ETV Bharat / state

ചട്ടം പറഞ്ഞ് സ്‌പീക്കർ; കീഴ്‌വഴക്കം കൂടി നോക്കണമെന്ന് പ്രതിപക്ഷ നേതാവ്; നിയമസഭയിൽ തർക്കം

കണ്ണൂർ സർവകലാശാല നിയമന വിഷയത്തിൽ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കുന്നതിലെ ചട്ടം പ്രതിപക്ഷം ലംഘിച്ചതാണ് തർക്കത്തിന് കാരണമായത്. ചട്ടം മാറ്റി കീഴ്‌വഴക്കം നോക്കണം എന്ന് പറയരുതെന്ന് നിയമ മന്ത്രി പി രാജീവ്.

debate over Urgent Motion Notice in Assembly  kannur university  നിയമസഭയിൽ തർക്കം  നിഅടിയന്തിര പ്രമേയ നോട്ടീസിനെ ചൊല്ലി തർക്കം  കണ്ണൂർ സർവ്വകലാശാല  സ്‌പീക്കർ എം ബി രാജേഷ്  പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  Opposition leader v d satheeshan  speaker m b rajesh  contravercy over kannur university appoinment  kerala news  കേരള വാർത്തകൾ
ചട്ടം പറഞ്ഞ് സ്‌പീക്കർ; കീഴ്‌വഴക്കം കൂടി നോക്കണമെന്ന് പ്രതിപക്ഷ നേതാവ്; നിയമസഭയിൽ തർക്കം
author img

By

Published : Aug 24, 2022, 1:48 PM IST

Updated : Aug 24, 2022, 2:00 PM IST

തിരുവനന്തപുരം: നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസിനെ ചൊല്ലി തർക്കം. കണ്ണൂർ സർവകലാശാലയിൽ അസിസ്റ്റന്‍റ് പ്രൊഫസർ സ്ഥാനത്ത് സിപിഎം നേതാവിൻ്റെ ഭാര്യയെ നിയമിച്ച വിഷയം ഉന്നയിച്ച് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ നോട്ടീസ് പരിഗണിച്ചപ്പോൾ തന്നെ വിഷയം കോടതിയുടെ പരിഗണനയിലാണെന്നും കോടതി പരിഗണനയിലുള്ള വിഷയം ഉന്നയിക്കാൻ പാടില്ല എന്നതാണ് ചട്ടമെന്നും സ്‌പീക്കർ എം.ബി.രാജേഷ് വ്യക്തമാക്കി.

ഇത്തരം വിഷയങ്ങളിലെ അടിയന്തര പ്രമേയ നോട്ടീസ് അനുവദിക്കണമോയെന്നത് സ്‌പീക്കറുടെ വിവേചനാധികാരമാണ്. അതിനാൽ ആരുടേയും പേര് പരാമർശിക്കാതെ നോട്ടീസ് അവതരിപ്പിക്കാനും സ്‌പീക്കർ നിർദേശം നൽകി. നോട്ടീസ് അവതരിപ്പിച്ച് പ്രതിപക്ഷത്ത് നിന്നും സംസാരിച്ച റോജി എം ജോൺ പേര് പരാമർശിച്ചതോടെ സ്‌പീക്കർ ഇടപെടുകയായിരുന്നു.

ശേഷം ചട്ടം പാലിക്കണമെന്ന് സ്‌പീക്കർ വീണ്ടും നിർദേശം നൽകി. ചട്ടം നോക്കുന്നതിനൊപ്പം കീഴ്‌വഴക്കങ്ങളും പരിഗണിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ചട്ടം നോക്കിയാൽ ഒരു വിഷയവും പരിഗണിക്കാൻ കഴിയില്ല. പ്രതിപക്ഷം ഒന്നും മിണ്ടരുതെന്ന് പറഞ്ഞാൽ അത് അംഗീകരിക്കാൻ കഴിയില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ചട്ടം മാറ്റി കീഴ്‌വഴക്കം നോക്കണം എന്ന് പറയരുതെന്ന് നിയമ മന്ത്രി പി.രാജീവും മറുപടി നൽകി. വ്യാഖ്യാനത്തിന് പഴുതുള്ളതല്ല ചട്ടമെന്ന് സ്‌പീക്കർ വ്യക്തമാക്കി. പേരുകൾ പറയുന്നില്ലെന്നും പറഞ്ഞാൽ പലരുടേയും പേര് പറയേണ്ടി വരുമെന്നും നോട്ടീസ് അവതരിപ്പിച്ച റോജി എം ജോൺ പറഞ്ഞു.

Last Updated : Aug 24, 2022, 2:00 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.