.
(𝐓𝐡𝐞 𝐜𝐚𝐬𝐞 𝐨𝐟 𝐔𝐱𝐨𝐫𝐢𝐜𝐢𝐝𝐞)
കോടതി കണ്ടെത്തിയ കുറ്റകൃത്യങ്ങൾ എന്തൊക്കെയാണ്?
𝟏. 𝐒𝐞𝐜𝐭𝐢𝐨𝐧 𝟑𝟎𝟐 𝐈𝐏𝐂 ( കൊലപാതകം)
𝟐. 𝐒𝐞𝐜𝐭𝐢𝐨𝐧 𝟑𝟎𝟕 𝐈𝐏𝐂 ( കൊലപാതക ശ്രമം)
𝟑. 𝐒𝐞𝐜𝐭𝐢𝐨𝐧 𝟑𝟐𝟖 𝐈𝐏𝐂 ( ഒരു കുറ്റം ചെയ്യണമെന്ന ഉദ്ദേശത്തോടുകൂടി വിഷം മുതലായവ കൊണ്ട് ദേഹോപദ്രവം ഉണ്ടാക്കുന്നത്)
𝟒. 𝐒𝐞𝐜𝐭𝐢𝐨𝐧 𝟐𝟎𝟏 𝐈𝐏𝐂 (തെളിവ് നശിപ്പിക്കൽ)
കോടതിയുടെ ശിക്ഷാവിധി എന്തൊക്കെയാണ്?
- ഒന്നാമത്തെയും കുറ്റത്തിന് ജീവപര്യന്തം കഠിന തടവ്
- രണ്ടാമത്തെ കുറ്റത്തിനും ജീവപര്യന്തം കഠിന തടവ് (ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതി, അതായത് ജീവിതാവസാനം വരെ ജയിലിൽ)
ഇതിനെയാണ് ഇരട്ട ജീവപര്യന്തം എന്ന് വിശേഷിപ്പിച്ചത്.
- മൂന്നാമത്തെ കുറ്റത്തിന് 10 വർഷം കഠിനതടവ്
- നാലാമത്തെ കുറ്റത്തിന് 7 വർഷം കഠിനതടവ്
ശിക്ഷ തുടർച്ചയായി അനുഭവിക്കണം. അതായത് ആദ്യം മൂന്നാമത്തെ ശിക്ഷയായ 10 വർഷം ആരംഭിക്കും. അത് കഴിഞ്ഞാൽ രണ്ടാമത്തെ ശിക്ഷയായ 7 വർഷം ആരംഭിക്കും. അങ്ങനെ 𝟏𝟕 വർഷക്കാലത്തെ ശിക്ഷ പൂർത്തിയാക്കുമ്പോൾ ഒന്നും രണ്ടും കുറ്റങ്ങളുടെ ശിക്ഷയായ ജീവപര്യന്തം തടവ് ആരംഭിക്കും.
(കടപ്പാട് :അഡ്വ.എം. സലാഹുദീൻ അഡീ.ഗവൺമെന്‍റ് പ്ലീഡർ)
also read:കൈ വെട്ടിയെടുത്തു,സിംഘു അതിർത്തിയിൽ യുവാവിനെ കൊന്ന് കെട്ടിത്തൂക്കി