തിരുവനന്തപുരം: തിയേറ്ററുകൾ തുറന്ന സാഹചര്യത്തിൽ പുതിയ സിനിമകൾ തിയേറ്ററിൽ തന്നെ റിലീസ് ചെയ്യണമെന്ന് മന്ത്രി സജി ചെറിയാൻ. ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകൾ താത്കാലിക സംവിധാനം മാത്രമായിരുന്നു. കോവിഡ് പ്രതിസന്ധി കാലത്ത് ഉയർന്ന ആശയം മാത്രമായേ ഇത്തരം പ്ലാറ്റ്‌ഫോമുകളെ കാണാൻ കഴിയൂ.
മോഹൻലാൽ നായകനായ മരയ്ക്കാർ ഉൾപ്പെടെയുള്ള ചിത്രങ്ങൾ തിയേറ്ററിൽ തന്നെ റിലീസ് ചെയ്യും. ഇല്ലെങ്കിൽ ഈ വ്യവസായം തന്നെ തകരുമെന്നും മന്ത്രി പറഞ്ഞു. തിയേറ്റർ ഉടമകളുടെ പ്രശ്‌നം ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചൊവ്വാഴ്‌ച യോഗം ചേരും.
ALSO READ: കാണാം... മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്ന ദൃശ്യം
നാലു വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് സിനിമ സംഘടനകൾ ഉന്നയിച്ചിരിക്കുന്നത്. വൈദ്യുതി, ആരോഗ്യം തദ്ദേശസ്വയംഭരണം, ധനകാര്യം തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ട് 15 കാര്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഈ വകുപ്പുകളിലെ മന്ത്രിമാരും ചൊവ്വാഴ്‌ച ചേരുന്ന യോഗത്തിൽ പങ്കെടുക്കും.
ALSO READ: മെഡിക്കൽ കോളജിൽ ആരോഗ്യമന്ത്രിയുടെ മിന്നൽ സന്ദർശനം
സംഘടനകളുടെ ആവശ്യങ്ങളോട് സംസ്ഥാന സർക്കാരിന് പോസിറ്റീവായ സമീപനമാണ് ഉള്ളതെന്നും ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്‌തു നൽകുമെന്നും മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി.