ETV Bharat / state

അഞ്ച് വയസുകാരന് പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം, പ്രതിക്ക് 25 വര്‍ഷം കഠിന തടവ് - rape case in Thiruvanathapuram

2017ലാണ് ചെറിയതുറ സ്വദേശിയായ മുത്തപ്പന്‍ അഞ്ച് വയസുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.

പിഴ തുക അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ ശിക്ഷ അനുഭവിക്കണം.  അഞ്ച് വയസുകാരന് പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം  ചെറിയതുറ  ആസാം  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ലാ വാര്‍ത്തകള്‍  Thiruvanathapuram news  latest news in Thiruvanathapuram  news updates in Thiruvanathapuram  kerala news  kerala news updates  rape case in Thiruvanathapuram  rape case in Thiruvanathapuram
പീഡന കേസില്‍ ശിക്ഷ വിധിച്ച മുത്തപ്പന്‍(35)
author img

By

Published : Sep 1, 2022, 7:28 AM IST

തിരുവനന്തപുരം: അസം സ്വദേശിയായ അഞ്ച് വയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ പ്രതിക്ക് 25 വര്‍ഷം കഠിന തടവും 1 ലക്ഷം രൂപ പിഴയും ശിക്ഷ. ചെറിയതുറ ഫിഷര്‍മാന്‍ കോളനി പുതുവല്‍ പുത്തന്‍വീട്ടില്‍ മുത്തപ്പനാണ് (35) കോടതി ശിക്ഷ വിധിച്ചത്. പിഴത്തുക ഇരയായ കുട്ടിക്ക് നല്‍കണമെന്നും തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി വ്യക്തമാക്കി.

പിഴത്തുക അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ ശിക്ഷ അനുഭവിക്കണമെന്നും ജഡ്‌ജി ആജ് സുദർശൻ വ്യക്തമാക്കി. 2017 ഏപ്രില്‍ 8നാണ് കേസിനാസ്‌പദമായ സംഭവം. വീട്ടിനടുത്ത് കളിച്ച് കൊണ്ടിരിക്കുമ്പോഴാണ് മുത്തപ്പന്‍ കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. സംഭവത്തെ തുടര്‍ന്ന് കുട്ടി അമ്മയോട് വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്ന് കുടുംബം വലിയതുറ പൊലീസില്‍ പരാതി നല്‍കി. കുട്ടിയെ ശാസ്‌ത്രീയ പരിശോധനയ്‌ക്ക് വിധേയമാക്കിയതോടെ പ്രതിക്കെതിരെയുള്ള തെളിവുകള്‍ ലഭിച്ചു. കെട്ടിട നിര്‍മാണ ജോലിക്കായാണ് കുട്ടിയുടെ കുടുംബം വലിയതുറയിലെത്തിയത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ, അഡ്വ.എ.എൽ.കൃഷ്‌ണപ്രിയ എന്നിവർ ഹാജരായി. കേസില്‍ 13 സാക്ഷികളെ വിസ്‌തരിക്കുകയും ചെയ്‌തു.

പൊലീസ് ഉദ്യോഗസ്ഥരായ കെ.ബി മനോജ് കുമാര്‍, വി.ജയപ്രകാശ് എന്നിവരാണ് കേസ് അന്വേഷിച്ചത്.

also read:വിവാഹ വാഗ്‌ദാനം നൽകി 16കാരിയെ പീഡിപ്പിച്ചു, പതിനെട്ടുകാരൻ അറസ്റ്റിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.